»   » രവീന്ദ്രനും യേശുദാസിനും ഇടയില്‍ നിലനിന്നിരുന്ന ഈഗോ, എനിക്കും ചെറിയ വാശിയുണ്ടായിരുന്നു

രവീന്ദ്രനും യേശുദാസിനും ഇടയില്‍ നിലനിന്നിരുന്ന ഈഗോ, എനിക്കും ചെറിയ വാശിയുണ്ടായിരുന്നു

By: Sanviya
Subscribe to Filmibeat Malayalam

പ്രമദവനം, രാമകഥാഗാനലയം, ഹരിമുരളീരവം, ഗംഗേ... തുടങ്ങി ഒത്തിരി മികച്ച ഗാനങ്ങള്‍ക്ക് വേണ്ടി രവീന്ദ്രനും യേശുദാസും മോഹന്‍ലാലും ഒന്നിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഗാനരംഗങ്ങള്‍ ഇത്രയും അനശ്വരമാക്കിയത് അതിന്റെ സൃഷ്ടാക്കള്‍ക്കിടയിലുള്ള രസതന്ത്രമല്ല, മറിച്ച് ഇടയില്‍ നിന്നൊരു ഈഗോയായിരുന്നുവെന്ന് മോഹന്‍ലാല്‍.

സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പറഞ്ഞത്. 77ാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഗാനഗന്ധര്‍വന്റെ സെപ്ഷ്യല്‍ പംക്തിയിലാണ് മോഹന്‍ലാല്‍ പഴയക്കാലത്തെ കുറിച്ച് ഓര്‍ത്ത് എടുത്ത് പറഞ്ഞത്. അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കാം...

ആ മാജിക്

മലയാള സിനിമയിലെ ഗാനശാഖയില്‍ ചെറിയ മാന്ദ്യം സംഭവിച്ച അവസരത്തിലാണ് ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. എല്ലാം പാട്ടുകളുടെ ഒരു പാല്‍ക്കടലായിരുന്നു.

ആ മാജിക്, ഇതുവരെ പിഴച്ചിട്ടില്ല

യേശുദാസും രവീന്ദ്രനും ചേരുമ്പോള്‍ ഇവര്‍ക്കിടയില്‍ ഒരപൂര്‍വ്വമായ മാജിക് സംഭവിക്കുന്നുണ്ട്. ഒരു തവണ പോലും ഇത് പിഴച്ചിട്ടില്ല.

ഈഗോയും ഉണ്ട്

രണ്ട് പ്രതിഭകള്‍ക്കിടയിലും ഒരു ആരോഗ്യകരമായ ഒരു ഈഗോ ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഇട്ട ട്യൂണ്‍ നീ ഒന്ന് പാടി പ്രതിഫലിപ്പിക്കെന്ന് രവിയേട്ടന്‍ പറയുമ്പോള്‍, ഇതാ ഞാന്‍ പാടിയ നിങ്ങളുടെ പാട്ടെന്ന് ദാസേട്ടനും പറയും. രണ്ട് പേരും ചേര്‍ന്ന് സൃഷ്ടിച്ച അപാരമായ ഗാനം എന്റെ തലയില്‍ വച്ച് തരും. നീ ഒന്ന് അഭിനയിച്ച് പ്രതിഫലിപ്പിക്ക് എന്ന വെല്ലുവിളിയോടെ. മോഹന്‍ലാല്‍ പറയുന്നു.

എന്റെ വാശി

ഒരു ചെറിയ വാശി എനിക്കുമുണ്ടാകും. കഷ്ടപ്പെട്ട് ഞാനും അഭിനയിക്കും. എനിക്ക് ആവുന്നത് പോലെ. പക്ഷേ അത് എത്രമാത്രം ശരിയായി എന്ന് അറിയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. എന്തായാലും പാട്ടോളം മികച്ചതായിരിക്കില്ല എന്റെ ആട്ടം.

English summary
Actor Mohanlal about Yesudas.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam