ഫഹദിനൊപ്പം അഭിനയിക്കാന്‍ അവസരം തന്ന ദൈവത്തിന് നന്ദി
മലയാളിയാണെങ്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെയാണ് ഐശ്വര്യ മേനോന്റെ തുടക്കം. യാം ഇരുക്ക ഭയമേ എന്ന തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കായ നമോ ഭൂതാത്മാവിലൂടെ വെള്ളിത്തിരയിലെത്തിയ ഐശ്വര്യ ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ നായികയായി ബോര്‍ബണ്‍ സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്.
ഫഹദിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് ഐശ്വര്യ. ഇങ്ങനെ ഒരു അവസരം തന്ന ദൈവത്തിന് നടി നന്ദി പറയുന്നു. താനിപ്പോള്‍ ഏറെക്കാലത്തെ തന്റെ ഒരു സ്വപ്‌നത്തിലാണ് ജീവിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

വളരെ പ്രാക്ടിക്കലും സ്വതന്ത്രയുമായ രേഖ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിയ്ക്കുന്നത്. പഴയകാലത്ത് നടക്കുന്ന രീതിയിലുള്ള രസകരമായ ഒരു പ്രണയകഥയാണ് ചിത്രം. ബോര്‍ബണ്‍ സ്ട്രീറ്റില്‍ അഭിനയിക്കുന്നതില്‍ താന്‍ വളരെ സന്തുഷ്ടയാണെന്നും ആദ്യമായി അഭിനയിക്കുന്നതിന്റെ ടെന്‍ഷനൊന്നും ഇല്ലെന്നും ഐശ്വര്യ പറയുന്നു.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ഐടി മേഖലയിലയില്‍ നല്ല ശബളമുള്ള ജോലിയുണ്ടായിരുന്നു ഐശ്വര്യയ്ക്ക്. എന്നാല്‍ സിനിമയായിരുന്നു സ്വപ്നം. സിനിമയിക്ക് വേണ്ടി ജോലി ഉപേക്ഷിക്കണം എന്നായപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും നടി വ്യക്തമാക്കി. ക്ലാസിക്കല്‍ സല്‍സ ഡാന്‍സര്‍ കൂടെയാണ് ഐശ്വര്യ.
നൃത്തമായാലും അഭിനയമായാലും തന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ആഗ്രഹം. ഇനി തമിഴില്‍ ഒരു ബിഗ് ബജറ്റ് ചിത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞ നടി പക്ഷെ സിനിമയെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല.


Click it and Unblock the Notifications











