»   » നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

Posted By:
Subscribe to Filmibeat Malayalam

നരേന്‍ എന്ന തമിഴ് നടനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഒരുപിടി മലയാള ചിത്രത്തില്‍ മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന നല്ല കഥാപാത്രങ്ങള്‍ നരേന്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സിലെ മുരളിയെയും, ഒരേ കടലിലെ ജയകുമാറിനെയും മലയാളികള്‍ മറക്കാന്‍ ഇടയില്ല. തമിഴ് ചിത്രങ്ങളിലേക്കാള്‍ കൂടുതല്‍ മലയാളത്തിലാണ് നരേന്‍ തന്റെ കഴിവ് തെളിയിച്ചത്.

മലയാളത്തില്‍ നിറയെ അവസരങ്ങള്‍ ഉണ്ടായിട്ടും നരേന്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്. മലയാളത്തില്‍ കാണാത്ത നരേനെ പിന്നീട് പ്രേക്ഷകര്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടു. എന്തുകൊണ്ട് നരേന്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. മലയാള ചലച്ചിത്ര ലോകം നരേനെ മറന്നോ? എന്നാല്‍, അതൊന്നുമല്ല നരേന്‍ തന്നെ എന്താണെന്ന് പറയും.

നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

മലയാള സിനിമയാണോ നരേനെ വേണ്ടെന്ന് വെക്കുന്നത്? അതോ നരേന്‍ മലയാളത്തില്‍ നിന്നു മാറി നില്‍ക്കുകയാണോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നരേന്‍ തന്നെ പറയും. മലയാള ചിത്രങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

തമിഴ് ചിത്രങ്ങള്‍ക്കു വേണ്ടിയാണ് മലയാളത്തിലെ പല അവസരങ്ങളും വേണ്ടെന്നുവെച്ചത്. ഇതു വലിയ നഷ്ടമാണെന്ന് അറിയാമെന്നും നരേന്‍ പറയുന്നു.

നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

മലയാളത്തെക്കാള്‍ കൂടുതല്‍ നരേന്‍ തമിഴ് ചലച്ചിത്ര ലോകത്തെ ഇഷ്ടപ്പെടുന്നു. തമിഴ് ഉപേക്ഷിക്കാനാവില്ലെന്നാണ് താരം പറയുന്നത്. മലയാളത്തില്‍ തന്നെ ഇരുന്നാല്‍ പിന്നെ തമിഴിലേക്ക് പോകാന്‍ പ്രയാസമാകുമെന്നാണ് പറയുന്നത്.

നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

തമിഴ് ചലച്ചിത്ര ലോകം വലുതാണ്. അവിടെ മത്സരങ്ങള്‍ക്കും ചൂടുകൂടുതലാണ്. തമിഴ് ലോകത്ത് വിജയിക്കാനും പ്രയാസമാണെന്ന് നരേന്‍ പറയുന്നു. തമിഴില്‍ കുറച്ച് ചിത്രങ്ങളേ നരേന്‍ ചെയ്തിട്ടുള്ളൂ.

നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

മലയാളത്തിലേക്ക് തിരിച്ചുവരില്ലേ എന്നു ചോദിച്ചപ്പോള്‍ വരുമെന്നാണ് താരത്തിന്റെ മറുപടി. തമിഴില്‍ വിജയിക്കാന്‍ പറ്റിയില്ലെങ്കില്‍ മലയാളത്തിലേക്ക് വരും. മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ചെയ്യുമെന്നും താരം പറഞ്ഞു.

നടന്‍ നരേന്‍ മലയാള സിനിമ ഉപേക്ഷിക്കുന്നതിന്റെ കാരണം?

കത്തുകുട്ടി എന്ന ചിത്രമാണ് നരേന്റെ പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു ഭാഗമാണ് നരേനും. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നതെന്നും നരേന്‍ പറയുന്നു.

English summary
Tamil actor Naren rejected malayalam movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam