twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമക്ക് ചടുലതയും സാങ്കേതികമികവും വേണം - വിജി തമ്പി

    By Staff
    |

    സിനിമക്ക് ചടുലതയും സാങ്കേതികമികവും വേണം - വിജി തമ്പി

    പുതിയ സീരിയല്‍ മഹാത്മാ ഗാന്ധി കോളനി സംപ്രേഷണം ചെയ്തുവരികയാണല്ലോ. പരമ്പരയുടെ ഉള്ളടക്കമെന്താണ്..?

    ഒരു റസിഡന്‍ഷ്യല്‍ കോളനിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഒരു ചെറിയ രൂപം വരയ്ക്കാനാണ് മഹാത്മാഗാന്ധി കോളനിയില്‍ ശ്രമിച്ചിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള, വ്യത്യസ്ത പ്രകൃതക്കാരായ കഥാപാത്രങ്ങള്‍ പരമ്പരയിലുണ്ട്. എന്നാല്‍ അവരെല്ലാം അന്യോന്യം സഹകരിച്ചാണ് ജീവിക്കുന്നത്. കോളനിയില്‍ സംഭവിക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും നര്‍മ്മമധുരമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊരു ഹാസ്യപരമ്പരയാണെങ്കിലും കുടുംബപ്രേക്ഷകരെ സ്വാധീനിക്കുന്ന രംഗങ്ങളും സീരിയലിലുണ്ട്.

    സിനിമയും ടെലിവിഷന്‍ സീരിയലും സംവിധാനം ചെയ്യുമ്പോള്‍ അനുഭവപ്പെട്ട പ്രകടമായ വ്യത്യാസങ്ങളെന്തൊക്കെയാണ്..?

    ഒരു കലാകാരന്‍ എന്ന നിലയ്ക്ക് സിനിമയെന്നോ സീരിയലെന്നോ ഉള്ള വേര്‍തിരിവ് എന്നെ ബാധിക്കുന്നില്ല. രണ്ടിലും ഞാന്‍ ഒരേപോലെ അധ്വാനിക്കുകയും ഭാഗഭാക്കാവുകയും ചെയ്യുന്നു. എങ്കിലും സിനിമക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടിവരും. രണ്ടര മണിക്കൂറോളം ഒരു പ്രേക്ഷകനെ പിടിച്ചിരുത്തേണ്ട കലയാണ് സിനിമ. മറിച്ച് ടെലിവിഷന്‍ പ്രേക്ഷകര്‍ ഇതില്‍ നിന്നു വിഭിന്നനാണ്. അതു മാത്രമാണ് ഇവ രണ്ടും തമ്മില്‍ ഞാന്‍ കാണുന്ന വ്യത്യാസം. എന്നാല്‍ രണ്ടിനും സ്വന്തമായ വ്യക്തിത്വമുണ്ടുതാനും.

    മിനി സ്ക്രീനില്‍ പുതിയ പദ്ധതികള്‍ വല്ലതുമുണ്ടോ..?

    തീര്‍ച്ചയായും. കൈരളി ചാനലിനുവേണ്ടി ഡയറക്ടേഴ്സ് സ്പെഷ്യലിന്റെ ഏഴ് എപ്പിസോഡുള്ള ഒരു പരമ്പര ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതു കൂടാതെ ആനി എന്ന ഒരു പരമ്പരയും ഉണ്ട്. എന്റെ മുമ്പത്തെ പരമ്പരകളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ഈ പരമ്പരയ്ക്കുവേണ്ടി സ്ക്രിപ്റ്റ് തയ്യാറാക്കുന്നത് അലക്സ് കടവില്‍ ആണ്.

    ഒരു ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് എന്താണ് താങ്കളുടെ ഡ്രീംപ്രൊജക്ട്..?

    അത് തീര്‍ത്തും വ്യക്തിപരമാണ്. അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചുവരുന്നതേയുള്ളൂ. ഇപ്പോള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല. സമയമാകുമ്പോള്‍ തീര്‍ച്ചയായും നിങ്ങളെ അറിയിക്കും.

    എങ്കിലും അത് എന്തിനെക്കുറിച്ചുള്ളതാണെന്ന് പറഞ്ഞുകൂടെ..?

    എനിക്കുപോലും അതിനെക്കുറിച്ച് പൂര്‍ണമായും വ്യക്തമായിട്ടില്ല. എന്റേതുമാത്രമായ ഒരു ആശയം മാത്രമാണെന്നേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. എന്റെ ചിത്രങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ എനിക്കു പറ്റില്ലല്ലോ. പക്ഷെ ഞാന്‍ എന്തായാലും ആ ചിത്രം എടുക്കും.

    2

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X