»   » ദുല്‍ഖര്‍ വന്നപ്പോള്‍ ടെന്‍ഷനായിരുന്നു, അന്ന് ക്യാമറമാനോട് ദേഷ്യപ്പെട്ടതിന് കാരണമുണ്ടായിരുന്നു

ദുല്‍ഖര്‍ വന്നപ്പോള്‍ ടെന്‍ഷനായിരുന്നു, അന്ന് ക്യാമറമാനോട് ദേഷ്യപ്പെട്ടതിന് കാരണമുണ്ടായിരുന്നു

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് വരുന്നുവെന്ന് കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചവരായിരുന്നു താനും മമ്മൂട്ടിയുമെന്ന് സിദ്ദിഖ്. ദുല്‍ഖറിന് അഭിനയിക്കാനറിയുമോ എന്ന് വരെ താന്‍ മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട്. കാരണം നേരിട്ട് കണ്ടാല്‍ പരിചയം ഒരു ചിരിയില്‍ മാത്രം ഒതുക്കുന്ന ആളാണ് ദുല്‍ഖര്‍. എന്തെങ്കിലും ചോദിച്ചാല്‍ ശബ്ദം പോലും പുറത്ത് വരില്ലായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.

ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ കണ്ടിറങ്ങിയിട്ട് താന്‍ മമ്മൂട്ടിയെ വിളിച്ചു. പ്രതീക്ഷിച്ചതു പോലെയല്ല. ചിത്രം നന്നായിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. മമ്മൂക്കയും പറഞ്ഞു എല്ലാവരും നന്നായിട്ടുണ്ടെന്ന് പറയുന്നു. എന്തായാലും നന്നായി വരട്ടെ.. സിദ്ദിഖ് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറയുന്നത്.

ദുല്‍ഖര്‍ വന്നപ്പോള്‍ ടെന്‍ഷനായിരുന്നു, അന്ന് ക്യാമറമാനോട് ദേഷ്യപ്പെട്ടതിന് കാരണമുണ്ടായിരുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. ചിത്രത്തില്‍ സിദ്ദിഖിന്റെ മകനായാണ് ദുല്‍ഖര്‍ അഭിനയിച്ചത്.

ദുല്‍ഖര്‍ വന്നപ്പോള്‍ ടെന്‍ഷനായിരുന്നു, അന്ന് ക്യാമറമാനോട് ദേഷ്യപ്പെട്ടതിന് കാരണമുണ്ടായിരുന്നു

ചിത്രത്തിന്റെ അവസാന ഭാഗത്ത് ദുല്‍ഖര്‍ തന്നെ കെട്ടിപിടിച്ച് കരയുന്ന ഒരു രംഗമുണ്ട്. അതില്‍ ദുല്‍ഖര്‍ ശരിക്കും കരയുകയായിരുന്നു. തനിക്ക് അത് മനസിലാകുന്നുണ്ടായിരുന്നു.

ദുല്‍ഖര്‍ വന്നപ്പോള്‍ ടെന്‍ഷനായിരുന്നു, അന്ന് ക്യാമറമാനോട് ദേഷ്യപ്പെട്ടതിന് കാരണമുണ്ടായിരുന്നു

എന്നാല്‍ ആ ഷോട്ട് വീണ്ടും എടുക്കണമെന്ന് ക്യാമറമാന്‍ പറഞ്ഞു. അത് ചെയ്തത് ശരിയായില്ലെന്നായിരുന്നു അയാള്‍ പറഞ്ഞ കാരണം.

ദുല്‍ഖര്‍ വന്നപ്പോള്‍ ടെന്‍ഷനായിരുന്നു, അന്ന് ക്യാമറമാനോട് ദേഷ്യപ്പെട്ടതിന് കാരണമുണ്ടായിരുന്നു

ആ ഷോട്ട് വീണ്ടും എടുക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. ദുല്‍ഖര്‍ ഇനി അഭിനയിക്കാമെന്ന് സമ്മതിച്ചാലും ഞാന്‍ അഭിനയിക്കില്ലായിരുന്നു. സിദ്ദിഖ് പറയുന്നു.

ദുല്‍ഖര്‍ വന്നപ്പോള്‍ ടെന്‍ഷനായിരുന്നു, അന്ന് ക്യാമറമാനോട് ദേഷ്യപ്പെട്ടതിന് കാരണമുണ്ടായിരുന്നു

ചിത്രത്തിന്റെ ഒാരോ സീനിന് വേണ്ടിയും ദുല്‍ഖര്‍ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്. വീണ്ടും ചെയ്താല്‍ ആ പെര്‍ഫക്ഷന്‍ കിട്ടുകയില്ലെന്നുള്ള പേടിയായിരുന്നു എനിക്ക്. സിദ്ദിഖ് പറയുന്നു.

English summary
Actor Siddique about Dulquer Salman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam