»   » നമ്മള്‍ സന്തോഷിച്ച് കാണുന്നതാണ് അവര്‍ക്കിഷ്ടം, ലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി

നമ്മള്‍ സന്തോഷിച്ച് കാണുന്നതാണ് അവര്‍ക്കിഷ്ടം, ലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി

Posted By:
Subscribe to Filmibeat Malayalam


ലൊക്കേഷനിലെ ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. വലിപ്പം ചെറുപ്പം നോക്കാതെ എല്ലാരോടും ഒരു പോലെ സംസാരിക്കും. അതിനപ്പുറം എല്ലാവരോടും കാണിക്കുന്ന സ്‌നേഹം, അതൊന്ന് വേറെ തന്നെയാണ്. എന്നാല്‍ ലാലിന് ഇത്രയും സ്‌നേഹ സമ്പന്നനാകാന്‍ കഴിയുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ അമ്മയാണ്. അത് തനിയ്ക്ക് മനസിലാകുന്നത് ലാലിന്റെ വീട്ടില്‍ പോയപ്പോഴാണ്. സിദ്ദിഖ് പറയുന്നു.

വീട്ടിലായാലും ലൊക്കേഷനിലായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുന്ന ആളാണ് ലാല്‍. ഇത് എനിക്ക് മാത്രം തോന്നിയ കാര്യങ്ങളായിരിക്കില്ല. ലാലിന്റെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതു പോലെ പറയാനുണ്ടാകും നൂറ് നൂറ് കാര്യങ്ങള്‍. ജോഷിയുടെ നരന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ലാല്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സിദ്ദിഖ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

നമ്മള്‍ സന്തോഷിച്ച് കാണുന്നതാണ് അവര്‍ക്കിഷ്ടം, ലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി

ലൊക്കേഷനിലാണെങ്കിലും എന്തെങ്കിലും തെറ്റ് കണ്ടാല്‍ എനിക്ക് പെട്ടന്ന് ദേഷ്യം വരും. പക്ഷേ ലാലിന്റെ കാര്യത്തില്‍ അങ്ങനെയല്ല, എല്ലാം കാര്യങ്ങളും സൗമ്യതയോടെ മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കും. ലാലിന് ഇതെങ്ങനെ സാധിക്കുന്നുവെന്ന് ഞാന്‍ പലപ്പോഴും ചോദിക്കാറുണ്ട്. സിദ്ദിഖ് പറയുന്നു. നാനയുടെ മോഹനലാത്സ്യം പക്തിയിലാണ് സിദ്ദിഖ് ഇക്കാര്യം പറയുന്നത്.

നമ്മള്‍ സന്തോഷിച്ച് കാണുന്നതാണ് അവര്‍ക്കിഷ്ടം, ലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി

നമ്മള്‍ ദേഷ്യപ്പെട്ടാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സിനിമയെ തന്നെയാണ്. ഒരുപാട് പേരുടെ കഷ്ടപാടില്‍ പിറക്കുന്ന ആ ചിത്രത്തിന് തന്നെ. അതുക്കൊണ്ട് നമ്മള്‍ സന്തോഷിക്കണം എല്ലാവരുടെയും സന്തോഷമാണ് ഇവിടെ ഓരോരുത്തരും ആഗ്രഹിക്കുന്നത്. ലാല്‍ പറഞ്ഞ ഇക്കാര്യം ഞാന്‍ ഓര്‍ക്കുന്നു. സിദ്ദിഖ് പറയുന്നു.

നമ്മള്‍ സന്തോഷിച്ച് കാണുന്നതാണ് അവര്‍ക്കിഷ്ടം, ലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി

വളരെ റിമോട്ട് ഏരിയയിലായിരുന്നു നരന്‍ സിനിമയുടെ ഷൂട്ടിങ്. അവിടെ താമസ സൗകര്യങ്ങളൊക്കെ കുറവായിരുന്നു. അന്ന് രാത്രി ലാല്‍ എന്നോട് പറഞ്ഞു സിദ്ദിഖ് എന്റെ മുറിയില്‍ കിടന്നോളൂ.. ഞാന്‍ തനിച്ചാണല്ലോ. പിന്നെ ചിത്രീകരണം കഴിഞ്ഞ് തിരിച്ച് പോരുന്നത് വരെ ലാലിന്റെ റൂമിലായിരുന്നു എന്റെ കിടപ്പ്. എന്നാല്‍ പിന്നീടാണ് മനസിലായത് ലാലിന്റെ ഒരു റൂമില്‍ മാത്രമേ എ സി ഉണ്ടായിരുന്നുള്ളൂവെന്ന്. അതുക്കൊണ്ട് തന്നെയാണ് ലാല്‍ തന്നെ ആ റൂമിലേക്ക് ക്ഷണിച്ചതും. സിദ്ദിഖ് പറയുന്നു.

നമ്മള്‍ സന്തോഷിച്ച് കാണുന്നതാണ് അവര്‍ക്കിഷ്ടം, ലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി

എല്ലാം കാര്യങ്ങളും ശാന്തതയോടെ സമീപിക്കുന്ന ആളാണ് ലാല്‍. അത് സിനിമയിലായാലും, വ്യക്തി ജീവിതത്തിലായാലും ലാല്‍ അങ്ങനെ തന്നെ. സിദ്ദിഖ് പറയുന്നു.

നമ്മള്‍ സന്തോഷിച്ച് കാണുന്നതാണ് അവര്‍ക്കിഷ്ടം, ലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി

ഷൂട്ടിങിനിടയില്‍ ഒരിക്കല്‍ ഞാന്‍ ലാലിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ ചെന്നപ്പോഴാണ് മനസിലായത്, അമ്മയുടെ ഈ സ്വഭാവം തന്നെയാണ് ലാലിനും. ആ അമ്മയെ പോലെ തന്നെ സ്‌നേഹിക്കാന്‍ മാത്രമേ ലാലിനും അറിയൂ.. സിദ്ദിഖ് പറയുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Actor Siddique about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam