twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമക്ക് ചടുലതയും സാങ്കേതികമികവും വേണം - വിജി തമ്പി

    By Staff
    |

    സിനിമക്ക് ചടുലതയും സാങ്കേതികമികവും വേണം - വിജി തമ്പി

    വിജി തമ്പിയെക്കുറിച്ച് മലയാളിക്കൊരു മുഖവുര ആവശ്യമില്ല. വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടേറെ ആക്ഷന്‍ ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള ഈ സംവിധായകന്‍ അഭിനയകലയിലും ഒരിക്കലും പിന്നിലല്ല. ചിലപ്പോള്‍ തന്റെ സിനിമയില്‍ പ്രത്യക്ഷപ്പെടാനും വിജി തമ്പി മടിക്കാറില്ല.

    ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സമാന്തരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷവും വിജി തമ്പി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അഭിനേതാവ് എന്നതിലുപരി സംവിധായകനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണ് ഇദ്ദേഹം.

    മലയാള സിനിമ പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു എന്നു വിമര്‍ശിക്കുന്നവരെ നാണിപ്പിക്കുന്ന തരത്തില്‍ വിജി തമ്പി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം സത്യമേവ ജയതേ അടുത്തിടെ വിന്‍വിജയമായി.

    എന്നും ഒഴുക്കിനസരിച്ച് നീന്താന്‍ തയ്യാറായിട്ടുള്ള വിജി തമ്പി മിനിസ്ക്രീന്‍ രംഗത്തും കര്‍മ്മനിരതനാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പരമ്പര ഏറെ പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. തുടര്‍ന്ന് സംവിധാനം ചെയ്ത മഹാത്മാ ഗാന്ധി കോളനി എന്ന പരമ്പര ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്നു.

    വിജി തമ്പി ഇന്ത്യാ ഇന്‍ഫോയുമായി സംസാരിച്ചപ്പോള്‍...

    സത്യമേവ ജയതേ വന്‍വിജയമായതിന്റെ പ്രധാന കാരണമായി താങ്കള്‍ക്ക് തോന്നുന്നതെന്താണ്..?

    ഇന്നത്തെ പ്രേക്ഷകര്‍ ഒരുപാട് മാറിയിട്ടുണ്ട്. ഒരു സെക്കന്റു പോലും സ്ക്രീനില്‍ നിന്നു കണ്ണെടുക്കാന്‍ അവസരം തരാത്ത ചിത്രങ്ങളാണ് ഇന്നത്തെ സാധാരണ സിനിമാ പ്രേക്ഷകന് വേണ്ടത്. സിനിമക്ക് നല്ല ചടുലതയും സാങ്കേതിക മികവും വേണം. ശ്രദ്ധ തെന്നിപ്പോകുന്നതോ ഇഴഞ്ഞു നീങ്ങുന്നതോ ആയ രംഗങ്ങള്‍ ഒരു നിമിഷം പോലും പ്രേക്ഷകന്‍ ഇഷ്ടപ്പെടുന്നില്ല. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സത്യമേവ ജയതേ ഒരുക്കിയത്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതിനാല്‍ ചിത്രത്തിന് ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിഞ്ഞു.

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X