For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയത്തില്‍ ഞാനിന്നും വിദ്യാര്‍ഥി: ദിലീപ്

  By ഭവാനി ശങ്കര്‍
  |

  Dileep
  മലയാളത്തിലെ എല്ലാ തരം പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനാണ് ഇന്ന് ദിലീപ്. പറക്കുംതളിക സൂപ്പര്‍ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യവും വര്‍ധിച്ചു. താന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് ഇനീഷ്യല്‍ പുള്‍ നല്‍കാനാവുമെന്ന ഉറപ്പാണ് ദിലീപില്‍ ഇന്ന് സംവിധായകരും നിര്‍മാതാക്കളും കാണുന്ന പ്രത്യേകത.

  ഇപ്പോള്‍ ലോഹിതദാസ് സംവിധാനം ചെയ്യുന്ന സൂത്രധാരനില്‍ അഭിനയിച്ചുവരുന്ന ദിലീപ് വ്യത്യസ്തമായ വേഷങ്ങള്‍ പരീക്ഷിക്കുകയാണ്. ജോക്കറിലൂടെ അഭിനയസിദ്ധിയുള്ള നടനാണെന്ന് തെളിയിച്ച ദിലീപിന് മുന്നില്‍ ഇനി വളര്‍ച്ചയുടെ പടവുകള്‍. മലയാളം ഇന്ത്യാഇന്‍ഫോക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് സംസാരിക്കുന്നു:

  പറക്കുംതളിക സൂപ്പര്‍ഹിറ്റായതോടെ മലയാള സിനിമയില്‍ നിഷേധിക്കാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് താങ്കള്‍. എന്തുതോന്നുന്നു?

  ഭാഗ്യം. ഭാഗ്യവും ഈശ്വരാധീനവും ഒത്തുചേരുമ്പോഴാണ് ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടാവുന്നത്. പറക്കുംതളികയില്‍ അഭിനയിക്കുമ്പോള്‍ അത് വിജയിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇത്ര വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ പ്രത്യേകതയാണ് അത് വന്‍വിജയമായതിന്റെ കാരണം.

  ഓരോ ചിത്രവും ഹിറ്റാകുമ്പോള്‍ അതിന്റെ പിന്നാലെ പായുന്ന പതിവ് മലയാള സിനിമയിലുണ്ടല്ലോ. പറക്കുംതളികയും ഒരു ട്രെന്റ്സെറ്ററാവുമോ?

  അങ്ങനെ പറയാനൊക്കില്ല. തമാശയുള്ള ഒരു ചിത്രം വിജയിച്ചാല്‍ അതിന്റെ ചുവട് പിടിച്ചാവും തുടര്‍ന്ന് ചിത്രങ്ങളുണ്ടാവുക. ഇവിടെ റിസ്കെടുക്കുന്നവര്‍ കുറവാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോടി കണക്കിന് രൂപ മുടക്ക് കളിക്കുന്ന കളിയാണ് സിനിമ. എല്ലാവരും ഓടുന്ന സിനിമയെടുക്കാന്‍ നോക്കുമ്പോള്‍ ആരെ കുറ്റം പറയാനൊക്കും.....

  സൂപ്പര്‍സ്റാറുകള്‍ക്കൊപ്പം -ഇപ്പോള്‍ രാക്ഷസരാജന്‍- അഭിനയിക്കുമ്പോള്‍ അവരുടെ അഭിനയത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിച്ചിട്ടുണ്ടോ?

  രാക്ഷസരാജനില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. തീര്‍ച്ചയായും ഒരു പാട് കാര്യങ്ങള്‍ പഠിക്കാനാവും. അവരില്‍ നിന്ന് മാത്രമല്ല, എല്ലാവരില്‍ നിന്നും പഠിക്കാന്‍ കഴിയണം. നമുക്കൊപ്പം അഭിനയിക്കുന്ന ഓരോ ആര്‍ട്ടിസ്റില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കണം. എല്ലാം തികഞ്ഞവനാണെന്ന ഭാവമെനിക്കില്ല. എല്ലാവരില്‍ നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ ഞാനിന്നും ഒരു വിദ്യാര്‍ഥി മാത്രമാണ്.

  മഞ്ജുവാര്യര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. താങ്കളുടെ അഭിപ്രായമെന്താണ്? മഞ്ജുവിന്റെ സമീപനം?

  ഇല്ല. മഞ്ജു ഇനി സിനിമയിലേക്കില്ല. ഇതെന്റെ അഭിപ്രായമല്ല. മഞ്ജുവിന്റെ തന്നെ അഭിപ്രായമാണ്. മഞ്ജുവിനെ ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്നുവെന്ന് കേള്‍ക്കാന്‍ അവരുടെ ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് സന്തോഷമാണ്. പക്ഷേ മഞ്ജു ഇന്നൊരു കുടുംബിനിയാണ്. മഞ്ജു മറ്റൊന്നും ഇപ്പോള്‍ ചിന്തിക്കാറു പോലുമില്ല. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം ചെയ്യാനായത് എന്റെ ഭാഗ്യമാണ്.

  അടുത്ത പ്രോജക്ട്?

  സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന കുബേരന്‍. വി.സി.അശോക് തിരക്കഥ എഴുതുന്നു. ഊട്ടിയാണ് ലൊക്കേഷന്‍. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് ഇതിവൃത്തം. വ്യത്യസ്തതയുള്ള വിഷയമാണ്

  Read more about: dileep actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X