»   » സദ്യ മാറ്റി വച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെയാണ് ഇന്നത്തെ സിനിമകള്‍:മനോജ് കെ ജയന്‍

സദ്യ മാറ്റി വച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെയാണ് ഇന്നത്തെ സിനിമകള്‍:മനോജ് കെ ജയന്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

കാലഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ച് അവസരങ്ങള്‍ ലഭിച്ച നടനാണ് മനോജ് കെ ജയന്‍. ന്യൂജനറേഷന്‍ സിനിമകള്‍ അരങ്ങുവാഴാന്‍ തുടങ്ങിയപ്പോഴും തിരശീലയില്‍ നിലനില്‍ക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍ ചിലപ്പോള്‍ മലയാള സിനിമയില്‍ മനോജ് കെ ജയന്‍ മാത്രമാകും.

READ ALSO:വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

താന്‍ അവസരങ്ങളെ ഒരിക്കലും തേടി പോയിട്ടില്ല, ഒന്നിന്നു പുറകെ ഒന്നായി തന്നെ തേടി വരുകയാണ് ചെയ്തതെന്ന് മനോജ് പറയുന്നു. ഇത് തന്നെയാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധവും എന്ന് പറയുന്നുണ്ട്. ഇന്നത്തെ സിനിമകളെക്കുറിച്ച് മനോജ് പ്രതികരിച്ചപ്പോള്‍...

സദ്യ മാറ്റി വെച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെ ഇന്നത്തെ സിനിമകള്‍, പക്ഷേ പിള്ളേര്‍ക്ക് അത് മതി:മനോജ് കെ ജയന്‍

പത്മരാജന്റെയും, ഭരതന്റെയും,ഹരിഹരന്റെയും സിനിമകള്‍.... അതായിരുന്നു സിനിമകള്‍ എന്ന് മനോജ് പറയുന്നു. അവരുടെ കാലഘട്ടത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഭാഗ്യം ലഭിച്ച വ്യക്തിയായതില്‍ അഭിമാനമുണ്ട്.

സദ്യ മാറ്റി വെച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെ ഇന്നത്തെ സിനിമകള്‍, പക്ഷേ പിള്ളേര്‍ക്ക് അത് മതി:മനോജ് കെ ജയന്‍

അന്നത്തെ സിനിമകള്‍ വിഭവങ്ങള്‍ എല്ലാം നിറഞ്ഞ സദ്യ പോലെയായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ സിനിമകള്‍ ജങ്ക് ഫുഡ് പോലെയാണ്. ഇന്നത്തെ കുട്ടികള്‍ക്ക് അത് തന്നെയാണ് ഇഷ്ടം.

സദ്യ മാറ്റി വെച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെ ഇന്നത്തെ സിനിമകള്‍, പക്ഷേ പിള്ളേര്‍ക്ക് അത് മതി:മനോജ് കെ ജയന്‍

ഇന്നത്തെ സിനിമകളെ പൂര്‍ണമായും എതിര്‍ക്കുന്നു എന്നല്ല പറഞ്ഞത്. നേരത്തിലും, തട്ടത്തിന്‍ മറയത്തിലും അഭിനയിച്ചത് പൂര്‍ണമായും ആസ്വദിച്ച് കൊണ്ടു തന്നെയാണ്.

സദ്യ മാറ്റി വെച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെ ഇന്നത്തെ സിനിമകള്‍, പക്ഷേ പിള്ളേര്‍ക്ക് അത് മതി:മനോജ് കെ ജയന്‍

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അവസരങ്ങള്‍ തേടി പോയിട്ടില്ലെന്നാണ് മനോജ് പറയുന്നത്. അത് വലിയൊരു പോരായ്മയായും തിരിച്ചറിയുന്നു. കുടുംബവും ജോലിയും ബാലന്‍സ് ചെയ്ത് മുന്നോട്ട് പോകാനാണ് ശ്രദ്ധിച്ചത്.

സദ്യ മാറ്റി വെച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെ ഇന്നത്തെ സിനിമകള്‍, പക്ഷേ പിള്ളേര്‍ക്ക് അത് മതി:മനോജ് കെ ജയന്‍

ഒരപാടു പേരുമായി കൂട്ടുകൂടി ബന്ധങ്ങള്‍ സ്ഥാപിക്കാറില്ല. അനാവശ്യമായി ആരെക്കുറിച്ചും ചിന്തിച്ച് വെയ്ക്കാറില്ല.

സദ്യ മാറ്റി വെച്ച് ജങ്ക് ഫുഡ് കഴിക്കുന്ന പോലെ ഇന്നത്തെ സിനിമകള്‍, പക്ഷേ പിള്ളേര്‍ക്ക് അത് മതി:മനോജ് കെ ജയന്‍

കല്പന ചേച്ചിയുടെ മരണമാണ് അടുത്തിടെ ഏറ്റവും വിഷമിപ്പിച്ച സംഭവം. രണ്ടാം വിവാഹത്തിന് ശേഷം അവരുടെ കുടുംബവുമായി ബന്ധം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാതെ വന്നു. മരണത്തിന് ശേഷം കുറേ നാളുകള്‍ മനസ്സിന് വലിയൊരു ഷോക്കായിരുന്നു.

English summary
Actor manoj k jayan talking about new generation films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam