ഈ കിളവന്‍ ഇപ്പോഴും പ്രേമിച്ചോണ്ട് നടക്കുകയാണ്, വേറെ പണിയില്ലേന്ന് ചോദിക്കുന്നവരുണ്ട്; സാജന്‍ സൂര്യ

ഇരുപത് വര്‍ഷത്തോളമായി മലയാള മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സാജന്‍ സൂര്യ. അന്നും ഇന്നും രൂപത്തിലും ഭാവത്തിലും യാതൊരു മാറ്റവും സാജന് സംഭവിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മാത്രമല്ല അഭിനയിക്കുന്ന സീരിയലുകളില്‍ ഇപ്പോളും റൊമാന്റിക് ഹീറോ ആണെന്നതും മറ്റൊരു താരങ്ങള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്.

ഇത്രയും വര്‍ഷമായിട്ടും ഇന്നും സജീവമായി നില്‍ക്കുന്നതിന്റെ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തുകയാണ് സാജനിപ്പോള്‍. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു തന്റെ നീണ്ട കരിയറിനെ കുറിച്ചും പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തെ കുറിച്ചും സാജന്‍ വ്യക്തമാക്കിയത്.

sajan-soorya

തിരുവനന്തപുരത്തെ മ്യൂസിയത്തില്‍ വരാറുള്ളതിനെ കുറിച്ചാണ് സാജന്‍ പറഞ്ഞ് തുടങ്ങുന്നത്. 'പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ കാമുകിയുമായി ഇവിടെ വന്ന് ഇരുന്നിട്ടുണ്ട്. അന്ന് പോലീസുകാര്‍ ഞങ്ങളെ പിടിച്ച് ഓടിച്ചിരുന്നു. ഇതിന് തൊട്ടടുത്ത് മ്യൂസിയം ഉള്ളത് കൊണ്ട് ഇതിലെയാണ് നടന്ന് പോയി കൊണ്ടിരുന്നത്. ഇപ്പോള്‍ ഇവിടെ വരുമ്പോള്‍ അതൊക്കെ ഓര്‍മ്മ വരികയാണെന്നാണ്,' സാജന്‍ പറയുന്നത്.

സീരിയലിലെ മമ്മൂട്ടി എന്ന വിശേഷണത്തെ കുറിച്ച് സാജന്‍ സൂര്യയുടെ അഭിപ്രായമെങ്ങനെയാണ്...

'ഇപ്പോഴും അങ്ങനെ പറയുന്നവരുണ്ട്. വര്‍ഷങ്ങളായി എന്നെ കാണുന്നുണ്ട്. കാര്യമായ മാറ്റമൊന്നും തോന്നാത്തത് കൊണ്ടാവും അങ്ങനെ വിളിക്കുന്നത്. പിന്നെ വര്‍ക്കൗട്ടും ജനറ്റിക് ആയിട്ടുള്ള കാര്യങ്ങളുമൊക്കെ കൊണ്ടായിരിക്കും. അല്ലാതെ മമ്മൂക്കയുമായി താരതമ്യപ്പെടുത്താന്‍ യാതൊരു യോഗ്യതയുമില്ലാത്ത ആളാണ് ഞാന്‍. അദ്ദേഹം കലാമേഖലയ്ക്ക് നല്‍കിയ സംഭവന ചിന്തിക്കാന്‍ പോലും പറ്റില്ല. കൊതിയോടെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അതൊക്കെ. അദ്ദേഹത്തിന്റെ പേര് വെച്ച് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും' സാജന്‍ പറയുന്നു.

Take a Poll

ഇപ്പോഴും നായകനായി അഭിനയിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം...?

