»   » മോഹന്‍ലാലിന്റെ ഷൂട്ടിങ് സെറ്റില്‍ അബു സലിമിനെ ആന കുത്താന്‍ വന്നപ്പോള്‍

മോഹന്‍ലാലിന്റെ ഷൂട്ടിങ് സെറ്റില്‍ അബു സലിമിനെ ആന കുത്താന്‍ വന്നപ്പോള്‍

By: Rohini
Subscribe to Filmibeat Malayalam

പത്താള്‍ ഒന്നിച്ചു വന്നാലും അടിച്ചിടാനുള്ള ബോഡി അബു സലിമിനുണ്ട്. എന്നാല്‍ പത്താളെ പോലെ അല്ലല്ലോ മദമിളകി വരുന്ന ആന. അഭിനയ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അബു സലിം തന്നെ ആന കുത്താന്‍ വന്ന കഥ പറഞ്ഞത്.

മമ്മൂട്ടി ഭക്ഷണപ്രിയനാണ്, പക്ഷെ കുറച്ചേ കഴിയ്ക്കൂ, മോഹന്‍ലാല്‍ നന്നായി കഴിക്കും: അബു സലീം

മോഹന്‍ലാല്‍ - രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ചന്ദ്രോത്സവം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ചിത്രത്തില്‍ അബു സലിം ആനയ്ക്ക് പഴം കൊടുക്കുന്ന ഒരു രംഗമുണ്ട്.

abu-salim

റിഹേഴ്‌സല്‍ ചെയ്തു നോക്കിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. ടേക്കിലേക്ക് പോയപ്പോള്‍ ആന വിരണ്ടു. അതെന്നെ കൊമ്പുകൊണ്ട് തട്ടി. ഭാഗ്യത്തിന് താഴെ വീണില്ല. പതിനഞ്ച് മിനിട്ടോളം ആന എന്നെ ഓടിച്ചു. പിന്നെ ആളുകള്‍ വന്ന് തളച്ചു. അഭിനയ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണത്- അബു സലിം പറഞ്ഞു.

സംഘട്ടന രംഗങ്ങളില്‍ അപകടങ്ങള്‍ സ്വാഭാവികമാണെന്ന് അബു സലിം പറയുന്നു. ഇടയ്ക്ക് ചില കോമഡി ചിത്രങ്ങളൊക്കെ ചെയ്തതിലൂടെ അളുകള്‍ നമ്മളിലേക്ക് കൂടുതല്‍ അടുത്തു. വില്ലത്തരമൊക്കെ കാണിക്കുന്ന ആള്‍ പെട്ടന്ന് ഹാസ്യകഥാപാത്രം ചെയ്യുമ്പോള്‍ ആളുകള്‍ക്ക് സര്‍പ്രൈസാണെന്ന് -അബു സലിം പറഞ്ഞു.

English summary
Abu Salim telling his most memorable experience in location
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam