»   » സിനിമയില്‍ മരിച്ചു മടുത്തു, സീരിയേലിലും മാറ്റമില്ല!!! മരണത്തില്‍ സെഞ്ച്വറിയടിച്ച് കൃഷ്ണകുമാര്‍!!!

സിനിമയില്‍ മരിച്ചു മടുത്തു, സീരിയേലിലും മാറ്റമില്ല!!! മരണത്തില്‍ സെഞ്ച്വറിയടിച്ച് കൃഷ്ണകുമാര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലും സീരിയേലിലുമായി നിറഞ്ഞ് നിന്ന് മുഖമാണ് കൃഷ്ണകുമാര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സ്ത്രീ എന്ന സീരിയേലിലൂടെയാണ് കൃഷ്ണകുമാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. അബ്ബാസിന് മുമ്പ് ഹാര്‍പിക്കിന്റെ പരസ്യത്തിലും കൃഷ്ണകുമാര്‍ ആയിരുന്നു അഭിനയിച്ചിരുന്നത്.

കൃഷ്ണകുമാറിന്റെ കഥാപാത്രങ്ങള്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരാണ്. 133 സിനിമകളില്‍  അഭിനയിച്ച കൃഷ്ണകുമാര്‍ നൂറിലും മരിക്കുന്ന കഥാപാത്രമാണ്. മരണത്തില്‍ സെഞ്ച്വറിയടിച്ച കൃഷ്ണകുമാറിനോട് ഭാര്യ പോലും ചോദിച്ചേ്രത മരിക്കാതെ ജീവിച്ചിരിക്കുന്ന നല്ല കഥാപാത്രങ്ങളൊന്നും ലഭിക്കാറില്ലേ എന്ന്.

സുരേഷ് ഗോപിയെ നായകനാക്കി 1994ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ അഭിനയ രംഗത്തെത്തുന്നത്. ചിത്രത്തില്‍ ഉണ്ണി എന്ന കാഥാപാത്രമായാണ് കൃഷ്ണ കുമാര്‍ അഭിനയിച്ചത്. ആ കഥാപാത്രം ഒരു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു ചിത്രത്തില്‍.

സിനിമയില്‍ അധികം മരിക്കുന്ന കഥാപാത്രങ്ങളായിരുന്നു. സീരിയേലിലൂടെ മിനിസ്‌ക്രീനിലും സാന്നിദ്ധ്യമായി. അവിടേയും മരണങ്ങള്‍ തന്നെയായിരുന്നു. പതിനാല് സീരിയേലുകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കലുകള്‍ മൂലം അഭിനയിക്കാന്‍ കഴിയാതെ വരുമ്പോള്‍ കഥാപാത്രത്തെ കൊല്ലുകയായിരുന്നു.

തിരക്കുകള്‍ മൂലം ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് സീരിയേലായ സ്ത്രീയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഒരു ദിവസം സ്ത്രീയുടെ സെറ്റില്‍ നിന്നും ബീനാ ആന്റണി വിളിച്ചു. കിണറ്റില്‍ നിന്നും ഒരു ബോഡി കിട്ടിയിട്ടുണ്ട്. അത് നിന്റേതാണെന്ന് പറഞ്ഞ് ഞാന് കരയുകയാണെന്ന് പറഞ്ഞുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

മേജര്‍ രവി മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലും കൃഷ്ണകുമാര്‍ അഭിനയിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഒരു മേജര്‍ രവി ചിത്രത്തില്‍ കൃഷ്ണകുമാര്‍ അഭിനയിക്കുന്നത്. നിവര്‍ത്തികേടുകൊണ്ട് പട്ടാളത്തില്‍ ചേരേണ്ടി വന്ന പേടിത്തൊണ്ടനായ പട്ടാളക്കാരനാണ് കഥാപാത്രം.

നല്ല സിനിമകള്‍ക്ക് വേണ്ടി വളരെ അധികം ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു കൃഷ്ണകുമാറിന്. പലപ്പോഴും വില്ലന്‍ വേഷങ്ങള്‍ ചെയ്യേണ്ടിവന്നു. ക്യാരക്ടര്‍ വേഷങ്ങളോട് താല്പര്യമുണ്ടായിട്ടല്ല. മേല്‍വിലാസത്തിലെ ക്യപ്ടന്‍ ബിഡി കപൂര്‍ കൃഷ്ണകുമാറിന് ഇഷ്ടമുള്ള കഥാപാത്രമാണെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടല്ല.

സിനിമയില്‍ കൃഷ്ണകുമാറിന് ഇത് രണ്ടാം ഇന്നിംഗ്‌സാണ്. ഇപ്പോഴാണ് അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തിത്തുടങ്ങിയത്. തമിഴില്‍ 22 സിനിമകള്‍ ചെയ്ത്. ഉദയ് നിധി സ്റ്റാലിന്റെ ചിത്രത്തില്‍ സോഫ്ടയായ ഒരു കഥാപാത്രത്തെയാണ് ചെയ്യുന്നത്. അതേസമയം ശരത് കുമാറിന്റെ സിംഹരാജയില്‍ മുഴുനീള വില്ലനാണ്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വികെ പ്രകാശ് ചിത്രത്തില്‍ അഭിനയിക്കുകയെന്നത് കൃഷ്ണകുമാറിന്റെ ആഗ്രഹമായിരുന്നു. അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കെയര്‍ഫുളിലേത്. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കൃഷ്ണകുമാര്‍.

English summary
Actor Krishnakumar played dead characters in more than 100 films. He has been acted in more than 130 films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam