ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

By Aswini

ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം ബ്ലെസി സിനിമയാക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. ഒടുവില്‍ പൃഥ്വിരാജിനെ നായകനാക്കി സിനിമ യാഥാര്‍ത്ഥ്യമാകുന്നു. 2016 ജനുവരിയില്‍ ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2018 ലേ അവസാനിക്കൂ.

ത്രി ഡി ചിത്രമായിട്ടാണത്രെ ആടുജീവിതം ഒരുക്കുന്നത്. മൂന്നോ നാലോ ഭാഷകളിലെത്തും. വിദേശ നിലവാരത്തിലുള്ള ചിത്രമായിരിക്കും. വിദേശത്തെ ടെക്‌നീഷ്യന്മാരുണ്ടാവും. കലാകാരന്മാരുണ്ടാവും- ബ്ലെസി പറയുന്നു.

കളിമണ്ണിന് ശേഷം നീണ്ട ഇടവേള

ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

തുടരെ തുടരെ സിനിമ ചെയ്യുന്ന ആളല്ല ഞാന്‍. കഥയും തിരക്കഥയുമെല്ലാം എനിക്കൊത്തുവന്നാല്‍ മാത്രമേ ചെയ്യുള്ളൂ. കളിമണ്ണിന് ശേഷം രണ്ട് സിനിമകള്‍ സ്‌ക്രിപ്റ്റിങ് വരെ എത്തിയതാണ്. ആടുജീവിതത്തിന് മുമ്പ് അതുണ്ടാവും. ഇപ്പോള്‍ വെളിപ്പെടുത്താനുള്ള സമയമായിട്ടില്ല- ബ്ലെസി പറഞ്ഞു.

ത്രിഡി

ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

ആടു ജീവിതം ഒരു ത്രിഡി ചിത്രമായിരിക്കും. അതിന് ഒരുപാട് സമയം ആവശ്യമാണ്. നോവലില്‍ നിന്ന് സിനിമയ്ക്ക് വേണ്ടിയുള്ള ഒരു മാറ്റമുണ്ടാവും

 പൃഥ്വിയുടെ രണ്ട് വര്‍ഷം

ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

2016 ജനുവരിയില്‍ ആരംഭിയ്ക്കുന്ന ചിത്രം 2018 ലേ അവസാനിക്കൂ. ചിത്രത്തിലെ കഥാപാത്രത്തിന് ശാരീരികമായ ചില മാറ്റങ്ങള്‍ വേണ്ടതുകൊണ്ടാണ് ഈ രണ്ട് വര്‍ഷം പൃഥ്വിരാജ് സിനിമകളൊന്നും ചെയ്യില്ല എന്ന് പറഞ്ഞത്.

 വിദേശികള്‍ ഉണ്ടാവും

ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

സിനിമ മൂന്നോ നാലോ ഭാഷകളിലെത്തും. വിദേശ നിലവാരത്തിലുള്ള ചിത്രമായിരിക്കും. വിദേശത്തെ ടെക്‌നീഷ്യന്മാരം കലാകാരന്മാരും ചിത്രത്തിലുണ്ടാവും

ലൊക്കേഷന്‍

ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

ലൊക്കേഷന്‍ അന്വേഷിക്കുകയാണിപ്പോള്‍. മസ്‌ക്കറ്റ്, കുവൈറ്റ്, ജോര്‍ദ്ദാന്‍ അങ്ങനെ പല സ്ഥലങ്ങളും മനസ്സിലുണ്ട്. വെറും മരുഭൂമി പോര, എന്തെങ്കിലും പ്രത്യേകതകള്‍ കൂടെ ലൊക്കേഷന് വേണം

 പ്രഖ്യാപിച്ചിട്ട് അഞ്ച് വര്‍ഷം

ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

ചിത്രം നീണ്ടു പോകാന്‍ കാരണം നല്ലൊരു നിര്‍മാതാവിനെ കിട്ടാത്തതുകൊണ്ടാണ്. ഇപ്പോള്‍ അത് ലഭിച്ചു. പ്രമുഖ വ്യവസായി കെജി എബ്രഹാമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കെജിഎ ഫിലിം കമ്പനിയുടെ ആദ്യ ചിത്രമായിരിക്കുമിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X