ഗീതാഗോവിന്ദം തുടങ്ങിയ സമയത്ത് ഭയങ്കര ഹേറ്റേഴ്‌സ് ആയിരുന്നു. ഈ കിളവന് വേറെ പണിയില്ലേ? ഇയാള്‍ ഇപ്പോഴും പ്രേമിച്ചോണ്ട് നടക്കുകയാണോ? എന്ന് തുടങ്ങി ആദ്യത്തെ അമ്പത് എപ്പിസോഡ് വരെ ഭയങ്കര നെഗറ്റീവ് കമന്റുകളായിരുന്നു. ഇതൊരു പ്രൊഫഷണല്‍ ജെലസി കാരണം നമ്മുടെ കൂടെയുള്ള ആരെങ്കിലുമാണോ ഇങ്ങനൊരു കമന്റ് ഇടുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ആ സമയത്ത് വായിച്ചെങ്കിലും നെഗറ്റീവ് കൂടിയതോടെ കമന്റ് ശ്രദ്ധിക്കാതെയായി. പക്ഷേ പിന്നീട് ആ സീരിയലിലെ കഥാപാത്രങ്ങളെ ഏറ്റെടുത്ത് കുറച്ച് കുട്ടികള്‍ വന്നു. അവര്‍ ഫാന്‍സ് പേജ് തുടങ്ങി. സീരിയലില്‍ കണ്ടെന്റ് മോശമായപ്പോള്‍ ഗീതാഗോവിന്ദം കാണുന്നത് നിര്‍ത്തിയെന്ന് പബ്ലിക്കായി പോസ്റ്റ് ഇട്ടു. അത്രയ്ക്കും താല്‍പര്യമുള്ള ഗീതാഗോവിന്ദം ഫാന്‍സുണ്ട്.

സീരിയലുകളെ കുറിച്ച് ട്രോളുകള്‍ വരുന്നതൊക്കെ പ്രൊമോ മാത്രം കണ്ട് ചെയ്യുന്നവരാണ്. എന്റെ അമ്മയും ഭാര്യയുമൊക്കെ സീരിയല്‍ കണ്ടിട്ട് ആരുടെ സാരി ഉടുത്തതാണ് നല്ലതെന്ന് പറയാറുണ്ട്. കഥ മാത്രമല്ല വസ്ത്രവും ആളുകള്‍ ശ്രദ്ധിക്കും. ചില സമയത്ത് പരസ്യ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ മാക്‌സിമം സാരി കാണിക്കണം എന്നാണ് സംവിധായകന്‍ ആവശ്യപ്പെടുന്നത്. കാരണം അവിടെ വേറൊന്നും ചെയ്യാനില്ല. ഒപ്പം അത് കാണാന്‍ ആളുണ്ടാവും.

സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച്?

ബംഗ്ലാവില്‍ ഔത എന്ന സിനിമയില്‍ ഭാവനയുടെ കൂടെ നായകനായി അഭിനയിച്ചു. ഈ സിനിമയ്ക്ക് ശേഷം ഒന്നര രണ്ട് വര്‍ഷത്തോളം ഞാന്‍ വെറുതേ വീട്ടിലിരുന്നു. അന്ന് എന്റെ ധാരണ ഈ സിനിമയില്‍ ഭാവനയുടെ കൂടെ നല്ലൊരു പാട്ട് ഉണ്ട്. അത് ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ പൊക്കിക്കൊണ്ട് പോകുമെന്നാണ്. അങ്ങനെ വിചാരിച്ച മണ്ടനാണ് ഞാന്‍. സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. നമ്മള്‍ ശ്രമിച്ച് കൊണ്ടിരിക്കണം. എന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ശ്രമം ഉണ്ടായില്ല. അത് ഉണ്ടാവണമെന്നാണ് എനിക്ക് പറയാനുള്ളത്.

സീരിയലിലെ ഇന്നത്തെ പ്രധാന മുഖങ്ങളെടുക്കുമ്പോള്‍ അതിലൊരാള്‍ ഞാനാണ്. തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയില്‍ റിമി ടോമി എന്റെ പേര് ഇതുപോലെ പറയുന്നുണ്ട്. സത്യത്തില്‍ പത്ത് വര്‍ഷത്തില്‍ അഞ്ചോ ആറോ സീരിയലുകളാണ് ഞാന്‍ ചെയ്തത്. സീരിയലുകള്‍ ഹിറ്റായത് കൊണ്ടാണ് ആളുകളുടെ മനസില്‍ ഞാന്‍ നിറഞ്ഞ് നില്‍ക്കുന്നതിന് കാരണം. സീരിയലില്‍ ദിവസവും കാണുന്നു, ഇനി സിനിമയിലെങ്ങനെ കാണിക്കും എന്ന് ചിന്തിച്ചിട്ടാവാം തനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ വരാത്തത്. ഇപ്പോള്‍ കാര്യങ്ങളും സാഹചര്യവും മാറി വരുന്നുണ്ട്. അങ്ങനൊരു മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ, സാജന്‍ പറയുന്നു.

sajan-soorya

അഭിനയിച്ച സിനിമയിലെ എന്റെ പാട്ട് നല്ലതായിരുന്നു. അന്നെനിക്ക് ഡാന്‍സ് കളിക്കാന്‍ മടിയായിരുന്നു. കുറച്ചൂടി നന്നായി കളിച്ചിരുന്നെങ്കില്‍ ആ പാട്ട് നന്നായേനെ എന്നെനിക്ക് പിന്നീട് തോന്നി. ഡാന്‍സ് എനിക്ക് പറ്റില്ലെന്ന് എന്നോ മനസില്‍ കയറി കൂടിയിരുന്നു. പക്ഷേ അടുത്തിടെ എന്തും ചെയ്യാന്‍ സാധിക്കുമെന്ന ബോധ്യം വന്നു. ഈ ആറ്റിറ്റിയൂഡ് അന്നുണ്ടായിരുന്നെങ്കില്‍ ഇതുപോലെ ആയിരിക്കില്ല സംഭവിക്കുക. കുറച്ചൂടി ഉയരത്തിലേക്ക് പോകാമായിരുന്നു.

ബിഗ് ബോസിലേക്ക് സാജന്‍ പോകുമോ?

ഏഷ്യാനെറ്റില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ഉള്ളത് കൊണ്ട് അവര്‍ എല്ലാ പ്രാവിശ്യവും വരുന്നുണ്ടോന്ന് ചോദിക്കും. എനിക്ക് ഇതുവരെ അങ്ങനൊരു താല്‍പര്യം വന്നിട്ടില്ല. രണ്ട് മൂന്ന് വര്‍ഷത്തേക്ക് എന്തായാലും പോകില്ല. ഇവിടെ തന്നെ ഒരുപാട് ജോലിയുണ്ട്. അത് വിട്ടിട്ട് മൂന്ന് മാസം അവിടെ പോയി നില്‍ക്കാന്‍ പറ്റില്ല. അത് മോശമാണെന്നല്ല പറയുന്നത്. അതില്‍ പോകണമെന്നുണ്ട്. പുറത്ത് നിന്ന് കാണുന്നത് പോലെയല്ല, അതിനകത്ത് എങ്ങനെയാണെന്ന് അറിയണമെന്നുണ്ട്. ഇപ്പോള്‍ അതിനുള്ള സമയമല്ല. സമയമാവുമ്പോള്‍ പോകുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

സാജന്‍ സൂര്യ സര്‍ക്കാന്‍ ജോലിക്കാരനാണോ?

സര്‍ക്കാര്‍ ജോലിക്കാരനാണ് ഞാന്‍. നിലവില്‍ ഒരു സീരിയലെ ചെയ്യുന്നുള്ളതിന് കാരണം അതാണ്. അതാവുമ്പോള്‍ മാസത്തില്‍ പന്ത്രണ്ട് ദിവസമേ അഭിനയിക്കേണ്ടി വരികയുള്ളു. ഓഫീസില്‍ വരുന്ന ആളുകളൊന്നും നടനാണെന്ന് കരുതി ഭാവിക്കുകയില്ല. തിരുവനന്തപുരത്ത് പ്രത്യേകിച്ചും അങ്ങനെ ആളുകള്‍ നോക്കില്ല. ഞാന്‍ വലിയ നടനാണെന്ന് നമ്മുടെ ഉള്ളിലെ ഉള്ളു. ഇവിടെ ആരും നോക്കില്ല. ഗ്രാമപ്രദേശത്തൂടെ പോയാല്‍ ചിലപ്പോള്‍ ആളുകള്‍ വരുമായിരിക്കും. ഇവിടെ അങ്ങനെ വരാറില്ല.

