എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും കിനാവള്ളി! തുറന്നു പറഞ്ഞ് അജ്മല്‍

By Midhun

ശിക്കാരി ശംഭു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് കിനാവള്ളി. മികച്ച എന്റര്‍ടെയ്‌നര്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സുഗീത് ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. പ്രേതബാധയുളള ഒരു ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് കിനാവള്ളിയുടെ പ്രമേയം.

പുതുമുഖങ്ങളെ അണിനിരത്തിയാണ് സുഗീത് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജ്മല്‍ സെയ്‌ന്,വിജയ് ജോണി,സുജിത്ത് രാജ്, കൊച്ചുകുഞ്ഞ്, സുരഭി സന്തോഷ്,സൗമ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ നായക വേഷത്തിലെത്തുന്ന അജ്മല്‍ കിനാവള്ളിയുടെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഫില്‍മി ബീറ്റുമായി പങ്കുവെച്ചിരുന്നു.

ajmal

കിനാവള്ളിയില്‍ അഭിനയിക്കാനായത് ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ ഭാഗ്യമാണെന്നാണ് അജ്മല്‍ പറയുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ചിത്രത്തില്‍ എത്തിയിരുന്നത്. ആദ്യ ചിത്രം തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനൊപ്പം ആയതില്‍ സന്തോഷമുണ്ട്. ചിത്രത്തില്‍ വിവേക് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.

kinavalli

ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുളള ഒരു കഥാപാത്രമാണ് വിവേക്, ആദ്യ ചിത്രത്തില്‍ തന്നെ വലിയൊരു റോള്‍ തന്നതിന് സുഗീതേട്ടനോട് നന്ദി പറയുന്നു. എല്ലാതരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും കിനാവള്ളി. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്നാണ് കരുതുന്നത്. അജ്മല്‍ ഫില്‍മി ബീറ്റിനോട് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X