»   » കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്,കേട്ടാല്‍ ഞെട്ടിപോകും

കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്,കേട്ടാല്‍ ഞെട്ടിപോകും

Posted By: Sanviya
Subscribe to Filmibeat Malayalam

അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഓരോ സിനിമാക്കാരനും പറയാന്‍ ഒരു കഥയുണ്ടാകും. ചിലപ്പോള്‍ വിശ്വസിക്കാന്‍ പോലും പ്രയാസം തോന്നിക്കുന്ന കഥകള്‍. അങ്ങനെ ഒരു കഥയാണ് പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ ഹരിശ്രീ അശോകന് പറയാനുള്ളത്.

1986ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കുറഞ്ഞകാലംകൊണ്ട് ശ്രദ്ധേയനായ നടന്‍ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

നടന്‍ ഹരിശ്രീ അശോകന്‍ തന്റെ കുട്ടികാലത്തെ ഓര്‍മകള്‍ പങ്കു വയ്ക്കുന്നു. തുടര്‍ന്ന് വായിക്കൂ..

കൂട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്, കേട്ടാല്‍ ഞെട്ടിപോകും!!

സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് ഉപ്പുമാവ് കിട്ടിയിരുന്നു. എന്നാല്‍ അതു വാങ്ങാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല. വീട്ടിലെ പട്ടിണി പുറത്തുള്ളവര്‍ അറിയരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു-ഹരിശ്രീ അശോകന്‍ പറയുന്നു. ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്.

കൂട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്, കേട്ടാല്‍ ഞെട്ടിപോകും!!

സ്‌കൂളില്‍ നിന്ന് വിശപ്പ് അടക്കി പിടിച്ചുകൊണ്ട് വരും. നേരെ വീട്ടിലെ അടുക്കളയിലേക്ക് ഓടുന്നത്, വീട്ടിലെ അടുപ്പ് പുകഞ്ഞിട്ടുണ്ടോ എന്ന് നോക്കാനാണ് ഈ ആക്രാന്തം. പക്ഷേ പുകഞ്ഞിട്ടുണ്ടാകില്ല. കേരളത്തിലെ ആദ്യത്തെ പുകയില്ലാത്ത അടുപ്പ് വീട്ടിലാണെന്ന് പറയാം- ഹരിശ്രീ അശോകന്‍ പറയുന്നു.

കൂട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്, കേട്ടാല്‍ ഞെട്ടിപോകും!!

പത്താം ക്ലാസ് പാസാസപ്പോള്‍ പി ആന്റ് ടിയില്‍ ജോലി കിട്ടി. വലിയ സന്തോഷം തോന്നിയ കാര്യമായിരുന്നു. പക്ഷേ കൂട്ടുകാര്‍ കാണുമ്പോള്‍ ഒരു ചമ്മലും.

കൂട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്, കേട്ടാല്‍ ഞെട്ടിപോകും!!

പിക്കാസുമെടുത്ത് പൊരി വെയിലത്ത് റോഡ് കുത്തി പൊളിക്കാന്‍ പോകുമ്പോള്‍ കൂട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ. അതുകൊണ്ട് തലയില്‍ തോര്‍ത്ത് ചുറ്റികെട്ടിയിറങ്ങും.

കൂട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്, കേട്ടാല്‍ ഞെട്ടിപോകും!!

ഒരിക്കല്‍ തന്റെ കൂട്ടുകാരന്‍ കണ്ടു. ശരിക്കും ചമ്മി, പക്ഷേ അവന്‍ പറഞ്ഞത് തനിക്ക് ഏറെ സന്തോഷമുണ്ടാക്കി. ചെറിയ ജോലിയാണെങ്കിലും കൂട്ടത്തില്‍ ആദ്യം ജോലി കിട്ടിയത് നിനക്കാണല്ലോ എന്നായിരുന്നു കൂട്ടുകാരൻ പറഞ്ഞത്. പിന്നെ തലയില്‍ തോര്‍ത്ത് ഇട്ടില്ല. ഹരിശ്രീ അശോകന്‍ പറയുന്നു.

English summary
Actor Harisree Ashokan about his personal life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam