ദിലീപിന്റെ നായികയായി കാവ്യ എന്ന് പറഞ്ഞ് സിനിമകളൊന്നും വരാറില്ല! വീട്ടിലും സിനിമാ ചര്‍ച്ചയുണ്ടെന്ന് നടന്‍
ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും നായകനായി അഭിനയിക്കുന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന തങ്കമണി എന്ന സിനിമയാണ് ഉടന്‍ റിലീസിനെത്തുന്ന ദിലീപ് ചിത്രം. ഈ സിനിമയുമായി ബന്ധപ്പെട്ട് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരമിപ്പോള്‍.
സിനിമയില്‍ എന്റര്‍ടെയിനറായിട്ടാണ് എല്ലാവരും തന്നെ കാണുന്നത്. പക്ഷേ നടനെന്ന നിലയില്‍ തനിക്ക് വേറെയും ആഗ്രഹങ്ങളുണ്ടെന്നാണ് ഫില്‍മിബീറ്റ് മലായളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ദിലീപ് വ്യക്തമാക്കുന്നത്. മാത്രമല്ല മക്കളെ കുറിച്ചും ഭാര്യയും നടിയുമായ കാവ്യ മാധവനെ കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. വിശദമായി വായിക്കാം...

തന്റെ സിനിമയില്‍ മകളുടെ സംഭാവന ഉണ്ടായിട്ടുള്ളതിനെ പറ്റി ദിലീപ് മുന്‍പ് സംസാരിച്ചിരുന്നു. 'മൂത്തമകള്‍ മീനാക്ഷി എന്ന മീനൂട്ടിയുടെ കൈയ്യില്‍ നിന്നും കിട്ടിയ ചിലതൊക്കെ തിളക്കം പോലെയുള്ള സിനിമകളിലെ ഡയലോഗാക്കി മാറ്റിയിരുന്നു. എന്നാല്‍ മഹാലക്ഷ്മിയുടെ കൈയ്യില്‍ നിന്നും അങ്ങനെയുള്ളതൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഇനിയങ്ങനെ കിട്ടുകയാണെങ്കില്‍ താന്‍ പറയാമെന്നാണ്,' തമാശരൂപേണ ദിലീപ് പറയുന്നത്.
സിനിമയുടെ വിജയ, പരാജയങ്ങളെ പറ്റി നടന്റെ അഭിപ്രായം ഇതാണ്- 'ഏത് സിനിമ വിജയിക്കും, ഏത് സിനിമ പരാജയപ്പെടും എന്നൊന്നും നമുക്ക് അറിയില്ല. നമ്മളാദ്യം ചിന്തിച്ചത് സിനിമയില്‍ എങ്ങനെയങ്കിലും കയറി പറ്റണമെന്നാണ്. കാരണം നമ്മുടെ സ്വപ്‌നം സിനിമയായിരുന്നു. അങ്ങനെ ദൈവാനുഗ്രഹം കൊണ്ട് സിനിമയിലെത്തി. ചെറിയ വേഷം ചെയ്തത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. പിന്നീടത് വലിയ വലിയ വേഷങ്ങളും സപ്പോര്‍ട്ടിങ് റോളുമൊക്കെയായി. ഞാനങ്ങനെ വന്നതാണ്.
ഇതിനിടെ മൂന്നാല് ഹീറോമാരില്‍ ഒരാളായി, അത് എണ്ണം കുറഞ്ഞ് കുറഞ്ഞ് ഒരാളായി. അങ്ങനയൊണ് എന്റെ യാത്ര തുടങ്ങുന്നത്. സിനിമയില്‍ ഉയര്‍ച്ച താഴ്ചകള്‍ എപ്പോഴും ഉണ്ടാവും. സിനിമയുടെ വിജയഫോര്‍മുല ഒന്നും എനിക്കറിയില്ല. നമ്മുടെ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമേ എന്നുള്ള പ്രാര്‍ഥന മാത്രമേ എനിക്കുള്ളു.' ദിലീപ് പറയുന്നു.
ഈ കഥാപാത്രം ഇങ്ങനെയാണ്. അയാള്‍ ഇങ്ങനെയായിരിക്കും റിയാക്ട് ചെയ്യുക, എന്ന രീതിയില്‍ പെര്‍ഫോം ചെയ്യുക. നമ്മളെ വിലയിരുത്തുന്നതും ചെയ്തത് ശരിയാണോന്ന് നോക്കുന്നതും സംവിധായകനാണ്. ഞാനടക്കമുള്ള കലാകാരന്മാര്‍ അഭിനയിച്ചത് താനഗ്രഹിച്ചത് പോലെയാണെന്ന് മനസിലായാല്‍ സംവിധായകന്‍ ഓക്കെ പറഞ്ഞിട്ട് പോകും. ഇതൊക്കെ ഒരു ജോലിയാണ്. എന്റെ ജോലി ജനങ്ങളെ ചിരിപ്പിക്കുക, ചിന്തിപ്പിക്കുക എന്നത് മാത്രമാണ്.

ദിലീപ് എന്ന് പറയുമ്പോള്‍ ഒരു എന്റര്‍ടെയിനറായിട്ടാണ് കാണുന്നത്. പക്ഷേ ഒരു നടനെന്ന നിലയില്‍ എല്ലാ കഥാപാത്രങ്ങളിലൂടെയും കയറി ഇറങ്ങി പോവുക എന്നതാണ് ആഗ്രഹം. എല്ലാ വേഷങ്ങളും ചെയ്യാന്‍ പറ്റുന്നൊരു നടനാവണമെന്ന് എല്ലാവരും ആഗ്രഹിക്കും.
ദിലീപ് നായകനും കാവ്യ നായികയുമാണെന്ന് പറഞ്ഞ് കഥകളൊന്നും സംവിധായകര്‍ വന്ന് പറയാറില്ല. കഥാപാത്രത്തെ കുറിച്ച് പറയും. ഇപ്പോള്‍ വരുന്നത് പല തരത്തിലുള്ള കഥകളാണ്. ദിലീപും കാവ്യ ചേച്ചിയുമെന്ന് പറഞ്ഞുള്ള കഥയൊന്നും വന്നിട്ടില്ല.
വീട്ടില്‍ സിനിമ ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ദിലീപിന്റെ മറുപടി. കാവ്യയോട് മാത്രമല്ല എല്ലാവരോടും സിനിമയെ പറ്റി സംസാരിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയെ ഇഷ്ടപ്പെടുന്നവരാണ് നമ്മുടെ ചുറ്റുമുള്ളത്. എന്ന് കരുതി ഞാന്‍ ഇതൊക്കെയാണ് ചെയ്തത്, അതങ്ങനെയായിരുന്നു എന്നൊന്നുമല്ല. സംഭാഷണത്തിനിടയില്‍ ഒരു വിഷയം സിനിമയായിരിക്കും.


Click it and Unblock the Notifications