പ്രിയദര്‍ശിനിയായി മാറിയ പ്രിയ

By Staff

പ്രിയദര്‍ശിനിയായി മാറിയ പ്രിയ

ഇന്നസെന്റ് കഥകളില്‍ ഇന്നസെന്റിന്റെ ചെറുപ്പത്തിലെ പ്രേമഭാജനമായ പ്രിയ എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പ്രിയദര്‍ശിനി ഒട്ടേറെ ടി.വി. സീരിയലുകളിലും സിനിമകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അനില്‍ ബാബു സംവിധാനം ചെയ്യുന്ന ഉത്തമന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയുടെ വേഷമാണ് ഇപ്പോള്‍ പ്രിയദര്‍ശിനി ചെയ്തു വരുന്നത്.

തന്റെ അഭിനയജീവിതത്തെയും സങ്കല്പങ്ങളെയും കുറിച്ച് പ്രിയദര്‍ശിനി ഇന്ത്യാഇന്‍ഫോ മലയാളത്തോട് സംസാരിക്കുന്നു.

അഭിനയരംഗത്തെത്താന്‍ സഹായിച്ച ഘടകങ്ങള്‍...

എന്റെ അച്ഛന്‍ പോള്‍സണ്‍ പുതുക്കാട് ഒരു പഴയകാല നടനായിരുന്നു. പിതാവിന്റെ സിനിമാബന്ധങ്ങള്‍, പരിചയം എന്നിവ നടിയാവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. സെറ്റിലേക്ക് കൂടെ വരുന്നതും എന്റെ അഭിനയത്തെ വിമര്‍ശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അച്ഛനാണ്. ഹോമിയോ ഡോക്ടറായ അമ്മ വത്സ കൂടെ വരാറുണ്ടെങ്കിലും സിനിമയുമായുള്ള ബന്ധം വളരെ കുറവാണ്.

ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്...

ഡേവിഡ് കാച്ചപ്പിള്ളി സംവിധാനം ചെയ്ത ഇന്നസെന്റ് കഥകളിലൂടെയാണ് ഞാനീ രംഗത്തെത്തുന്നത്. ഇന്നസെന്റിന്റെ ചെറുപ്പത്തിലെ പ്രേമഭാജനം പ്രിയ എന്ന കഥാപാത്രമാണ് ഞാന്‍ അവതരിപ്പിച്ചത്.

ക്യാമറയ്ക്കു മുന്നില്‍ ആദ്യമായി നിന്നപ്പോള്‍ പേടി തോന്നിയിരുന്നോ...?

അച്ഛന്റെ കൂടെ ചില ഭരതന്‍ ചിത്രങ്ങളുടെ ചിത്രീകരണം കാണാന്‍ പോയിട്ടുണ്ട്. ഷൂട്ടിംഗ് കണ്ട് പരിചയമുള്ളതുകൊണ്ട് ആദ്യമായി അഭിനയിച്ചപ്പോള്‍ പേടിയൊന്നും തോന്നിയില്ല.

ആദ്യ സിനിമ....

കമലിന്റെ നിറത്തില്‍ ശാലിനിയുടെ കൂട്ടുകാരിയായിട്ടാണ് സിനിമയിലെത്തുന്നത്. പിന്നീട് സുരേഷ് ബാബുവിന്റെ മാര്‍ക്ക് ആന്റണിയില്‍ സാദിഖിന്റെ ഭാര്യ, ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലില്‍ സംയുക്തയുടെ ചേച്ചി, ഹരികുമാറിന്റെ സ്വയംവരപ്പന്തലില്‍ ജയറാം കാണുന്ന പെണ്ണില്‍ ഒരാള്‍, തുളസീദാസിന്റെ മേലേ വാര്യത്തെ മാലാഖക്കുട്ടികളില്‍ സലിംകുമാറിന്റെ ജോഡി, രാജസേനന്റെ ഡാര്‍ലിംഗ് ഡാര്‍ലിംഗിലെ കാവ്യാമാധവന്റെ കൂട്ടുകാരി തുടങ്ങിയ വേഷങ്ങള്‍. ഇപ്പോള്‍ ഉത്തമനിലെ സൈനബ എന്ന മുസ്ലീം കഥാപാത്രവും. സൈനബ എനിക്കേറെ പ്രതീക്ഷയുള്ള കഥാപാത്രമാണ്.

അഭിനയിച്ച സീരിയലുകള്‍...

ഇന്നസെന്റ് കഥകള്‍, അരുണോദയം, കല്‍പ്പാത്തി, സ്നേഹാഞ്ജലി. വയല്‍പ്പൂക്കള്‍, ശലഭം, ഇല്ലം നിറ, സ്നേഹാി, നിത്യ, ഓര്‍മ്മകള്‍ എന്നീ ടെലിഫിലിമുകളിലും സ്നേഹമായ് എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചിട്ടുണ്ട്.

പ്രിയദര്‍ശിനിയെന്നാണോ യഥാര്‍ത്ഥ പേര്..?

അല്ല. യഥാര്‍ത്ഥ പേര് പ്രിയയെന്നാണ്. നിര്‍മ്മാതാവും സംവിധായകനുമായ ഡേവിഡ് കാച്ചപ്പിള്ളി ഇന്നസെന്റ് കഥകളില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ പ്രിയദര്‍ശിനിയാക്കി.

മലയാളത്തിലെ ഇഷ്ട നടീനടന്മാര്‍..

മഞ്ജു വാര്യരെ ഇഷ്ടമാണ്. സ്വാഭാവികമായ അഭിനയാണ് മഞ്ജുവിന്റേത്. ഏതു വേഷവും മികവോടെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. നടന്മാരില്‍ ദിലീപിനെയാണിഷ്ടം. ദിലീപ് കോമഡി വേഷങ്ങള്‍ നന്നായി ചെയ്യാറുണ്ട്.

പ്രിയദര്‍ശിനി മോഹിക്കുന്ന വേഷം...

അങ്ങനെ അഭിനയിക്കാന്‍ മോഹമുള്ള വേഷമൊന്നുമില്ല. അറിയപ്പെടുന്ന നടിയാകണം. കിട്ടുന്ന വേഷങ്ങള്‍ കഴിവിന്റെ പരമാവധി നന്നായി അഭിനയിക്കണം... അത്ര തന്നെ.

പുതിയ ചിത്രങ്ങള്‍...

ശ്രീനിവാസന്‍-വേണു ചിത്രത്തില്‍ നായിക വേഷം. വിജയ്മേനോന്റെ വര്‍ഷയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X