ഈ ശരീരം എന്റെ അനുഗ്രഹം... ശാപവും..!!

By Staff

ഈ ശരീരം എന്റെ അനുഗ്രഹം... ശാപവും..!!

ഷക്കീലയെ അറിയാത്തവരായി മലയാള സിനിമാ പ്രേക്ഷകരില്‍ ഇന്നാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഷക്കീലയുടെ മുഖമൊന്നു സ്ക്രീനില്‍ കാണിക്കാന്‍ കഴിഞ്ഞാല്‍ ചാരിതാര്‍ത്ഥ്യമടയുന്ന സംവിധായകരും നിര്‍മ്മാതാക്കളും കൂടി വരികയാണ്. പരസ്യങ്ങളില്‍ പോലും ഇതൊരു ഷക്കീല ചിത്രം എന്ന് വെണ്ടക്കാ അക്ഷരത്തില്‍ അടിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ചങ്കൂറ്റം എന്താണ്...?

തമിഴ് ചിത്രമായ പ്ലേ ഗേള്‍സില്‍ ഒരു ചെറിയ വേഷം ചെയ്ത് ചലച്ചിത്രരംഗത്തെത്തിയ ഷക്കീല ഇന്ന് തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ആര്‍.ജെ. പ്രസാദിന്റെ കിന്നാരത്തുമ്പികളാണ് കേരളത്തില്‍ ഷക്കീല തരംഗത്തിന് തുടക്കം കുറിച്ചത്. പിന്നീടെത്തിയ ഓരോ അര്‍ദ്ധലൈംഗിക ഷക്കീല ചിത്രങ്ങളും കേരളത്തില്‍ സാമാന്യം ലാഭമുണ്ടാക്കി.

അതോടെ ഈ നടിയുടെ താരവിലയും ഉയര്‍ന്നു. കാഴ്ചയില്‍ അല്പം ഭീമാകാര രൂപം പൂണ്ടിരിക്കുന്ന ഷക്കീലയുടെ ഏതു ഭാഗമാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചാല്‍ ഷക്കീലക്കു പോലും മറുപടിയില്ല. പക്ഷെ ഒരു കാര്യം സത്യമാണ്... ഷക്കീല ഇന്ന് ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നു...!

തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഷക്കീല ഇന്ത്യാഇന്‍ഫോയോടു സംസാരിക്കുന്നു.

ഗ്ലാമര്‍ റോളുകള്‍ ചെയ്തു കൊണ്ടാണോ ഷക്കീല സിനിമാ ജീവിതം തുടങ്ങിയത്..?

പഠിത്തം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോഴാണ് ഒരു സിനിമാ ഏജന്റ് പ്ലേ ഗേള്‍സില്‍ ഒരു വേഷം ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ വന്നത്. അമ്മയെയാണ് അയാള്‍ ആദ്യം കണ്ടത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ക്കിഷ്ടപ്പെട്ടു. അന്നു തന്നെ ഉച്ചയ്ക്കു ശേഷം എനിക്ക് ക്യാമറയ്ക്കു മുന്നില്‍ ചെല്ലേണ്ടിവന്നു. പ്ലേ ഗേള്‍സ് ഒരു ലൈംഗിക ചിത്രമൊന്നുമായിരുന്നില്ല. അതില്‍ എനിക്ക് ഉപനായികയുടെ വേഷമായിരുന്നു. പിന്നീട് പുരുഷന്മാരെ വശീകരിക്കുന്ന ഒരു പാട് റോളുകള്‍ ഞാന്‍ തമിഴ് സിനിമകളില്‍ ചെയ്തു. അതിനു ശേഷമാണ് കിന്നാരത്തുമ്പികള്‍ വരുന്നത്.

കേരളത്തിലെ യുവാക്കളുടെ സ്വപ്നനായികയായതിനു ശേഷം എന്തു തോന്നുന്നു..?

കേരളത്തിലെ യുവാക്കളുടെ സ്വപ്നനായികയാകാന്‍ കഴിഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എങ്കിലും അവര്‍ക്ക് അടക്കാന്‍ കഴിയാത്ത ഒരു വികാരമാണ് ഞാന്‍ എന്നുള്ളത് അല്പമെങ്കിലും സംതൃപ്തി തരുന്നു.

ഒരു നടിയെന്ന നിലയില്‍ ഷക്കീല ഇപ്പോള്‍ സംതൃപ്തയാണോ..?

(അവജ്ഞയോടെ) സര്‍, ഒരു ചിത്രത്തില്‍ എന്റെ തുടകളൊന്നും കാണിക്കേണ്ടതില്ലെങ്കിലും ക്യാമറാമാന്‍ ക്യാമറ താഴോട്ടു കൊണ്ടു പോയി ഷോട്ടെടുക്കും. ഒരു സീനില്‍ ഞാന്‍ ഫോണ്‍ ചെയ്യുകയാണെങ്കിലും എന്റെ വയറിന്റെ ഭാഗത്ത് ബട്ടണ്‍ അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെടും. ഇതെല്ലാം സഹിക്കാവുന്നതിനപ്പുറമാണ്...

പലപ്പോഴും എനിക്ക് ഇറുകിയ ബ്ലൗസും സുതാര്യമായ വസ്ത്രങ്ങളുമാണ് നല്‍കുന്നത്. ചുണ്ടുകള്‍ കടിച്ചുകൊണ്ടും മറ്റും ലൈംഗിക പ്രകടനങ്ങള്‍ നടത്താനാണ് മിക്ക സംവിധായകരും എന്നോട് ആവശ്യപ്പെടുന്നത്. ഒരു ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടിയിരുന്നെങ്കില്‍... പക്ഷെ എന്തു ചെയ്യും? ഷക്കീല ഇപ്പോഴും ലൈംഗികതയുടെ ചിഹ്നമാണ്.

എന്തായാലും ഇതിനെക്കുറിച്ചൊന്നും ചിന്തിച്ച് തല പുകയ്ക്കാന്‍ ഞാനിപ്പോള്‍ മിനക്കെടാറില്ല. ജീവിതത്തിന്റെ മിക്കവാറും സമയം ഞാനിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുയാണ്... ചെന്നൈയില്‍ നിന്നും കേരളത്തിലെ വിവിധ ലൊക്കേഷനുകളിലേക്കും തിരിച്ചും.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X