എന്റെ ഒപ്പം നിന്ന് ചില സീനുകളില്‍ മറ്റ് നടന്മാര്‍ കൈയ്യടി വാങ്ങാറുണ്ട്; ദിലീപ്

By Akhila

കോമാളി വേഷങ്ങള്‍ കെട്ടി വെറുപ്പിക്കുന്നു എന്ന് പറഞ്ഞ്, ദിലീപിന്റെ സിനിമ ഇറങ്ങിയാല്‍ തിയേറ്ററുകളില്‍ ആളുണ്ടാകില്ലായിരുന്നു. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി കാണാന്‍ തിയേറ്ററുകളില്‍ ആളുണ്ടായിരുന്നു. അതിന് ഒരു കാരണം തന്നെ ജീത്തു ജോസഫിന്റെ ആയതുക്കൊണ്ടാണെന്നാണ് പലരും പറയുന്നത്. എന്തായാലും അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങളില്‍ മികച്ചത് തന്നെയായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി.

ദിലീപിന്റെ സിനിമയെ കളിയാക്കുന്നതോടൊപ്പം താരത്തിനെ കുറിച്ച് അടുത്തിടെയായി മറ്റൊരു സംസാരം കൂടിയുണ്ട്. സിനിമയില്‍ നായകനേക്കാള്‍ പ്രാധാന്യം മറ്റ് കഥാപാത്രങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ലെന്ന ഒരു നിര്‍ബന്ധം ദിലീപിനുള്ളതായി ഒരു അടക്കം പറച്ചിലുണ്ട്. ഒരേ സീനില്‍ ദിലീപിനൊപ്പം നിന്ന് മറ്റ് താരങ്ങള്‍ കൈയ്യടി വാങ്ങിക്കുന്നതാണ് ദിലീപിന് ഇക്കാര്യത്തില്‍ യോജിപ്പില്ലാത്തതെന്നും പറയുന്നു. ഇതിന് മറുപടിയായി ദിലീപ് പറയുന്നതിങ്ങനെ. മാധ്യമത്തിന് നല്‍കുന്ന അഭിമുഖത്തകിലാണ് ദിലീപ് ഇക്കാര്യം പറയുന്നത് തുടര്‍ന്ന് വായിക്കുക.

 ചില സീനുകളില്‍ ഞാന്‍ ഒന്നുമല്ല

എന്റെ ഒപ്പം നിന്ന് ചില സീനുകളില്‍ മറ്റ് നടന്മാര്‍ കൈയ്യടി വാങ്ങാറുണ്ട്

ചില സീനുകളില്‍ ഞാന്‍ ഒന്നുമല്ലാതെ നിക്കാറുണ്ട്. അവിടെ ചിലപ്പോള്‍ പ്രേക്ഷകരുട കൈയ്യടി വാങ്ങുന്നത് മറ്റ് നടന്മാരാകും. ഈ ഒരു കാര്യം തനിയ്ക്ക് ഇഷ്ടമല്ലെന്ന് പറയുന്നത് ശരിയല്ല.

 മറ്റ് നടന്മാരുടെ സീനുകള്‍ വെട്ടിമാറ്റാന്‍ പറായാറില്ല

എന്റെ ഒപ്പം നിന്ന് ചില സീനുകളില്‍ മറ്റ് നടന്മാര്‍ കൈയ്യടി വാങ്ങാറുണ്ട്

എന്റെ കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് എനിക്ക് ഒന്നും തോന്നാറില്ല. അവര്‍ക്ക് പ്രാധാന്യമുള്ള സീനുകള്‍ വെട്ടിമാറ്റാനും ഞാന്‍ പറയാറില്ല.

എന്നെ വിമര്‍ശിക്കുന്നതാണ് എനിക്ക് ഇഷ്ടം

എന്റെ ഒപ്പം നിന്ന് ചില സീനുകളില്‍ മറ്റ് നടന്മാര്‍ കൈയ്യടി വാങ്ങാറുണ്ട്

എന്റെ തെറ്റുകള്‍ കണ്ടു പിടിച്ച് എന്നെ വിമര്‍ശിക്കണം. അതാണ് എനിക്കിഷ്ടം ദിലീപ് പറയുന്നു.

ചിത്രം വിജയമായാലും പരിഹസിക്കും

എന്റെ ഒപ്പം നിന്ന് ചില സീനുകളില്‍ മറ്റ് നടന്മാര്‍ കൈയ്യടി വാങ്ങാറുണ്ട്

ചിത്രം എത്ര നന്നായാലും അത് നല്ലതെന്ന് സമ്മതിക്കാന്‍ എല്ലാവരുമുണ്ടാകില്ല. ഹിറ്റായ ചിത്രങ്ങള്‍ പൊട്ടിയെന്ന് പറയും. നല്ലത് നല്ലതെന്ന് പറയാനുള്ള മനുഷ്യന്റെ ബുദ്ധിമുട്ട്. ദിലീപ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X