twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിര്‍മ്മാതാവിന്റെ ലാഭത്തിന് പ്രഥമപരിഗണന - ഷാജി കൈലാസ് - 2

    By Staff
    |

    നിര്‍മ്മാതാവിന്റെ ലാഭത്തിന് പ്രഥമപരിഗണന - ഷാജി കൈലാസ് - 2

    യുക്തിക്ക് നിരക്കാത്ത ചില രംഗങ്ങളിലൂടെ മലയാള സിനിമയെ തമിഴിന്റെയും തെലുങ്കിന്റെയും പാതയിലേക്ക് താങ്കള്‍ എത്തിച്ചുവെന്ന് വിമര്‍ശനമുണ്ടല്ലോ...?

    അത് ഞാന്‍ സമ്മതിക്കില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്നു മാറി യുക്തിക്കു നിരക്കാത്ത രീതിയില്‍ എടുത്ത ഏതെങ്കിലും സീന്‍ എന്റെ ചിത്രത്തില്‍ കാണിക്കാമോ..? നായകന്‍ അക്രമാസക്തനാണ് എന്നത് ശരിതന്നെ. പക്ഷെ അയാള്‍ ഒരു വളയം ആകാശത്തേക്ക് വലിച്ചെറിഞ്ഞ് അത് തിരിച്ച് കൈയിലെത്തുന്നതിനു മുമ്പ് നൂറോളം ആള്‍ക്കാരെ അടിച്ചു മലര്‍ത്തുന്ന സീന്‍ എന്റെ സിനിമയിലുണ്ടോ..? എല്ലാ സംഘട്ടനങ്ങളും സാധാരണരംഗങ്ങളാണ്.

    എന്റെ ചിത്രങ്ങളില്‍ അതിശയോക്തികലര്‍ന്ന സീക്വന്‍സുകള്‍ ഉണ്ടെന്ന് നിങ്ങള്‍ ചിലപ്പോള്‍ പറഞ്ഞേക്കും. നിങ്ങള്‍ മമതാ ബാനര്‍ജിയെ നോക്കൂ... അവരുടെ ആവേശവും മറ്റും അതിശയോക്തി കലര്‍ന്നതല്ലേ..? ഇന്ന് നടക്കുന്ന ക്രൂരസംഭവങ്ങളുടെ ചെറിയൊരാവിഷ്കരണം മാത്രമാണ് എന്റെ ചിത്രങ്ങളിലുള്ളത്.

    പിന്നെ തമിഴ് പടങ്ങളുടെ കാര്യം. തമിഴ് പടങ്ങള്‍ കേരളത്തിലെ തീയേറ്ററകുള്‍ നിറഞ്ഞോടുന്നത് നിങ്ങള്‍ കാണുന്നില്ലേ..? നമ്മുടെ യാഥാര്‍ത്ഥ്യ ബോധമുള്ള സിനിമയുടെ ഗതിയെന്താണ്..? ബോക്സോഫീസില്‍ മൂക്കുംകുത്തി വീഴുന്നു. ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്താന്‍ സാധിക്കുന്നില്ലേ..? എന്നെ സംബന്ധച്ചിടത്തോളം തീയേറ്ററുകള്‍ പ്രേക്ഷകന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് നല്‍കാനുള്ള സ്ഥലമാണ്. ഇത് പ്രേക്ഷകന് നല്‍കണമെങ്കില്‍ പുതിയ ക്യാമറ ആംഗിളുകള്‍ നിങ്ങള്‍ കണ്ടെത്തണം. വിജയം നേടാനുള്ള എല്ലാ കോപ്രായങ്ങളും നമ്മള്‍ കാണിക്കേണ്ടിയും വരും. ബോക്സോഫീസിന്റെ ഈ അവസ്ഥ കണ്ടിരുന്നെങ്കില്‍ നമ്മള്‍ ഇന്ന് വാതോരാതെ സംസാരിക്കുന്ന മലയാളസിനിമയുടെ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു.

    നരസിംഹം മോഹന്‍ലാലിനെ ഇമേജിന്റെ തടവറയിലാക്കി എന്ന് സംവിധായകന്‍ ഫാസില്‍ പറയുന്നു. താങ്കള്‍ അതിനോട് അനുകൂലിക്കുന്നോ...?

    മോഹന്‍ലാല്‍ ഒരു ബഹുമുഖ പ്രതിഭയാണെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യയില്‍ തന്നെയുള്ള മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ലാലിന് ഏതു തരത്തിലുള്ള അഭിനയവും സാധിക്കും. അതില്‍ ചിലതുമാത്രമാണ് ഞാനെടുത്തത്. നൃത്തത്തിനും സംഘട്ടനത്തിനും ഉള്ള പാടവം. അല്ലാതെ അയാളിലെ പ്രതിഭയെ ഞാനൂറ്റിയെടുത്തിട്ടില്ല. അതിനാല്‍ത്തന്നെ ഇമേജ് എന്നു പറയുന്നതില്‍ അര്‍ത്ഥവുമില്ല.

    ഫാസിലിനെക്കുറിച്ച് എന്താണഭിപ്രായം..? ഫാസിലിന്റെ ചിത്രങ്ങള്‍ ഇഷ്ടമാണോ..?

    തീര്‍ച്ചയായും. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ വ്യക്തിപരമായി എനിക്കേറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ സാധാരണ പ്രേക്ഷകന്റെ അവസ്ഥ എന്താണ്..? പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന എന്തെങ്കിലും അതിലുണ്ടോ..? തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകര്‍ക്കോ അല്ലെങ്കില്‍ സാധാരണ പ്രേക്ഷകനോ ആര്‍ക്കുവേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നതെന്ന് ഫാസില്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു.

    പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്..?

    മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം കൂടി ചെയ്യുന്നു. ഷോഗണ്‍ ഫിലിംസിന്റെ ആര്‍. മോഹനാണ് നിര്‍മ്മാതാവ്. ചിത്രത്തില്‍ നിര്‍ബന്ധബുദ്ധിയായ ഒരു പൊലീസ് ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ചെയ്യും. പക്ഷെ അടുത്തു തന്നെ ഇല്ല. കാരണം മറ്റൊന്നുമല്ല. നരസിംഹത്തേക്കാളും മികച്ചൊരു കഥാപാത്രത്തെ അദ്ദേഹത്തിന് നല്‍കണം. അതു ലഭിക്കുന്നതുവരെ ലാലിനെ വെച്ച് ഞാന്‍ സിനിമയെടുക്കില്ല.

    2

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X