തിയേറ്ററിൽ പോയി കാണാൻ ഇഷ്ട്ടപെടുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യാറുള്ളു; ആസിഫ് അലി

ആസിഫ് അലി, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി ഒരുക്കിയ ചിത്രം കുറ്റവും ശിക്ഷയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രം മെയ് 27നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. വ്യത്യസ്തമായൊരു പോലീസ് വേഷത്തിലാണ് ഈ ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്.

സാധാരണ സിനിമകളിൽ കണ്ടുവരുന്ന പോലീസുകാരിൽ നിന്നും വ്യത്യസ്തമായി തികച്ചും റിയലിസ്റ്റിക് ആയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് സാജൻ ഫിലിപ്പ് എന്ന ആസിഫ് അലിയുടെ കഥാപാത്രം. സിനിമയുടെ ചിത്രീകരണവിശേഷങ്ങൾ താരം പങ്കുവക്കുകയാണ് മലയാളം ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലൂടെ.

വളരെയധികം ആഗ്രഹിച്ചിരുന്ന ഒരു സംവിധായകനൊപ്പം ചിത്രം ചെയ്യാൻ സാധിച്ചു

വളരെ പ്രതീക്ഷയോടുകൂടിയാണ് 'കുറ്റവും ശിക്ഷയും' താരം നോക്കികാണുന്നത്. ആസിഫ് അലിയുടെ സിനിമ ജീവിതത്തിലെ തന്നെ ഒരു നാഴിക കല്ല് എന്ന് വിശേഷിപ്പിക്കാനാവുന്ന ചിത്രവുമായിരിക്കും ഇത്. താൻ വളരെയധികം ആഗ്രഹിച്ചിരുന്ന ഒരു സംവിധായകനൊപ്പം ചിത്രം ചെയ്യാൻ സാധിച്ചുവെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നും ആസിഫ് അലി പറയുന്നു.

ചിത്രത്തിന്റെ സംവിധായകൻ രാജീവ് രവിയോട് താരം നിരവധി തവണ ചാൻസ് ചോദിച്ചിട്ടുണ്ട് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട്. വൈറസ് എന്ന ചിത്രത്തതിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അടുത്ത് ഇടപഴകാൻ പറ്റിയിട്ടില്ല.

ഇന്ത്യയിലെ തന്നെ ഒരു അറിയപ്പെടുന്ന ടെക്നിഷ്യനായ അദ്ദേഹം ഒരു സിനിമ ചെയ്യുമ്പോൾ അതിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. തുടർന്ന് അദ്ദേഹത്തോട് ഇത് പറഞ്ഞു.

വൈറസ് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം ആസിഫ് അലിയെ വിളിച്ച് സ്ക്രിപ്റ്റിനെ പറ്റി സംസാരിക്കുകയായിരുന്നു. രാജീവ് രവി സിനിമകളെ കാണുന്നതും അവയെ വിലയിരുത്തുന്നതും വളരെ വ്യത്യസ്തമായ ഒരു രീതിയിലാണെന്നും അത് നമ്മൾ കണ്ട പഠിക്കേണ്ടതാണെന്നും ആസിഫ് അലി പറഞ്ഞു.

തിയേറ്ററിൽ താൻ പോയി കാണാൻ ഇഷ്ട്ടപെടുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യാറുള്ളൂ

ഹിന്ദി സിനിമ ലോകത്ത് തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച രാജീവ് രവിക്ക് ഏതു രീതിയിലുള്ള സിനിമകൾ വേണമെങ്കിലും മലയാളത്തിൽ ചെയ്യാം എന്നാൽ അദ്ദേഹം തനിക്ക് പറയാൻ ആഗ്രഹിക്കുന്ന, പറയാൻ ഇഷ്ട്ടപെടുന്ന കഥകൾ മാത്രമേ സിനിമയാക്കാൻ ശ്രമിക്കുന്നുള്ളുവെന്നു ആസിഫ് അഭിമുഖത്തിൽ പറഞ്ഞു.

തിയേറ്ററിൽ താൻ പോയി കാണാൻ ഇഷ്ട്ടപെടുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യാറുള്ളൂവെന്ന് വ്യക്തമാക്കിയ താരം അങ്ങനെ അല്ലാത്ത തന്റെ ചിത്രങ്ങളാണ് പരാജയമായി മാറിയിട്ടുള്ളതെന്നും ആസിഫ് വ്യക്തമാക്കി.

തന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനോടും തന്നെ വിശ്വസിച്ച് ചിത്രം എടുക്കുന്ന സംവിധായകനോടുമാണ് ആദ്യം കമ്മിറ്റ്മെന്റ് കാണിക്കുന്നതെന്നും താരം പറയുന്നു.

പല കാര്യങ്ങളിലും മമ്മൂട്ടിയെ മാതൃകയാക്കാൻ ശ്രമിക്കാറുണ്ട്

ആസിഫ് അലി മലയാള സിനിമയിൽ പ്രവേശിച്ച സമയത്താണ് മലയാള സിനിമയിൽ "ന്യൂ ജിൻേറഷൻ" എന്ന ഒരു വിഭാഗം സിനിമകൾ ഉണ്ടായത്. ആ സമയത്ത് ആസിഫിന്റെ പ്രായത്തിലുള്ള ആളുകൾ മലയാള സിനിമയിൽ ചുരുക്കമായിരുന്നുവെന്നും അതുകൊണ്ട് തനിക്ക് ഒരുപാട് അവസരങ്ങൾ അങ്ങനെ കിട്ടിയെന്നും പറഞ്ഞ താരം അന്ന് അത്തരം ന്യൂ ജനറേഷൻ ചിത്രങ്ങൾ ചെയ്തത് ഇന്ന് വരുന്ന അവസരങ്ങളിൽ നിന്ന് നല്ല സിനിമകളെ സ്വീകരിക്കാൻ സഹായിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

തന്റെ പല കാര്യങ്ങളിലും താരം മമ്മൂട്ടിയെ മാതൃകയാക്കാൻ ശ്രമിക്കാറുണ്ട്. അതേപ്പറ്റിയും അഭിമുഖത്തിൽ ആസിഫ് അലി വ്യക്തമാക്കി. മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബജീവിതത്തിനു വളരെയധികം പ്രധാന്യം നൽകുന്ന വ്യക്തിയാണെന്നും. സിനിമകൾക്ക് വേണ്ടി ഇപ്പോഴും അദ്ദേഹം ഒരുപാട് എഫേർട്ട് എടുക്കാറുണ്ടെന്നും ആസിഫ് പറയുന്നു. അതിന് ഉത്തമ ഉദാഹരണമാണ് പുഴുവെന്ന ചിത്രമെന്നും ആസിഫ് വ്യക്തമാക്കി.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X