For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ലോ ബജറ്റ് ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ: സിബി...2

  By ഭവാനി ശങ്കര്‍
  |

  നവോദയാ ഫിലിംസിന്റെ ചിത്രങ്ങളിലാണല്ലോ സംവിധാനം പഠിച്ചത്. അതെങ്ങനെ സ്വാധീനിച്ചു?

  സിനിമയുടെ സമസ്ത മേഖലയെ കുറിച്ചും അറിവ് നേടാന്‍ പറ്റിയ നല്ലൊരു സ്കൂള്‍ എന്നാണ് ഞാന്‍ നവോദയയെ വിശേഷിപ്പിക്കുക. ജിജോ, ഫാസില്‍ എന്നിവര്‍ക്കൊപ്പം അവിടെ തുടരാനായതാണ് എന്റെ നേട്ടം. മാമാങ്കം, പടയോട്ടം, തീക്കടല്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, മാമാട്ടിക്കുട്ടിയമ്മയ്ക്ക് തുടങ്ങിയ നവോദയ ചിത്രങ്ങളിലെ അസോസിയേറ്റ് ഡയറക്ടര്‍ പദവിയാണ് സ്വന്തമായി ചിത്രം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയത്. സിനിമയുടെ ഗ്രാമര്‍ ഞാന്‍ മനസിലാക്കിയത് അവിടെ നിന്നാണ്.

  നവോദയയില്‍ പഠിച്ച പലരും നവോദയ ചിത്രങ്ങളിലൂടെയാണല്ലോ സ്വതന്ത്ര സംവിധായകരായത്. ഫാസില്‍, രഘുനാഥ് പലേരി, ടി. കെ. രാജീവ്കുമാര്‍ എന്നിവര്‍. പക്ഷേ താങ്കളുടെ കാര്യത്തില്‍ അതുണ്ടായില്ല.

  എനിക്കും ഒരു ചിത്രം തരാന്‍ നവോദയ ആലോചിച്ചതാണ്. അതിനായി ഒരു സബ്ജക്ടും കണ്ടെത്തിയിരുന്നു. പടയോട്ടത്തിന് ശേഷം ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ ഉദ്ദേശിച്ച ആര്‍ട്ടിസ്റുകളുടെ ഡേറ്റ് കിട്ടാതെ വന്നപ്പോള്‍ അത് നടന്നില്ല. പിന്നീട് മുത്താരംകുന്ന് പി ഒ ചെയ്യാനുള്ള അവസരം കിട്ടി.

  ഉസ്താദ് പോലുള്ള ചിത്രങ്ങള്‍ താങ്കള്‍ സംവിധാനം ചെയ്യേണ്ടതല്ല എന്ന ഒരഭിപ്രായമുണ്ടല്ലോ...

  അത് ആക്ഷന്‍ മൂഡുള്ള ചിത്രമാണ്. എന്നില്‍ നിന്ന് പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല.

  സുരേഷ് ഗോപിയെ നായകനാക്കി സിന്ദൂരരേഖ, അക്ഷരം എന്നീ ചിത്രങ്ങളെടുത്തു. അവയും ഹിറ്റായില്ല.

  സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയായി പ്രേക്ഷകര്‍ കണ്ടിരുന്ന കാലത്താണ് അദ്ദേഹത്തെ സംഗീത പ്രാധാന്യമുള്ള സിന്ദൂരരേഖയില്‍ ഞാന്‍ അവതരിപ്പിച്ചത്. കുടുംബചിത്രം എന്ന് കരുതി ആക്ഷന്‍ ഇഷ്ടപ്പെടുന്നവരും ആക്ഷന്‍ചിത്രം എന്ന് കരുതി കുടുംബ പ്രേക്ഷകരും ആ ചിത്രത്തിന് കയറിയില്ല. പക്ഷേ ടി വിയില്‍ വന്നപ്പോള്‍ കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞു. ഇമേജ് നമ്മുടെ സിനിമയില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.

  ലോഹിതദാസുമായി ഇനി ഒന്നിക്കുമോ?

  ലോഹിതദാസിന് ആദ്യം തിരക്കഥയെഴുതാന്‍ അവസരം നല്‍കിയത് ഞാനാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ രചന കിട്ടിയാല്‍ ചെയ്യാന്‍ ഞാനൊരുക്കമാണ്. പക്ഷേ അതുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ലോഹിതദാസാണ്. കാരണം ഞാന്‍ ലോഹിതദാസിനെ ഉപേക്ഷിച്ചതല്ല. ലോഹിതദാസ് എന്നെ ഉപേക്ഷിച്ചതാണ്. ഇനിയിപ്പോള്‍ ഒന്നിച്ചൊരു ചിത്രം ചെയ്യാം എന്നുപറഞ്ഞ് ലോഹിതദാസ് വന്നാല്‍ നടക്കും. പക്ഷേ അതുണ്ടാവുമോ എന്നുറപ്പിച്ചു പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ ലോഹി ഒരു റൈറ്റര്‍ കം ഡയറക്ടറാണ്. സ്വന്തമായി എഴുതുന്നത് സ്വന്തമായി സംവിധാനം ചെയ്താല്‍ പോരേ.

  കന്നിച്ചിത്രമായ മുത്താരംകുന്ന് പി ഒ ഒരു ഹാസ്യ ചിത്രമായിരുന്നു. പിന്നീട് കുടുംബചിത്രങ്ങളുടെ പിന്നാലെ പോയത്?

  എന്റെ ബേസിക് താത്പര്യം എന്നും കുടുംബ ചിത്രങ്ങളോടാണ്. കന്നിച്ചിത്രം ചെയ്യുന്ന സമയത്ത് കുറഞ്ഞ ബജറ്റില്‍ ചെറിയൊരു ചിത്രം എന്ന ആവശ്യവുമായാണ് നിര്‍മാതാവ് വന്നത്. ആ സ്ഥിതിയ്ക്ക് വേറൊരു പ്രൊജക്ട് ആലോചിക്കാനാവുമായിരുന്നില്ല.

  ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് താമസം മാറ്റിയത്?

  മുമ്പ് സിനിമയുടെ പോസ്റ് ഷൂട്ടിംഗ് വര്‍ക്കുകള്‍ക്ക് കൂടുതല്‍ സൗകര്യം ചെന്നൈയിലായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. കേരളത്തില്‍ തന്നെ നല്ല ലാബുകളും സ്റുഡിയോകളും പ്രോസസിംഗ് സൗകര്യവുമുണ്ട്. പോസ്റ് ഷൂട്ടിംഗ് ജോലികള്‍ക്കായി കൂടുതല്‍ സമയം ചെന്നൈയില്‍ ചെലവഴിക്കേണ്ടി വന്നപ്പോള്‍ അത്രയും സമയം കുടുംബത്തോടൊപ്പം കഴിയാം എന്ന് കരുതിയാണ് സകുടുംബം അവിടേക്ക് താമസം മാറ്റിയത്. ഇപ്പോള്‍ ഷൂട്ടിംഗും പോസ്റ് ഷൂട്ടിംഗുമെല്ലാം കേരളത്തില്‍ തന്നെ നടത്താമെന്ന സ്ഥിതിയ്ക്ക് ചെന്നൈയില്‍ തുടര്‍ന്നും താമസിക്കേണ്ട കാര്യമില്ലല്ലോ.

  Read more about: sibi malayail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X