»   » വെറുതേ പൊക്കി പറയുകയല്ല, മോഹന്‍ലാല്‍ ശരിയ്ക്കും ഒരു സൂപ്പര്‍സ്റ്റാറാണ് എന്ന് പീറ്റര്‍ ഹെയ്ന്‍

വെറുതേ പൊക്കി പറയുകയല്ല, മോഹന്‍ലാല്‍ ശരിയ്ക്കും ഒരു സൂപ്പര്‍സ്റ്റാറാണ് എന്ന് പീറ്റര്‍ ഹെയ്ന്‍

Posted By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ഒരു അന്താരാഷ്ട നിലവാരുമുള്ള സംഘട്ടന രംഗങ്ങളെ പരിചയപ്പെടുത്തിയിരിയ്ക്കുകയാണ് പീറ്റര്‍ ഹെയിന്‍ എന്ന സ്റ്റണ്ട് മാസ്റ്റര്‍.

പീറ്റര്‍ ഹെയിനിന്റെ സംഘട്ടന സംവിധാനവും മോഹന്‍ലാലിന്റെ സാഹസവും ഒന്നിച്ചപ്പോഴാണ് പ്രേക്ഷകര്‍ക്ക് പുലിമുരുകനിലെ സംഘട്ടനം ശരിയ്ക്കുമൊരു പുതിയ അനുഭവമായത്.


പ്രമുഖ സംവിധായകന്‍ പുലിമുരുകനില്‍ നിന്ന് ലാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, എന്നിട്ടും ചെയ്തു!


ലാലിനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവത്തെ കുറിച്ച് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പീറ്റര്‍ ഹെയിന്‍ പങ്കുവയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...


ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍

എത്ര വലിയ സൂപ്പര്‍ താരമായാലും ജീവന് ഭീക്ഷണിയുള്ള രംഗങ്ങള്‍ വരുമ്പോള്‍ ഡ്യൂപ്പിനെയാണ് ഉപയോഗിക്കുക. എന്നാല്‍ മലയാളത്തില്‍ ഡ്യൂപ്പിന്റെ ജോലി കൂടി ചെയ്ത സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഡ്യൂപ്പുണ്ടായിട്ടും ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടെന്നു പറഞ്ഞ ആദ്യ സൂപ്പര്‍സ്സ്റ്റാറാണ് മോഹന്‍ലാലെന്നും പീറ്റര്‍ ഹെയിന്‍ പറഞ്ഞു.


ആദ്യം കരുതിയത്

ശിവജിയിലും യെന്തിരനിലും രജനി സാറിനൊപ്പവും, ഗജിനിയില്‍ ആമിര്‍ ഖാനൊപ്പവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രധാന താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്ത ആളാണ് ഞാന്‍. മോഹന്‍ലാല്‍ എന്ന വലിയ നടനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു സൂപ്പര്‍താരത്തിനൊപ്പമുള്ള ചിത്രമെന്ന് മാത്രമാണ് കരുതിയത്.


എന്നെ അമ്പരപ്പിച്ചു

എന്നാല്‍ ഷൂട്ടിംഗ് ദിനങ്ങളില്‍ ലാല്‍ സര്‍ എന്നെ അമ്പരപ്പിച്ചു. രജനി സാറില്‍ കണ്ട എളിമയും ലാളിത്യവുമാണ് ലാല്‍ സാറില്‍ കണ്ടത്. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത നിര്‍ബന്ധമുള്ള നടനാണ് അദ്ദേഹം. തികഞ്ഞ പ്രൊഫഷണലലാണ്. അദ്ദേഹത്തോടൊപ്പമുള്ള ദിവസങ്ങള്‍ ജീവിതത്തില്‍ മറക്കാനാകില്ല.


വെറുതെ പൊക്കി പറയുകയല്ല

നമ്മളൊരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെ വെറുതെ പൊക്കിപ്പറയുകയല്ല. പുലിമുരുകന്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതിലെ വസ്തുത മനസ്സിലാകും. മലയാളം താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയാണെന്നും സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇന്റര്‍നാഷനല്‍ നിലവാരം വേണമെന്നും ലാല്‍ സര്‍ ഇടക്കിടെ പറയുമായിരുന്നു.


ഏതറ്റം വരെ പോകാനും ലാല്‍ സര്‍ തയ്യാര്‍

വിയറ്റ്‌നാമില്‍ ഉള്ളപ്പോള്‍ ലല്‍ സര്‍ രാവിലെ എഴുന്നേറ്റ് ചെറിയ കുട്ടികളെ പോലെ അച്ചടക്കത്തോടെ പ്രാക്ടീസ് ഒക്കെ ചെയ്തു. പിന്നീട് വൈകുന്നേരവും സമയം മാറ്റിവച്ച് പ്രാക്ടീസ് ചെയ്യും. ശരിക്കും ഒരു വിദ്യാര്‍ത്ഥിയെ പോലെ. വലിയൊരു താരമാണെന്ന ഭാവമില്ലാതെ എന്താണ് ആവശ്യപ്പെടുന്നത്, അതിന് വേണ്ടി ഏതറ്റം വരെ പോകാനും ലാല്‍ സാര്‍ തയ്യാറായിരുന്നു- പീറ്റര്‍ ഹെയിന്‍ പറഞ്ഞു.


English summary
Action director Peter Hein about Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam