twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    15 വര്‍ഷമായി സിനിമാരംഗത്തുണ്ട്! ഇങ്ങനെയൊരു പ്രതിസന്ധി ഇതാദ്യമെന്ന് രാഗം തിയേറ്റര്‍ ഉടമ

    |

    കൊറോണ വൈറസിനെ തുരത്താനുള്ള യഞ്ജത്തിലാണ് ലോകമെങ്ങും. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് മുന്‍പ് തന്നെ തിയേറ്ററുകളും മാളുകളുമൊക്കെ അടച്ചിട്ടിരുന്നു. വിഷു റിലീസിനെത്തേണ്ടതുള്‍പ്പടെയുള്ള ചിത്രങ്ങളുടെ റിലീസായിരുന്നു നീട്ടിവെച്ചത്. തിയേറ്ററുകള്‍ എന്ന് തുറക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഇതുവരെ വന്നിട്ടില്ല. സിനിമാപ്രേമികള്‍ക്കും താരങ്ങള്‍ക്കും സുപരിചിതമായ തിയേറ്ററുകളിലൊന്നാണ് രാഗം.

    തിയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. 100 ദിവസമായി നമ്മളും പൂട്ടിയിരിക്കുകയാണെന്ന രാഗം തിയേറ്റര്‍ ഉടമയായ എകെ സുനില്‍ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓപ്പറേറ്റര്‍ വന്ന് ഒരുമണിക്കൂറോളം പ്രൊജക്ടര്‍ വര്‍ക്ക് ചെയ്യിക്കുന്നുണ്ട്. അതിന്റെ ബില്ല് കൈയ്യില്‍ നിന്നും എടുത്ത് കൊടുക്കുകയാണ്. ബില്ലില്‍ യാതൊരുവിധ ഇളവുകളും ഇല്ല. 55 ഓളം സ്റ്റാഫുണ്ട്. അവരുടെ കാര്യങ്ങള്‍ നോക്കണം. അത് പോലെ തന്നെ ക്ലീനിങ്ങും നടത്തുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കലായി തൊഴിലാളികള്‍ വന്ന് അവിടെ താമസിച്ചാണ് ക്ലീനിങ് നടത്തുന്നത്. അല്ലെങ്കില്‍ അത് ഭീകരമായ അവസ്ഥയിലേക്ക് പോവും.

    ഗോഡ് ഫാദറിലെ യഥാര്‍ത്ഥ നായകന്‍ ജഗദീഷാണ്! മായിന്‍കുട്ടിയെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍!ഗോഡ് ഫാദറിലെ യഥാര്‍ത്ഥ നായകന്‍ ജഗദീഷാണ്! മായിന്‍കുട്ടിയെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍!

    Recommended Video

    തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

    പ്രവര്‍ത്തിക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ പ്രശ്‌നമാണ് അല്ലാത്തപ്പോള്‍ ഉണ്ടാവുക. ചെറിയ കാര്യങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്ന സമയത്ത് കണ്ണില്‍ പെടും. സിനിമ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും വാടക കൊടുക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറക്കാത്തതും സിനിമകള്‍ ഇല്ലാത്തതിലും പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറയുന്നു.

    Ragam

    സിനിമ റിലീസ് ചെയ്യാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം. ജനങ്ങളാണ് ഏതാണ് കാണേണ്ടതെന്ന് തീരുമാനിക്കേണ്ടത്. തിയേറ്ററില്‍ കാണുന്ന ഫീല്‍ നല്‍കാന്‍ ഓണ്‍ലൈന്‍ റിലീസിന് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.ഓണ്‍ലൈന്‍ റിലീസിലൂടെ നിര്‍മ്മാതാവിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്ര വരുമാനം ലഭിക്കുകയില്ല. നിശ്ചിത സഖ്യയാണ് ഓണ്‍ലൈനില്‍ നിന്നും ലഭിക്കുകയുള്ളൂ. നിലവിലെ അവസ്ഥയില്‍ ഓണ്‍ലൈന്‍ റിലീസിനെ ഭയക്കേണ്ട കാര്യമില്ലെന്നും സുനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    രാഗം തിയേറ്ററിന്റെ ഉടമയെന്ന് മാത്രമല്ല നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും കൂടിയാണ് സുനില്‍. വിജയ് സൂപ്പറും പൗര്‍ണിമയുമെന്ന ചിത്രം നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. മനോഹരമുള്‍പ്പടെ നിരവധി ചിത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട് അദ്ദേഹം. 15 വര്‍ഷത്തിലധികമായി ഈ രംഗത്ത് സജീവമാണ് സുനില്‍. നിവിന്‍ പോളി ചിത്രമായ പടവെട്ടിന്റെ വിതരണം അദ്ദേഹമാണ്. അരുന്ധതിയെന്ന ചിത്രത്തിലൂടെയാണ് താന്‍ തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറയുന്നു. താരങ്ങളുമായെല്ലാം അടുത്ത ബന്ധമാണ് അദ്ദേഹത്തിന്.

    Read more about: movie
    English summary
    Ragam Theatre owner Ak Sunil about Current Situation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X