»   » സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ല, പല സിനിമകളും ഇപ്പോഴും പെട്ടിക്കകത്താണ്

സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ല, പല സിനിമകളും ഇപ്പോഴും പെട്ടിക്കകത്താണ്

Posted By: Sanviya
Subscribe to Filmibeat Malayalam

1985ല്‍ പുറത്തിറങ്ങിയ ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും വിനീത് ഇപ്പോഴും മുന്‍നിരയിലേക്ക് കടന്ന് വന്നിട്ടില്ല. പക്ഷേ താന്‍ ഹാപ്പിയാണെന്നും നൃത്തവും നല്ല കഥാപാത്രങ്ങളുമായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വിനീത് പറയുന്നു.

നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ നിര്‍മ്മാതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുക്കൊണ്ട് ചിത്രങ്ങളെല്ലാം പെട്ടിക്കകത്താണെന്ന് വിനീത് പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്റെ കരിയറിനെ കുറിച്ച് പറഞ്ഞത്.

തമിഴ് സൂപ്പര്‍സ്റ്റാറുകളെ പോലെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ല, പല സിനിമകളും ഇപ്പോഴും പെട്ടിക്കകത്താണ്

കംബോജി എന്ന ചിത്രത്തിലാണ് വിനീത് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. വിനോദ് മലങ്കര സംവിധാനം ചെയ്യുന്ന കംബോജിയില്‍ കുഞ്ഞുണ്ണി എന്ന കഥകളി ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് വിനീത് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്.

തമിഴ് സൂപ്പര്‍സ്റ്റാറുകളെ പോലെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ല, പല സിനിമകളും ഇപ്പോഴും പെട്ടിക്കകത്താണ്

കംബോജിയ്ക്ക് വേണ്ടി കൊറിയോഗ്രാഫിയും ചെയ്യുന്നുണ്ട്. ഒട്ടേറെ ചിത്രങ്ങള്‍ക്ക് മുമ്പ് കൊറിയഗ്രാഫി ചെയ്തിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കൊറിയോഗ്രാഫര്‍ എന്ന പേരില്‍ തന്റെ പേര് പുറത്ത് വരാന്‍ പോകുന്നതെന്നും വിനീത് പറയുന്നു. മണിചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ബുല്‍ബുല്ലയ്യ എന്ന ചിത്രത്തില്‍ അഭിനയിക്കുകെയും കൊറിയോഗ്രാഫി നിര്‍വ്വഹിക്കുകെയും ചെയതിരുന്നു-വിനീത്

തമിഴ് സൂപ്പര്‍സ്റ്റാറുകളെ പോലെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ല, പല സിനിമകളും ഇപ്പോഴും പെട്ടിക്കകത്താണ്

സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷം കഴിയുമ്പോഴും സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പലരും ചോദിക്കറുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാറുകളെ പോലെ സ്റ്റാര്‍ഡം നിലനിര്‍ത്താനായി പിആര്‍ വര്‍ക്കുകള്‍ ഒന്നും ചെയ്തിട്ടില്ല. സൂപ്പര്‍സ്റ്റാറാകുക എന്ന ഉദ്യേശത്തോടെ കൊമേഷ്യല്‍ ചിത്രങ്ങളിലൊന്നും താന്‍ കൂടുതല്‍ അഭിനയിച്ചിട്ടുമില്ല.

തമിഴ് സൂപ്പര്‍സ്റ്റാറുകളെ പോലെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ല, പല സിനിമകളും ഇപ്പോഴും പെട്ടിക്കകത്താണ്

താന്‍ ഹാപ്പിയാണെന്ന് വിനീത് പറയുന്നു. നല്ല കുറച്ച് കഥാപാത്രങ്ങളും നൃത്തവുമായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിനീത്.

English summary
Actor Vineeth about film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam