»   » മോഹന്‍ലാലിന്റെ മകന്റെ വേഷം, ആദ്യം വേണ്ടെന്ന് വയ്ക്കാനാണ് തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍

മോഹന്‍ലാലിന്റെ മകന്റെ വേഷം, ആദ്യം വേണ്ടെന്ന് വയ്ക്കാനാണ് തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗാരേജാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ - മീന കൂട്ടുകെട്ടിനെ കുറിച്ച് മീനയുടെ ഭര്‍ത്താവ് പറഞ്ഞത്

ഇതുവരെ മലയാളത്തില്‍ അധികമാര്‍ക്കും ലഭിക്കാത്ത റോളാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുക. എന്നാല്‍ ചിത്രത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍ ആദ്യം വേണ്ടന്ന് വയ്ക്കാനാണ് തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. വനിത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

മോഹന്‍ലാലും യും ജൂനിയര്‍ എന്‍ടിആറും

മോഹന്‍ലാലിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനതാ ഗാരേജ്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സെപ്തംബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഉണ്ണി മുകുന്ദനെ സജസ്റ്റ് ചെയ്തത്

ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ സജസ്റ്റ് ചെയ്തത് മോഹന്‍ലാലായിരുന്നു. എന്നാല്‍ ഓഫര്‍ വന്നപ്പോള്‍ ആദ്യം വേണ്ടെന്ന് വയ്ക്കാന്‍ തോന്നിയെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

താത്പര്യമില്ലായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്

ഭാഷയായിരുന്നു പ്രശ്‌നം. ഡബ് ചെയ്യാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയതല്ലെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരമാണല്ലോ

മോഹന്‍ലാലിന്റെ മകന്റെ റോള്‍. മറ്റാര്‍ക്കും ലഭിക്കാത്ത വേഷമാണല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് അഭിനയിക്കാമെന്ന് സമ്മതിച്ചത്. മലയാളത്തില്‍ അധികമാര്‍ക്കും ലഭിക്കാത്ത ഒരു റോളാണല്ലോ ഇത്. ഉണ്ണി മുകുന്ദന്‍ പറയുന്നു.

ലാലേട്ടന്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു

ആദ്യ ടേക്കില്‍ തന്നെ കാര്യങ്ങള്‍ ഒക്കെയാക്കണമെന്ന വാശിയായിരുന്നു. കഷ്ടപ്പെട്ടിരുന്ന് തെലുങ്ക് പഠിച്ചു. ഒരു തവണ ലാലേട്ടന്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്തു- ഉണ്ണി മുകുന്ദന്‍ പറയുന്നു.

ലാലേട്ടന്‍ ഡബ് ചെയ്യുന്നത് കണ്ടപ്പോള്‍

ലാലേട്ടന്‍ ഡബ് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കും ചെയ്യാന്‍ പറ്റുമെന്ന് തോന്നി. അതില്‍ നിന്ന് ഒരു കാര്യം കൂടി മനസിലായി. നല്ല കഴിവുള്ളവരുടെ കൂടെ കൂടുമ്പോള്‍ നമ്മുടെ ക്വാളിറ്റിയും കൂടും-ഉണ്ണി മുകുന്ദന്‍ പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം.
സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Actor Unni Mukundan about Telugu film Janatha Garage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam