ഈ ശരീരം എന്റെ അനുഗ്രഹം... ശാപവും..!! - 2

By Staff

ഈ ശരീരം എന്റെ അനുഗ്രഹം... ശാപവും..!! - 2

അര്‍ദ്ധ ലൈംഗിക ചിത്രങ്ങളുടെ കാലം കഴിയുന്നതോടെ താങ്കളുടെ സമയവും അവസാനിക്കില്ലേ..?

എല്ലാ ഗ്ലാമര്‍ നടിമാരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. ഞങ്ങള്‍ക്ക് അഭിനയ സാധ്യതകളുള്ള വേഷങ്ങള്‍ ഒരിക്കലും ലഭിക്കുന്നില്ല. പകരം ഞങ്ങളുടെ ശരീരം ഉപയോഗിച്ച് ചിത്രങ്ങള്‍ വില്‍ക്കുകയാണ് പലരും ചെയ്യുന്നത്. പുതിയ പെണ്‍കുട്ടികള്‍ വരുന്നതോടെ പ്രേക്ഷകര്‍ ഞങ്ങളെ ഉപേക്ഷിച്ചു പോകും. എന്തായാലും അങ്ങനെയൊന്ന് നേരിടാന്‍ ഞാന്‍ തയ്യാറായിരിക്കുകയാണ്.

എനിക്ക് വിഷമമൊന്നുമില്ല. പ്രതീക്ഷിച്ചതിലും അധികം ഞാന്‍ ഇപ്പോള്‍ നേടിക്കഴിഞ്ഞു. എന്തു തന്നെയായലും കേരളക്കാര്‍ എന്നെ ഇപ്പോഴും ഓര്‍ക്കുന്നുമുണ്ട്.

ഒരു നടിയെന്ന നിലയില്‍ മോഹന്‍ലാലും മമ്മൂട്ടിയോടും ഒപ്പം അഭിനയിക്കാനും ഫാസില്‍ പോലുള്ള സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിക്കാനും എനിക്കിഷ്ടമുണ്ട്. പക്ഷെ അതൊരിക്കലും നടക്കില്ല. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഞാന്‍ വെറും ലൈംഗികതയുടെ ചിഹ്നമാണ്... അവരുടെ ചിത്രം വില്‍ക്കാനുള്ള ഒരുപകരണം.

ഷക്കീല ചിത്രങ്ങള്‍ സൂപ്പര്‍സ്റാറുകളുടേതു പോലെ ലാഭമാകുന്നുണ്ടല്ലോ..?

ശരിയാണ്. പക്ഷെ ഈ ചിത്രങ്ങള്‍ അഭിമാനത്തോടെ കാണിക്കാന്‍ എനിക്ക് സാധിക്കുമോ? തമിഴില്‍ ഞാന്‍ ശിവാജി സാറിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം മലയാളത്തില്‍ അഭിനയിക്കണമെന്നും ഉണ്ട്... പക്ഷെ എന്നെ ആര് കാസ്റ് ചെയ്യും? ഇക്കാര്യം ഞാന്‍ ഒരു വലിയ സംവിധായകനോട് പറഞ്ഞു. പക്ഷെ എന്റെ തല ചിത്രത്തില്‍ വരുന്നതോടെ അയാള്‍ക്ക് ചീത്തപ്പേരുണ്ടാകുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

കിന്നാരത്തുമ്പികളില്‍ അല്പം സെക്സിയായാണ് ഞാന്‍ അഭിനയിച്ചത്. പക്ഷെ അത് ആ വേഷത്തിന് ആവശ്യമായിരുന്നു. പിന്നീട് എന്റെ മുഖം പോസ്ററുകളില്‍ പതിക്കാന്‍ വേണ്ടി മാത്രമാണ് എന്നെ പലരും വിളിച്ചത്. ഒരു നീതീകരണവുമില്ലാതെ എന്നോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ നീലച്ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ചിലര്‍ പറയുന്നു. ഇതെന്നെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്നോ? ഇനി സെക്സിയായി അഭിനയിക്കേണ്ട വേഷങ്ങള്‍ മാത്രമേ അങ്ങനെ അഭിനയിക്കുകയുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.

താങ്കള്‍ സില്‍ക്ക് സ്മിതയെപ്പോലെയാകുമോ..?

ഇല്ല. സില്‍ക്കിനെ അനുകരിക്കാന്‍ സാധ്യമല്ല. അത്രയും കഴിവുള്ള നടിയായിരുന്നു അവര്‍. കൂടാതെ വളരെ മനോഹരമായ ശരീരം കൂടി അവര്‍ക്കുണ്ടായിരുന്നു. എന്റേതോ... ആകെ തടിച്ചുകൊഴുത്ത ഒരു രൂപം. ഓരോ ഭാഗങ്ങളായി കാണിക്കുമ്പോള്‍ കൊള്ളാം. പക്ഷെ നീന്തല്‍ വേഷത്തില്‍ ഞാന്‍ വന്നാലത്തെ സ്ഥിതിയെന്തായിരിക്കും. എല്ലാവര്‍ക്കും ചിരിക്കാനൊരു രൂപം.. അല്ലേ. ഇപ്പോള്‍ ഈ ഭീമാകാരരൂപമാണ് എന്റെ അനുഗ്രഹം... ശാപവും..!!

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X