അന്ന് ഞാന്‍ ജയസൂര്യയായിട്ട് തന്നെ നിന്നു, ആ സിനിമയിലെ വലിയ തെറ്റിനെ കുറിച്ച് ജയസൂര്യ!

പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായ സ്വപ്‌നക്കൂട് എന്ന ചിത്രത്തിന് ശേഷമാണ് ജയസൂര്യ പുല്‍വാല്‍ കല്യാണത്തില്‍ അഭിനയിക്കുന്നത്.

By Sanviya

പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായ സ്വപ്‌നക്കൂട് എന്ന ചിത്രത്തിന് ശേഷമാണ് ജയസൂര്യ പുല്‍വാല്‍ കല്യാണത്തില്‍ അഭിനയിക്കുന്നത്. ജയസൂര്യയുടെ പ്രിയസുഹൃത്ത് ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്. ആ സമയത്ത് ലോഹിത ദാസ് സംവിധാനം ചെയ്യുന്ന ചക്രത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ക്ഷണിച്ചുവെങ്കിലും ആ ചിത്രം ഉപേക്ഷിച്ചാണ് താന്‍ പുലിവാല്‍ കല്യാണത്തില്‍ അഭിനയിച്ചതെന്ന് ജയസൂര്യ.

പുലിവാല്‍ കല്യാണം നായകന്റെ സിനിമ അല്ലെന്നും അതൊരു സലിം കുമാര്‍ ചിത്രമാണെന്നും ജയസൂര്യ പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ ഐ മീ മൈ സെല്‍ഫിന്റെ അഭിമുഖത്തിലാണ് ജയസൂര്യ തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ആ സമയത്ത് സിനിമയില്‍ സംഭവിച്ച ഒരു വലിയ തെറ്റിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

സലിം കുമാര്‍ ചിത്രം

സലിം കുമാര്‍ ചിത്രം

പുലിവാല്‍ കല്യാണം ഒരു നായകന്റെ ചിത്രമല്ല. അതൊരു സലിം കുമാര്‍ ചിത്രമാണ്. ആ സിനിമയില്‍ നായകന്‍ ആകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്നും നടന്‍ ജയസൂര്യ പറഞ്ഞു.

ചക്രം ഉപേക്ഷിച്ചത്

ചക്രം ഉപേക്ഷിച്ചത്

പുലിവാല്‍ കല്യാണത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുമ്പോഴാണ് തനിക്ക് ലോഹിത ദാസ് സംവിധാനം ചെയ്യുന്ന ചക്രം എന്ന പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ നേരത്തെ ഷാഫി ചിത്രത്തിന് ഡേറ്റ് കൊടുത്തതുക്കൊണ്ട് തന്നെ ചക്രം ഉപേക്ഷിച്ച് പുലിവാല്‍ കല്യാണത്തില്‍ അഭിനയിക്കുകയായിരുവെന്ന് ജയസൂര്യ പറയുന്നു.

സ്‌നേഹം തോന്നിയിട്ടില്ല

സ്‌നേഹം തോന്നിയിട്ടില്ല

ആ സമയത്ത് ഒന്നും തനിക്ക് സിനിമയോട് സ്‌നേഹം തോന്നിയിട്ടില്ല. എല്ലാവര്‍ക്കും സിനിമയില്‍ പറ്റുന്ന തെറ്റ് എനിക്കും സംഭവിച്ചു. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞപ്പോള്‍ സിദ്ദിഖ്-ലാലിലെ ലാലേട്ടന്‍ ചോദിച്ചു. മുമ്പില്‍ നില്‍ക്കുന്നവന് ഒരുപാട് ബഹുമാനം കൊടുക്കുകയാണല്ലോ എന്ന്. അപ്പോഴാണ് തനിക്ക് ആ തെറ്റ് മനസിലാകുന്നത്.

അമ്പിളി ചേട്ടനോട്

അമ്പിളി ചേട്ടനോട്

അമ്പിളി ചേട്ടനോട് നേരിട്ട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെയാണ് ഞാന്‍ ക്യാമറയ്ക്ക് മുമ്പിലും അഭിനയിച്ചത്. ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. അതിനര്‍ത്ഥം അയാല്‍ ആ കഥാപാത്രം ആയിട്ടില്ല എന്നതാണ്. അതെ അന്ന് ഞാന് ജയസൂര്യയായിട്ട് തന്നെയാണ് അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X