For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓസ്‌കര്‍ നേടിയ സന്തോഷമാണ് ദൃശ്യം 2വിലൂടെ ലഭിച്ചത്, മനസുതുറന്ന് അഞ്ജലി നായര്‍

  |

  ദൃശ്യം 2വിന്‌റെ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് നടി അഞ്ജലി നായര്‍. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ നടിക്ക് ലഭിച്ച വലിയ അവസരം തന്നെയായിരുന്നു ചിത്രത്തിലെ സരിത. ദൃശ്യം 2വിനെ കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി മനസുതുറന്നിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിലേക്കുളള വരവിന് കാരണം ജീത്തുവേട്ടന്‍ തന്നെയാണ് എന്ന് അഞ്ജലി പറയുന്നു. ജീത്തുവേട്ടനൊപ്പം റാം എന്ന സിനിമയില്‍ തുടങ്ങി. റാമില്‍ ചെറിയ വേഷമായപ്പോള്‍ അദ്ദേഹം ദൃശ്യം 2 സമയത്ത് ഓര്‍ത്ത് വെക്കുകയും ഒരു നല്ല കഥാപാത്രം തരാമെന്ന് പറഞ്ഞ് അദ്ദേഹം തന്നെയാണ് എന്നെ ക്ഷണിച്ചത്.

  ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

  ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  അപ്പോ ആദ്യം ക്ഷണിച്ചപ്പോ ദൃശ്യം 2വിന്‌റെ ഭാഗമാകാം എന്ന സന്തോഷത്തില്‍ ബാക്കി ഒന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. കോണ്‍ഫിഡന്‍ഷ്യലായിട്ടുളള ഭാഗങ്ങളൊക്കെ മാറ്റിവെച്ചിട്ടാണ് സ്ക്രിപ്റ്റ് വായിപ്പിച്ചത്. വായിക്കുമ്പോഴും സരിത എന്ന കഥാപാത്രം കണ്ണില്‍പ്പെടുന്നുണ്ടെങ്കിലും അത്ര വലിയൊരു കഥാപാത്രം ആയിരിക്കില്ല എനിക്ക് തരുന്നത് എന്ന് തോന്നി. മറ്റുളള സ്ത്രീകഥാപാത്രങ്ങളിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത്. തിരിച്ചിറങ്ങി അസോസിയേറ്റിനോട് ഇതില്‍ ഞാന്‍ എത് കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ സരിതയേ കണ്ടില്ലെ എന്നാണ് ചോദിച്ചത്. അപ്പോള്‍ തന്നെ ഞാന്‍ ബ്ലാങ്കായി. ഒരു കിളിപോയ അവസ്ഥയായിരുന്നു.

  പിന്നെ ടെന്‍ഷനാണ് സരിതയിലേക്കുളള യാത്രയില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്. ചെയ്തുതീര്‍ക്കേണ്ടത് എന്നൊക്കയുളള ഒരു വെപ്രാളത്തിലായി. അപ്പോഴാണ് ഫിസിക്ക് മെയിന്റെന്‍ ചെയ്യാന്‍ കൂടി ജീത്തുവേട്ടന്‍ ആവശ്യപ്പെട്ടത്. അത് അടുത്ത ടെന്‍ഷനായി. കാരണം പെട്ടെന്ന് ഇത്രയും ദിവസം കൊണ്ടൊക്കെ ഫിസിക് മെയിന്റൈന്‍ ചെയ്യാന്‍ പറ്റുമെന്നൊക്കെയുളള ആശങ്കയായി. പിന്നെ ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു. എന്തായാലും മെയിന്റൈന്‍ ചെയ്യാം. ഇതല്ലെങ്കില്‍ വേറൊരു പടത്തില്‍ എങ്കിലും ഉപകാരപ്പെടുകയാണെങ്കില്‍ ഉപകാരപ്പെടട്ടെ എന്ന് വിചാരിച്ച് ഞാന്‍ ഫിസിക്ക് മെയിന്റൈന്‍ ചെയ്യാന്‍ തുടങ്ങി.

  കാരണം സിനിമയാണ്. നമ്മള് ലൊക്കെഷനിലൊക്കെ എത്തി ആദ്യത്തെ ദിവസമൊക്കെ കഴിഞ്ഞ് ആ ഒരു ഷോട്ട് അഭിനയിച്ചുതീരുന്നത് വരെ നമുക്ക് ടെന്‍ഷനാണ്. നമ്മള്‍ക്കുളള സിനിമ തന്നെയാണോ എന്നുളളത്. അതേ പേടി തന്നെ എനിക്ക് ദൃശ്യം 2വിലും ഉണ്ടായിരുന്നു. പക്ഷേ പോയി ചെയ്തു. ഒരു ഉച്ചയായപ്പോഴാണ് ജീത്തുവേട്ടനും ഭാര്യ ലിന്റെ ചേച്ചിയും കൂടി വന്നത്. അഞ്ജലി ഒരുപാട് മാറ്റമുണ്ടല്ലോ എന്താ ചെയ്തത് മെയിന്ഡറൈന്‍ ചെയ്യാന്‍ എന്ന ആ ചോദ്യം എനിക്ക് ഭയങ്കര സന്തോഷമുണ്ടായി. ഇത്രയും എന്നില്‍ വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ് ഷൂട്ട് തുടങ്ങുന്നതിന് മുന്‍പെ എന്നെ വന്ന് ഒന്ന് കാണാന്‍ പോലും ജീത്തുവേട്ടന്‍ ശ്രമിക്കാതിരുന്നത്.

  നേരിട്ട് എന്നെ ഷോട്ട് ചെയ്യാന്‍ ലൊക്കേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. അപ്പോ ചെയ്തു. സരിതയെ നന്നായി ഫലിപ്പിക്കാന്‍ പറ്റിയെന്ന് പ്രേക്ഷകരിലൂടെ അറിയാന്‍ പറ്റി. ഇപ്പോള്‍ ഫുള്‍ ഹാപ്പി. പല സ്ഥലങ്ങളില്‍ നിന്ന് പല വ്യക്തിത്വങ്ങളൊക്കെ ഫോണ്‍ ചെയ്തു. വലിയൊരു മാറ്റമാണ് ദൃശ്യം എനിക്ക് ജീവിതത്തില്‍ ഇപ്പോള്‍ സമ്മാനിച്ചിട്ടുളളത്.

  ജോര്‍ജുക്കുട്ടിയെ ചതിക്കാന്‍ നോക്കിയവള്‍ എന്ന ട്രോളുകള്‍

  ജോര്‍ജുക്കുട്ടിയെ ചതിക്കാന്‍ നോക്കിയവള്‍ എന്ന ട്രോളുകള്‍

  ഞാന്‍ വളരെ സന്തോഷത്തിലിരിക്കുന്നതിനാല്‍ എനിക്ക് വരുന്ന ഓരോ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമൊക്കെ ഞാന്‍ ഇപ്പോള്‍ ആസ്വദിക്കുകയാണ്. കാരണം ഇതിലും വലിയ ഒരു നാഴികകല്ല് അല്ലെങ്കില്‍ ഒരു കൈയ്യൊപ്പ് എനിക്ക് സിനിമാ ജീവിതത്തില്‍ ലഭിച്ച സമയമാണ്. ഇങ്ങനെയൊരു സിനിമയിലൂടെ ഇത്ര വലിയ ബാനറിലൂടെ, ലാലേട്ടനൊപ്പം ഇത്രയധികം സ്‌ക്രീന്‍ സ്‌പേസ്, ഒരുപാട് സീനിയറായിട്ടുളള ആക്ടേഴ്‌സിനൊപ്പം പ്രവര്‍ത്തിക്കാനുമാക്കെ കഴിഞ്ഞു.

  ജീത്തു സര്‍ ഒരു സംവിധായകനായിരുന്നില്ലെങ്കില്‍ ക്രിമിനലാവും എന്നൊന്നും തനിക്ക് തോന്നിയിട്ടേയില്ലെന്നും അഞ്ജലി പറഞ്ഞു. കാരണം ജീത്തുവേട്ടന്‍ ഭയങ്കര ഫ്രണ്ട്‌ലിയായും കൂളായിട്ടുമായിരുന്നു ഇടപെട്ടത്. എനിക്ക് തോന്നിയിട്ടില്ല. വളരെ ഓര്‍ത്തഡോക്‌സ് ആയിട്ടുളള കാര്യങ്ങളൊക്കെ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടുളള ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്. വര്‍ക്കില് പോലും വളരെ റിലാക്‌സ്ഡായിട്ടാണ് ഓരോ ആക്ടേഴ്‌സിനോടും അദ്ദേഹം സംസാരിച്ചിട്ടുളളതും ഇടപഴകിയിട്ടുമുളളത്. ലിന്‌റ ചേച്ചി പറയുമ്പോഴാണ് ഞാന്‍ ഒരു പോസ്റ്റ് കാണുന്നത്.

