twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിപ്പി മലയാളത്തിന്റെ വിളിക്ക് കാതോര്‍ക്കുന്നു

    By Staff
    |

    ചിപ്പി മലയാളത്തിന്റെ വിളിക്ക് കാതോര്‍ക്കുന്നു

    ബിനുരാജ് എസ്.

    പാഥേയത്തിലെ ഹരിതയെ ഓര്‍മ്മയില്ലേ? ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിത്തമുള്ള നായികയായി രംഗത്തെത്തിയ ചിപ്പി ഇപ്പോള്‍ കന്നടയിലെ ജനപ്രിയതാരം ശില്‍പ്പയാണ്. കന്നടയില്‍ തിരക്ക് വര്‍ദ്ധിക്കുമ്പോഴും മലയാളത്തിലെ നല്ല റോളുകള്‍ കാത്തിരിക്കുന്ന ചിപ്പി പറയുന്നു ഞാന്‍ മലയാളം മറന്നിട്ടില്ല, മലയാളികള്‍ എന്നെയും. ചിപ്പി മലയാളം ഇന്ത്യാ ഇന്‍ഫോയുമായി സംസാരിച്ചപ്പോള്‍...

    മലയാളത്തിലേക്ക് ഉടന്‍ തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?

    തീര്‍ച്ചയായും. പുതിയ ചിത്രമായ കാറ്റ് വന്നു വിളിച്ചപ്പോള്‍ എനിക്ക് ഏറെ പ്രതീക്ഷയുള്ള റോളാണ്. ഇതില്‍ കാമുകിയായും ഭാര്യയായും വിധവയായും ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇതില്‍ ഞാന്‍ സ്വന്തം ശബ്ദത്തിലാണ് ഡബ് ചെയ്തിരിക്കുന്നത്.

    കന്നടയില്‍ ചുവടുറപ്പിച്ച സാഹചര്യം വിശദീകരിക്കാമോ?

    ആരു പറഞ്ഞു ഞാന്‍ കന്നടയില്‍ ചുവടുറപ്പിച്ചുവെന്ന് ? ഇപ്പോഴും മലയാളത്തിലെ നല്ല വേഷങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. കന്നടയിലെ ഓഫറുകള്‍ വേണ്ടെന്ന് വച്ച് വരാന്‍തക്ക വണ്ണം നല്ല റോളുകള്‍ മലയാളം എനിക്ക് വച്ചു നീട്ടാത്തതുകൊണ്ടാണ് കന്നടയില്‍ ഇപ്പോഴും അഭിനയിക്കുന്നത്.

    കന്നടയില്‍ എന്റെ ആദ്യചിത്രമായ ജന്മഗജോഡി തന്നെ ഹിറ്റായി. തുടര്‍ന്നാണ് കന്നടയില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നത്. ജന്മഗജോഡിയില്‍ ഡോ.രാജ്കുമാറിന്റെ മകന്‍ ശിവരാജ്കുമാറാണ് എന്റെ നായകനായിരുന്നത്. ഇപ്പോള്‍ ആനന്ദ് .പി.രാജുവിന്റെ ഖഡ്ഗയിലാണ് അഭിനയിക്കുന്നത്.

    മലയാളം ചിപ്പിയെ അവഗണിച്ചുവെന്നാണോ?

    അങ്ങനെ ഒരിക്കലും ഞാന്‍ പറയില്ല. ഇപ്പോഴും പാഥേയത്തിലെയും സോപാനത്തിലെയും എന്റെ റോളുകളെ പറ്റിയാണ് പലരും പറയുന്നത്. അതിന് ശേഷം നല്ല റോളുകള്‍ കിട്ടാന്‍ വളരെ സമയമെടുത്തു. എനിക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നതായിരുന്നു പൂത്തിരുവാതിര രാവില്‍. കാരണമെന്തെന്നറിയില്ല, അത് ശ്രദ്ധിക്കപ്പെട്ടില്ല.

    മലയാളത്തില്‍ നായികാദാരിദ്യ്രം അനുഭവപ്പെടുന്നത് നല്ല റോളുകള്‍ ഉണ്ടാവാത്തതിനാലാണോ?

    മറ്റ് ഭാഷകളില്‍ നിന്നും നല്ല ഓഫറുകള്‍ വരുമ്പോള്‍ ഏത് നടിയും ആകര്‍ഷിക്കപ്പെടും. മറ്റ് ഭാഷകളില്‍ നിന്നും മലയാളത്തിലേക്കും നടികള്‍ വരുന്നുണ്ടല്ലോ. നല്ല റോളുകള്‍ ഇപ്പോള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന് സംയുക്താവര്‍മ്മയ്ക്ക് ഈയിടെ കിട്ടിയ വേഷങ്ങള്‍.

    അഭിനയത്തിന് ഏറെ പ്രോത്സാഹനം തന്നിട്ടുള്ളത് ആരൊക്കെയാണ് ?

    പ്രധാനമായും ഭരതനങ്കിള്‍. ആദ്യ ചിത്രത്തില്‍ തന്നെ മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഓരോ ഷോട്ടിലും എങ്ങനെയാവണം നോട്ടവും നടപ്പും എന്നു വരെ മമ്മൂട്ടി സര്‍ എനിക്ക് പറഞ്ഞുതന്നു. പിന്നെ ജയരാജിന്റെ സോപാനത്തിലെ സെറ്റില്‍ നിന്നും എനിക്ക് ഏറെ പഠിക്കാന്‍ കഴിഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X