twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരും എന്നെ അവഗണിച്ചിട്ടില്ല, മേഘനാഥന്‍ പറയുന്നു

    By Akhila
    |

    അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മേഘനാഥന്‍ സിനിമയിലെത്തുന്നത്. തുടര്‍ന്ന് അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച മേഘനാഥന്‍ ചെയ്തതില്‍ ഏറെയും നെഗറ്റീവ് റോളുകളായിരുന്നു. എന്നാല്‍ ചെയ്യുന്ന വേഷങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ആസിഫ് അലി നായകനായി എത്തിയ കോഹിനൂരാണ് മേഘനാഥന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. ഇപ്പോള്‍ നിവിന്‍ പോളി നായകനായി എത്തുന്ന ആക്ഷന്‍ ഹീറോ ബിജുവിലും ഒരു വേഷം ചെയ്യുന്നുണ്ട്.

    അടുത്തിടെയായി സിനിമയില്‍ അധികമൊന്നും കാണുന്നില്ല. എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതുക്കൊണ്ടല്ല തന്നെ സിനിമയില്‍ ഇപ്പോള്‍ സിനിമയില്‍ കാണാത്തതെന്ന മേഘനാഥന്‍ പറയുന്നു. അവസരങ്ങള്‍ വേണമെന്ന് പറഞ്ഞ് താന്‍ ഇതുവരെ ആരെയും സമീപിച്ചിട്ടിുമില്ലെ- മേഘനാഥന്‍

     ആക്ഷന്‍ ഹീറോ ബിജുവില്‍

    ആരും എന്നെ അവഗണിച്ചിട്ടില്ല, മേഘനാഥന്‍ പറയുന്നു

    നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ കുടുംബനാഥന്റെ വേഷമാണ് മേഘനാഥന്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെയൊരു വേഷം തന്റെ കരിയറില്‍ ആദ്യമായി ചെയ്യുന്നതാണെന്ന് മേഘനാഥന്‍ പറയുന്നു.

    സെലക്ടീവാകുന്നില്ല

    ആരും എന്നെ അവഗണിച്ചിട്ടില്ല, മേഘനാഥന്‍ പറയുന്നു

    വര്‍ഷത്തില്‍ നാല് ചിത്രങ്ങളെ ചെയ്യുന്നുള്ളൂ. അതുക്കൊണ്ട് തന്നെ സെലക്ടീവാകേണ്ട കാര്യമില്ല-മേഘനാഥന്‍, മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

    ഒരു നടനായിട്ടല്ല

    ആരും എന്നെ അവഗണിച്ചിട്ടില്ല, മേഘനാഥന്‍ പറയുന്നു

    ഒരു സിനിമാ നടനായിട്ടല്ല താന്‍ ഒരിക്കലും ഷൊര്‍ണൂരില്‍ അറിയപ്പെടുന്നത്. അവിടെയുള്ള സാധരണകാരാനായി തന്നെയാണ, അതില്‍ കൂടുതല്‍ താന്‍ ആഗ്രഹിക്കുന്നില്ല.

    ആഗ്രഹങ്ങള്‍ മാറ്റി വച്ചു

    ആരും എന്നെ അവഗണിച്ചിട്ടില്ല, മേഘനാഥന്‍ പറയുന്നു

    എന്റെ കഴിവ് തെളിയിക്കാന്‍ കഴിയുന്ന കഥപാത്രങ്ങള്‍ വരണമെന്നില്ല. അങ്ങനെ വേണമെങ്കില്‍ ഞാന്‍ തന്നെ സിനിമ നിര്‍മ്മിക്കണം. അതിന് എന്റെ കൈയ്യില്‍ പണമില്ല. അതുകൊണ്ട് പല ആഗ്രഹങ്ങളും മാറ്റി വച്ചു. മേഘനാഥന്‍ പറയുന്നു.

    English summary
    Actor Meghanathan about his career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X