നായികവാന്‍ താല്‍പര്യമില്ല, എന്നാല്‍ പൃഥ്വിയുടെ സിനിമയിലഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നൊരു സുന്ദരിയുണ്ട്!

പുതുമുഖങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കുന്ന ഇന്‍ഡസ്ട്രിയായി മലയാള സിനിമ മാറിയിരിക്കുകയാണ്. നവാഗതരുടെ സിനിമകളെല്ലാം ഹിറ്റാവുന്നത് പോലെ പുതുമുഖ നടിമാരും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിലേക്ക് അധികം താമസിക്കാതെ കടന്ന് വരുന്ന ഒരാളാണ് അഞ്ജന കെആര്‍. അധികം ആര്‍ക്കും പരിചയമില്ലെങ്കിലും വരും കാലങ്ങളില്‍ മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലെത്തുന്ന ഒരു നടിയായിരിക്കും അഞ്ജന.

anjana

ജയരാജ് സംവിധാനം ചെയ്ത ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്ന അഞ്ജന ഇപ്പോള്‍ അവതാരക, മോഡല്‍, നടി എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുകയാണ്. സിനിമക്കപ്പുറം തമിഴില്‍ ഇപ്പോള്‍ സംപ്രേക്ഷണം ആരംഭിച്ച കല്യാണ വീട് എന്ന സീരിയലിലും അഞ്ജന അഭിനയിക്കുന്നുണ്ട്.

anjana

സ്‌കൂള്‍ പശ്ചാതലമാക്കി നിര്‍മ്മിക്കുന്ന മുല്ലപ്പൂ വിപ്ലവം എന്ന ഫീച്ചര്‍ സിനിമയിലാണ് അഞ്ജന ഇപ്പോള്‍ അഭിനയിക്കുന്നത്. ചെന്നൈ ആകാശവാണിയില്‍ മലയാളം പരിപാടി അവതരിപ്പിക്കുന്ന നടിയെ തേടി നിരവധി അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും വലിയൊരു നായികയായി അഭിനയിക്കാനൊന്നും താല്‍പര്യമില്ലെന്നാണ് അഞ്ജന ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പൃഥ്വിരാജിനെ ഏറെ ഇഷ്ടപ്പെടുന്ന അഞ്ജനയ്ക്ക് പൃഥ്വിയുടെ ഏതെങ്കിലും ഒരു സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാലും ഓടി എത്തുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X