  അദ്ദേഹത്തിന്‌റെ കൂടെ ജീവിച്ചിട്ടും അദ്ദേഹത്തില്‍ ഇങ്ങനെയൊരു മുഖം കൂടി ഉണ്ടെന്ന് മനസിലായില്ല എന്ന് ചേച്ചി പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര കൗതുകം തോന്നി. ക്ലാസിക്ക് ക്രിമിനലാണെന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പോലെ തന്നെ നല്ല രസമായിട്ട് ദൃശ്യം 2 ചെയ്തിട്ടുണ്ട്. പിന്നെ എല്ലാ ഭാഷകളിലുമുളള സിനിമകളിലും ഉണ്ടല്ലോ ഇതേപോലുളള മാനദണ്ഡങ്ങളെല്ലാം അടങ്ങിയിട്ടുളള സ്വീക്വല്‍ മൂവീസ്. അപ്പോ അതുകൊണ്ട് ജീത്തുവേട്ടനെ ഒരു ക്ലാസിക്ക് ക്രിമിനലായി കാറ്റഗറൈസ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്‌റെ ചിന്തിക്കുന്ന രീതിയെല്ലാം അത്രയും വലുതാണ്.

  തീര്‍ച്ചയായിട്ടും ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയതുപോലെയുളള സന്തോഷമാണ് എല്ലാവരുടെ അടുത്തും പ്രകടിപ്പിച്ചിട്ടുളളത്. ഞാന്‍ അത് പറയുകയും ചെയ്തു. ദൃശ്യം 2 എനിക്കാെരു ഓസ്‌കാര്‍ അവാര്‍ഡാണ് നേടിത്തന്നിട്ടുളളതെന്ന്. അതുകൊണ്ട് എനിക്ക് ഇതിലപ്പുറം ഇനി എന്ത് ലഭിച്ചാലും അത് ഒരു അധിക ഒരു ലോട്ടറി ഒരു ബോണസായിട്ടേ കരുതുന്നുളളു. എന്‌റെ സ്‌റ്റേറ്റ് അവാര്‍ഡ് എന്ന അച്ചീവ്‌മെന്‌റിനൊപ്പം തന്നെ ദൃശ്യം 2 എന്ന അച്ചീവ്‌മെന്റും സൂക്ഷിച്ചുവെക്കുകയാണ്.

  ലാലേട്ടന്‌റെ സിനിമകളില്‍ മാത്രമെ അഞ്ജലി അഭിനയിക്കൂ എന്ന തരത്തിലുളള ട്രോളുകളൊക്കെ വന്നിരുന്നു. എന്നാല്‍ വെനീസിലെ വ്യാപാരി, അച്ഛാദിന്‍ എന്നീ സിനിമകളില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചിരുന്നു. അതില് ഞാന്‍ മമ്മൂക്കയെ ചീത്ത പറയുന്ന സീനുണ്ടായിരുന്നു. എന്നെ ആരും എടുത്തിട്ട് അടിച്ചില്ലെന്നേ ഉളളൂ ആ സിനിമ കണ്ടിട്ട്. പിന്നെ മമ്മൂക്കയുടെ കൂടെ പരസ്യത്തില് അഭിനയിച്ചിട്ടുണ്ട്. മാസ്റ്റര്‍പീസിലും ഒരുമിച്ചുണ്ടായിരുന്നു. കിംഗ് ആന്‍ഡ് കമ്മീഷണര്‍ അങ്ങനെ ഒരുപാട് സിനിമകളില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അഞ്ജലി പറഞ്ഞു..

  അഭിമുഖം കാണാം

  Read more about: anjali nair
  English summary
  Actress anjali nair talks about the success of drishyam 2 movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X