വളരെ ചെറുപ്പത്തിലെ വിവാഹിതനാവാനുള്ള കാരണം?

25 വയസിലെ വിവാഹം കഴിച്ചത് അമ്മയ്ക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. അന്ന് ഗ്രാമത്തില്‍ നിന്നും വരികയാണ്. ഇന്‍ഡസ്ട്രി എന്താണെന്ന് അറിയാത്തത് കൊണ്ട് പേടിയുണ്ടായിരുന്നു. അനിയത്തിയ്ക്ക് അന്ന് ജാതകപ്രശ്‌നമുണ്ട്. അവളെ പതിനെട്ട് വയസില്‍ കെട്ടിച്ചില്ലെങ്കില്‍ പിന്നെ ഒത്തിരി വര്‍ഷം കാത്തിരിക്കണം. ആദ്യം എന്നെ കെട്ടിച്ചിട്ട് അവളെ കെട്ടിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് നേരത്തെ വിവാഹം കഴിക്കാന്‍ കാരണമെന്നാണ് സാജന്‍ പറയുന്നത്.

മകള്‍ക്കൊപ്പമുള്ള ഫോട്ടോസ് വൈറലായി, ഒപ്പം വിമര്‍ശനവും! കാരണമെന്താണ്?

മകളുടെ കൂടെയുള്ള ഫോട്ടോ ഇട്ടപ്പോള്‍ ആളുകള്‍ തെറ്റിദ്ധരിച്ചു. അതിന് ഫോട്ടോഗ്രാഫര്‍ പ്രണയഗാനമാണ് ഇട്ടത്. അതിലുണ്ടായ തെറ്റിദ്ധാരണയാണത്. എന്റെ മോളുടെ കൂടെ റീല്‍സ് ഇടുന്നതില്‍ എന്താ കുഴപ്പമെന്ന് ചിന്തിച്ച് അതിനെ പറ്റി കൂടുതലൊന്നും ചിന്തിച്ചില്ല. ഇത് ഓക്കെയാണോന്ന് ഭാര്യ ചോദിച്ചപ്പോള്‍ ഞാന്‍ അതേ എന്ന് പറഞ്ഞു. അത് പ്രണയഗാനമാണ്, വേണോ എന്ന് ആരും ചോദിച്ചില്ല. ഞാനും ഒട്ടും ശ്രദ്ധിച്ചില്ല. അതിന് നെഗറ്റീവ് കമന്റ് വന്നു എന്നാണ് ഭാര്യ പറഞ്ഞത്. പക്ഷേ ഞാന്‍ നോക്കാന്‍ പോയില്ല. സാജന്‍ സൂര്യയ്ക്ക് ഇത്രയും വലിയ മകളുണ്ടോ എന്നൊക്കെയാണ് പലരും ചോദിച്ചത്. സത്യത്തില്‍ അത് രണ്ടാമത്തെ മകളാണ്. അവളെക്കാളും മൂത്തയാള്‍ കൂടിയുണ്ടെന്നും നടന്‍ വ്യക്തമാക്കുന്നു.

FAQs
ആരാണ് സാജൻ സൂര്യ?

ഏറെ കാലമായി മലയാള ടെലിവിഷൻ സീരിയലുകളിൽ സജീവമായി അഭിനയിക്കുന്ന നടനാണ് സാജൻ സൂര്യ. ഇരുപത് വർഷത്തോളമായി നടൻ സീരിയലിൽ അഭിനയിക്കുന്നു. ഇന്നും നായകനായി സാജൻ ടെലിവിഷനിൽ നിറസാന്നിധ്യമാണ്...  

Filmibeat Entertainment

More from Filmibeat

Read more about: sajan surya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X