'മമ്മൂട്ടിയുടെ വലംകൈ പോലെ തന്നെയായിരിക്കും ഞാന്‍ മോഹന്‍ലാലിനും'
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അബു സലീമും ചെയ്യുന്നുണ്ട്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വലംകൈയ്യായി നിന്നതുപോലെ, ലോഹത്തിലും തീര്‍ത്തും പോസിറ്റീവായ ഒരു വേഷമാണ് താന്‍ ചെയ്യുന്നതെന്ന് അബു സലിം പറഞ്ഞു.
ലോഹം എന്ന ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ 'അബു നീ കുറച്ച് താടി വളര്‍ത്തണം' എന്നാണത്രെ രഞ്ജിത്ത് പറഞ്ഞത്. 'തല നല്ല ക്ലീന്‍ ഷേവ് ചെയ്യണം'. ഹോളിവുഡിലെ റോക്ക് (ഡ്വെയ്‌ന് ജോണ്‍സണ്) എന്ന നടനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പ് ആണ് ചിത്രത്തില്‍ തനിക്കെന്നും അതുപോലെ തന്നെ ഒരു പവര്‍ഫുള്‍ മാന്‍ ആയാണ് താന്‍ പ്രത്യക്ഷപ്പെടുന്നതെന്നും അബു പറഞ്ഞു.

രഞ്ജിത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ആക്ഷന് ചിത്രങ്ങളിലൊന്നായിരിക്കും ലോഹം എന്നാണ് അബു സലിം പറയുന്നത്. ലാലിന്റെ മികച്ച ആക്ഷന്‍ രംഗങ്ങള്‍ തന്നെയാകും പ്രധാന പ്രത്യേകതയത്രെ.
സിനിമയ്ക്കായി ശരീരം ഒരുപാട് മാറ്റിമറിച്ചു ലാലേട്ടന്‍. ദിവസവും രാവിലെ ഞാനും അദ്ദേഹവും പതിവായി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമായിരുന്നു. ലോഹത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഡെഡിക്കേഷന് മറ്റൊരു നടനും സാധിക്കുകയില്ല. തമിഴിലെ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും- അബു സലിം പറഞ്ഞു


Click it and Unblock the Notifications











