നീണ്ട മൂക്ക് ഒരു വീക്ക്നെസ് ആണ്!! ഭാവി വധുവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ, കാണൂ

നീണ്ട മൂക്കും ഫിറ്റനെസ്സില്‍ താത്പര്യവും ഉണ്ണിയുടെ സങ്കല്‍പങ്ങള്‍ ഇങ്ങനെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിലെ മോസ്റ്റ് എലിജിമ്പിൾ ബാച്ചിലർ എന്നാണ് ഉണ്ണിയെ അറിയപ്പെടുന്നത്. ബോംബേ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഉണ്ണി മലയാള സിനിമയിൽ എത്തിയത്. ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടാൻ ഉണ്ണിയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് പുറത്തു വന്ന ഉണ്ണി മുകുന്ദൻ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലിച്ചിരുന്നത്.

സ്ത്രീ ആരാധികമാരാണ് ഉണ്ണിയ്ക്ക് ഏറ്റവും കൂടുതൽ. ചിരിക്കുമ്പോൾ നുണക്കുഴി തെളിഞ്ഞു വരുന്ന കവിളുകളും മസിൽ ബോഡിയുമാണ് താരത്തിനെ എല്ലാവരിലേയ്ക്കും ആകർഷിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഉണ്ണിയ്ക്ക് ആരാധികമാരുണ്ട്. എല്ലാവർക്കും അറിയേണ്ടത് ഭാവി വധു സങ്കൽപ്പത്തെ കുറിച്ചാണ്. അത് ഉണ്ണി തന്നെ വെളിപ്പെടുത്തുകയാണ്. ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവിൽ വന്നപ്പോഴാണ് ഉണ്ണി ഈക്കാര്യം വെളിപ്പെടുത്തിയത്.

 ഭാവി വധുവിനെ കുറിച്ചുള്ള സങ്കൽപം

ഭാവി വധുവിനെ കുറിച്ചുള്ള സങ്കൽപം

ബാഹ്യ സൗന്ദര്യത്തിലല്ല നല്ലൊരു കുട്ടിയായിരിക്കണം. നീണ്ട മൂക്ക് തനിയ്ക്ക് വളരെ ഇഷ്ടമാണ്. കൂടാതെ എക്സർസൈസ്, ഫിറ്റ്നസ് എന്നീവയോട് താൽപര്യമുള്ള കുട്ടിയാണെങ്കിൽ നല്ലതാണ്. നല്ല മനസുള്ള വ്യക്തിയാകണം. അധ്യാപികയായൽ അത്രയും നല്ലതാണ്. കാരണം എന്റെ അമ്മ ഒരു അധ്യാപികയാണ്. അതിനാൽ തന്നെ അവരുടെ ജീവിതം തനിയ്ക്ക് തന്നായി അറിയാം. ഡാൻസ് , പാട്ട് എന്നിവയോടുള്ള താൽപര്യം ഉണ്ടായെങ്കിൽ നല്ലതാണ്. കാരണം തന്റെ ഫ്രൊഫഷനെ കുറിച്ച് അവർക്ക് മനസിലാക്കാൻ സാധിക്കുമെന്നും ഉണ്ണി പറഞ്ഞു.

 വിവാഹം റിയാലിറ്റി ഷോയിലൂടെ

വിവാഹം റിയാലിറ്റി ഷോയിലൂടെ

പലർക്കും പലതാണ് വിവാഹം സങ്കൽപം . ചിലർ മാട്രിമോണിയൽ സൈറ്റിലൂടെ വധുവിനെ തേടുന്നു മറ്റു ചിലർ വേറെ വഴികളിലൂടെ. അതെല്ലാം ഒരോർത്തരുടേയും ഇഷ്ടമാണ്. വിവഹം റിയാലിറ്റി ഷോയിലൂടെ നടത്തുന്നതിനെ കുറിച്ച് തനിയ്ക്ക് എതിർ അഭിപ്രായമൊന്നുമില്ലെന്നും ഉണ്ണി പറഞ്ഞു. റിയാലിറ്റി ഷോയിലെ വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ഉണ്ണി ഇങ്ങനെ പറഞ്ഞത്.

സ്ത്രീ വേഷം കെട്ടിയപ്പോഴുണ്ടായ അനുഭവം

സ്ത്രീ വേഷം കെട്ടിയപ്പോഴുണ്ടായ അനുഭവം

ഉണ്ണി മുകുന്ദന്റെ സിനിമ കരിയറിലെ ഒരു പ്രധാന ചിത്രമാണ് ചാണക്യതന്ത്രം. സ്ത്രീ വേഷത്തിലാണ് ഉണ്ണി എത്തുന്നത്, ഉണ്ണിയുടെ സ്ത്രീ വേഷം സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. കൂടാതെ താരത്തിന്റെ മേക്ക് ഓവർ വീഡിയോയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇതിനു ലഭിച്ചത്. പുരുഷനിൽ നിന്ന് സ്ത്രീയായപ്പോൽ സ്ത്രീകളുടെ ബുദ്ധിമുട്ട് മനസിലായെന്നും താരം പറഞ്ഞു

 നല്ല വേദന

നല്ല വേദന

സ്ത്രീകളായ സഹതാരങ്ങളോട് ഇതിനെ പറ്റി ചോദിച്ചിരുന്നു. എന്നാൽ അവരൊക്കെ പറഞ്ഞത് കുഴപ്പമില്ല വേദനയൊന്നും ഉണ്ടാകില്ലെന്നാണ്. കുറച്ച് ക്രീം തേയ്ക്കും , വാക്സിൻ ചെയ്യും ത്രെഡ് ചെയ്യും എന്നൊക്കായാണ്. എന്നാൽ ത്രെഡിങ്ങ് വല്ലാത്തൊരു സംഭവമായിരുന്നു. താൻ കരഞ്ഞ് പോയെന്നു ഉണ്ണി പറഞ്ഞു. വളരെ വേദനയായിരുന്നു ത്രെഡ് ചെയ്തപ്പോൾ. അതു പോലെ വാക്സ് ചെയ്ത് പൊള്ളിയ പാടുകൾ ഇപ്പോഴും ശരീരത്തുണ്ടെന്നും ഉണ്ണി പറഞ്ഞു. ഇതോടു കൂടി സ്ത്രീകളോടുളള ബഹുമാനം കൂടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X