»   » ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖറിന്റെ ചാര്‍ലി ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. ചിത്രം പുറത്തിറങ്ങി 17 ദിവസം പിന്നിടുമ്പോള്‍ 15.17 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത വിജയമാണ് ചാര്‍ലിയിലൂടെ നേടിയെടുത്തത്. ഇപ്പോള്‍ സമീര്‍ താഹീര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പ്രേമം നായിക സായി പല്ലവിയും ദുല്‍ഖറും ഒന്നിക്കുന്ന കലിയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും അഭിനയിച്ചു. ചിത്രം വിജയമായിരുന്നു. അഭിനയം പഠിച്ചിട്ട് സിനിമയിലേക്ക് എത്തിയ ആളല്ല ഞാന്‍. പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന ഒരു സൂപ്പര്‍ സ്റ്റാറായ എന്റെ വാപ്പച്ചിയുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ദുല്‍ഖര്‍ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ദുല്‍ഖര്‍ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ.. മറ്റ് വിശേങ്ങളിലൂടെ..

ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

ഞാന്‍ പിന്തുടരുന്നത് എന്റെ വാപ്പച്ചിയുടെ രീതികളാണ്. പിന്നെ സംവിധായകന്‍ പറയുമ്പോള്‍ ആ കഥാപാത്രമായി മാറും. അതാണ് ഞാന്‍ ചെയ്യുന്നത്. ദുല്‍ഖര്‍ പറയുന്നു.

ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

എന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് വാപ്പച്ചിയാണെന്ന് പറയുന്നത് തെറ്റാണ്. ഞാന്‍ തന്നെയാണ് എന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ചിലപ്പോള്‍ എന്റെ സിനിമ പുറത്തിറങ്ങി കഴിയുമ്പോഴായിരിക്കും വാപ്പച്ചി അറിയുന്നത്. ദുല്‍ഖര്‍ പറയുന്നു.

ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

സിനിമ തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അത് കഥയും തിരക്കഥയുമാണ്- ദുല്‍ഖര്‍

ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

പുതിയ സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ താന്‍ ഒരു സാധരണ പ്രേക്ഷകന്റെ മൈന്‍ഡ് സെറ്റ് ചെയ്യാറുണ്ട്. എങ്കിലേ സിനിമ പുറത്തിറങ്ങുമ്പോള്‍ ജയപരാജയങ്ങളെ വിലയിരുത്താന്‍ കഴിയൂ.

ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

സിനിമയില്‍ എത്തുന്നതിന് മുമ്പ് വിദേശത്ത് പല കമ്പിനികളിലും താന്‍ ജോലി നോക്കിയിരുന്നു. അതിന് ശേഷമാണ് സിനിമയിലേക്ക് വരുന്നത്. ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ട് സിനിമയിലേക്ക് എന്തുക്കൊണ്ട് വൈകി എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ കുറച്ച് നേരത്തെ ഈ ഫീല്‍ഡില്‍ എത്തിയിരുന്നെങ്കില്‍ എനിക്ക് ഇത്രയും ആത്മാര്‍ത്ഥത തോന്നില്ല. ദുല്‍ഖര്‍ പറയുന്നു.

ഭാര്യ ഇപ്പോള്‍ എന്നെ കാണാന്‍ വാശിപ്പിടിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍

ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കായപ്പോള്‍ ഭാര്യയ്ക്ക് എന്നെ കാണാന്‍ പോലും കിട്ടാറില്ല. ഓര്‍മ്മ വച്ച കാലം മുതല്‍ വാപ്പച്ചി സിനിമയില്‍ തിരക്കാണ്. അന്ന് ഞാന്‍ വാപ്പച്ചിയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ട്. അന്ന് ഉമ്മയായിരുന്നു എന്നെ സാമധാനിപ്പിക്കുമായിരുന്നു. ദുല്‍ഖര്‍ പറയുന്നു.

English summary
Actor Dulquer Salman about his film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X