നല്ലതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നില്ല

അനൂപ്: നമ്മള്‍ പഴയസിനിമകളായിരുന്നു മെച്ചം എന്നുപറയുന്ന പോലെ ഉയര്‍ത്തിക്കൊണ്ടുവരുന്ന മറ്റൊരു കാര്യമാണിത്. പുറത്ത് നടക്കുന്ന ചെറിയചലനങ്ങളെ വലിയ ആവേശത്തില്‍ ഏറ്റെടുക്കുകുകയെന്നത്. തമിഴ് സിനിമകള്‍ എത്രയോ സൃഷ്ടിക്കപ്പെടുമ്പോള്‍ അപൂര്‍വ്വമായാണ് ഒരു ഭേദപ്പെട്ട സിനിമ
വരുന്നത്. അതുപോലെ ഹിന്ദിയിലും ഇതൊക്കെ നമ്മള്‍ എഴുന്നള്ളിക്കും.
മറിച്ച് ശശികുമാറും, ചേരനുമൊക്കെ രഞ്ജിയേട്ടന്റെ ഭയങ്കര ആരാധകരാണ്. തിരക്കഥപോലെ
ഒരു സിനിമ എന്തുകൊണ്ട് ഞങ്ങള്‍ക്ക് പറ്റുന്നില്ല. എന്ന ഉത്കണ്ഠ അവര്‍ക്കുണ്ട്. പക്ഷെ നമ്മള്‍ ഇവിടുത്തെ നല്ല നീക്കങ്ങളൊന്നും പ്രസക്തമായ രീതിയില്‍ തിരിച്ചറിയുന്നില്ല പ്രോത്സാഹിപ്പിക്കുന്നുമില്ല.
7 അന്യഭാഷാചിത്രങ്ങള്‍ മലയാളത്തില്‍ വന്ന് കാശ് വാരുമ്പോള്‍ മലയാളംപുറത്തേക്ക് കാര്യമായ് പോകുന്നില്ലല്ലോ?
അനൂപ്: മലയാളി എക്കാലത്തും വിശാലമനസ്‌കരാണ്. ഇന്റലിജന്റാണ്. ഏതു സിനിമകളും കാണും, ഭാഷയ്ക്കതീതമായ് സിനിമയെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി നമുക്കുണ്ട്. തമിഴ് സിനിമ താരതമ്യേന എളുപ്പം മനസ്സിലാക്കുന്നു എന്നതുകൊണ്ട് കൂടുതല്‍ ആഭിമുഖ്യം തമിഴിനോടുണ്ടാകും.
ഒപ്പം വിദേശസിനിമകളും കഌസ്സ് മൂവീസും. മജീദ് മജീദിയുമൊക്കെ ഇവിടെ പഥ്യമാണ്. മലയാളം മനസ്സിലാക്കുക ശ്രമകരമാണ്. അതും ഇതര ഭാഷകളില്‍ മലയാള സിനിമകളെ ഒഴിവാക്കാനുള്ള കാരണമാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications