»   » ഫിറ്റ്‌നസ്സ് ശാപമല്ല, അഭിമാനമാണ്, അബു സലിം കരഞ്ഞത് രണ്ടേ രണ്ട് പ്രാവശ്യം

ഫിറ്റ്‌നസ്സ് ശാപമല്ല, അഭിമാനമാണ്, അബു സലിം കരഞ്ഞത് രണ്ടേ രണ്ട് പ്രാവശ്യം

Posted By: Sanviya
Subscribe to Filmibeat Malayalam

ശരീരംകൊണ്ടും മസസുകൊണ്ടും വില്ലനാകാന്‍ അബു സലിംമിനോളം മികച്ച നടന്‍ മലയാളത്തില്‍ ഉണ്ടാകില്ല. 1990ല്‍ പുറത്തിറങ്ങിയ ബ്രഹ്മരക്ഷസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് അബു സലിം. തുടര്‍ന്ന് 150ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും അബു സലിം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അബു സലിം ആദ്യം പറയുന്ന കാര്യമുണ്ട്. രണ്ട് പ്രാവശ്യം കണ്ണു നനയിച്ച കഥ. വനിത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അബു സലിം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴും അബു സലിം

ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴും അബു സലിം ഒറ്റ സ്വപനമേ കണ്ടിട്ടുള്ളു. ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. അതെ നടനും മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സുമായ ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ ഒന്ന് നേരിട്ട് കാണണമെന്നായിരുന്നു അബു സലിമിന്റെ സ്വപ്നം.

ഇന്ദ്രപ്രസ്ഥം എന്ന ചിത്രം

ഇന്ദ്രപ്രസ്ഥം എന്ന ചിത്രം മുതലാണ് തമിഴ് നടന്‍ വിക്രമുമായി സൗഹൃദത്തിലാകുന്നത്. അങ്ങനെ വിക്രമിന്റെ സൗഹൃദം വഴിയാണ് ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ കാണാന്‍ കഴിഞ്ഞതെന്ന് അബു സലിം പറയുന്നു.

ആര്‍ണോള്‍ഡിനെ കാണണോ? വിക്രം വിളിച്ചു

' ഐ' യുടെ ഓഡിയോ ലോഞ്ചിന്റെ സമയത്താണ് വിക്രം തന്നെ വിളിക്കുന്നത്. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ ആര്‍ണോള്‍ഡ് ചെന്നൈയില്‍ വരുമെന്നും കാണാനുള്ള അവസരമുണ്ടെന്നും വിക്രം പറയുന്നു. മറ്റൊന്നും നോക്കിയില്ല ആര്‍ണോള്‍ഡിനെ കാണാന്‍ തമിഴ്‌നാട്ടില്‍ എത്തി.

'യു ഹാവ് എ ഗുഡ് ബോഡി'

ലീലാ പാലസിലാണ് ആര്‍ണോള്‍ഡ് താമസിച്ചത്. വന്‍ സുരക്ഷാക്രമീകരണങ്ങളായിരുന്നു അവിടെ. എന്നാല്‍ പോലീസുകാരോടുള്ള പരിചയം വച്ച് ആര്‍ണോള്‍ഡിനെ കയറി കാണാന്‍ സാധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തീര്‍ത്ത വലയത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് കണ്ടത്. വേഗം സൈഡിലൂടെ നടന്ന് ചെന്ന് ബോഡി ബില്‍ഡറാണെന്ന് പറഞ്ഞതോടെ ഒരു ഫോട്ടോ എടുക്കാനും സമ്മതം ലഭിച്ചു. പോകാന്‍ സമയമായപ്പോള്‍ 'യു ഹാവ് എ ഗുഡ് ബോഡി' ആര്‍ണോള്‍ഡ് പറഞ്ഞു-അബു സലിം

ജീവിതത്തില്‍ രണ്ടേ രണ്ട് പ്രാവശ്യമേ കരഞ്ഞിട്ടുള്ളു

ജീവിതത്തില്‍ രണ്ടേ രണ്ട് പ്രാവശ്യമേ കരഞ്ഞിട്ടുള്ളു. ഒന്ന് ആര്‍ണോള്‍ഡിനെ കണ്ടപ്പോഴും മറ്റൊന്ന് മിസ്റ്റര്‍ ഇന്ത്യയായപ്പോഴും. അബു സലിം പറയുന്നു.

English summary
Abu Salim about his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam