twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തി സ്വാതന്ത്ര്യമാണ് പ്രധാനം, എന്തുകൊണ്ട് 'സാറാസ്' തിരഞ്ഞെടുത്തു, മനസ് തുറന്ന് അന്ന ബെൻ

    |

    ''താൻ റെഡി ആയെന്ന് സ്വയം തോന്നുമ്പോൾ മതി പ്രസവമൊക്കെ. തന്റെ ശരീരമാണ്... തീരുമാനവും തന്റേത് ആയിരിക്കണം''. ആദ്യ ഷോട്ട് മുതൽ സാറാസ് പറഞ്ഞ് വക്കുന്നത് സ്ത്രീ ശരീരത്തെയും മനസ്സിനെയും കുറിച്ചാണ്. അതിന്റെ പ്രയാസങ്ങളും ആകുലതകളുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. ഒട്ടേറെ സ്ത്രീപക്ഷ സിനിമകൾ അടുത്ത കാലത്തായി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവക്കെല്ലാം മുകളിൽ സ്ത്രീപക്ഷരാഷ്ട്രീയം ശക്തമായി അടയാളപ്പെടുത്താൻ സാറാസിന് സാധിച്ചിട്ടുണ്ട്.

    ഇത് അർജുൻ റെഡ്ഡിയിലെ നടിയാണോ, ശാലിനി പാണ്ഡെയുടെ പുതിയ ചിത്രം വൈറലാകുന്നുഇത് അർജുൻ റെഡ്ഡിയിലെ നടിയാണോ, ശാലിനി പാണ്ഡെയുടെ പുതിയ ചിത്രം വൈറലാകുന്നു

    ഓരോ കഥാപാത്രത്തെയും പ്രേക്ഷക മനസ്സിലേക്ക് പ്രതിഫലിപ്പിക്കുന്നതിൽ ജൂഡ് ആന്തണിയും ടീമും കാണിച്ച കയ്യടക്കം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യം പോലെ അത് പറഞ്ഞ രീതിയും കയ്യടി അർഹിക്കുന്നതാണ്. സാറാസിന്റെ പേരുപോലെതന്നെ സാറയാണ് ചിത്രത്തിന്റെ നെടും തൂൺ. കേവലമൊരു സിനിമ എന്നതിനപ്പുറത്ത് സാറ ഒരു അടയാളപ്പെടുത്തലാണ്. വീടകങ്ങളിൽ സമാധാനത്തോടെ ശ്വാസിക്കാൻപോലും അനുവാദമില്ലാതെ തളക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുണ്ട്. മനുഷ്യത്വ വിരുദ്ധമായ അത്തരം ചിന്തകളെയെല്ലാം സിനിമ ആവോളം പൊളിച്ചെഴുതുകയാണ്. അവക്കെല്ലാം മുകളിൽ കൊടികുത്തിനിന്നാണ് അന്ന ബെൻ പുതിയകാലത്തിന്റെ സ്ത്രീ ചിന്തകളെ അടയാളപ്പെടുത്തുന്നത്.

    നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിച്ച് കൊണ്ടാണ് സാറാസ് ചെയ്തതെന്ന് അന്ന ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സാറാസിനെ കുറിച്ചുളള അന്നയുടെ വാക്കുകൾ...

    പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ

    പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ

    സാറാസ് ചെയ്യും മുൻപ് തന്നെ നെഗറ്റീവും പോസിറ്റീവുമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് അങ്ങനെയൊരു ചിത്രം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് സംസാരിക്കുന്ന ഒരു സിനിമ എന്ന് പറയുമ്പോൾ എന്റെ ഐഡിയോളജിയുമായി ചേർന്ന് നിൽക്കുന്നതാണ്. അതുകൊണ്ട് തന്നെ അത് ചെയ്യാമെന്ന് വിചാരിച്ചത്.

     നെഗറ്റീവ് കമന്റ്സിനോടുള്ള  പ്രതികരണം

    നെഗറ്റീവ് കമന്റ്സിനോടുള്ള പ്രതികരണം

    ഒരു പടം ചെയ്യുമ്പോൾ ഒരുപാട് പേർക്ക് ഇഷ്ടമാകും ഒരുപാട് പേർക്ക് ഇഷ്ടമാകില്ല. ഇതൊരു ആർട്ട് ഫോമാണ്. പലരും പലരീതിയിലാണ് കാണുന്നത്. പലതരത്തിലാണ് വ്യാഖ്യാനിക്കുന്നത്. അതൊക്കെ പ്രേക്ഷകരുടെ കയ്യിലാണ്. അവരുടെ അഭിപ്രായം എന്താണെങ്കിലും അംഗീകരിക്കുക. അത് എന്താണെങ്കിലും കുഴപ്പമില്ല.

    യൂത്തും  കുടുംബപ്രേക്ഷകരും

    യൂത്തും കുടുംബപ്രേക്ഷകരും

    യൂത്ത് മാത്രമല്ല മുതിർന്നവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. സിനിമ കണ്ടതിന് ശേഷം പ്രായമായവരും വിളിച്ചിരുന്നു. നല്ല പോസിറ്റീവായിട്ടുള്ള അഭിപ്രായമാണ് പറഞ്ഞത്. ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും അവരുടെ ചെറുപ്പത്തിൽ കടന്നു പോയ കാര്യങ്ങളാണ് സാറയുടെ പ്രശ്നങ്ങളായി അവർ കണ്ടതെന്നും പറഞ്ഞു. അന്നും ഇന്നും വളരെ പ്രസക്തമായിട്ടുള്ള ഒരു വിഷയമാണ് ഇത്. പിന്നെ എനിക്ക് ശരിയെന്ന് തോന്നിയ പ്രൊജക്ടുകളാണ് ചെയ്യുന്നത്. അത് നല്ലരീതിയിൽ ചെയ്യുക എന്ന് മാത്രമാണ് വിചാരിക്കുന്നത്.

    ലോക്ക്ഡൗൺ സമയത്തെ  ഷൂട്ടിങ്ങ്

    ലോക്ക്ഡൗൺ സമയത്തെ ഷൂട്ടിങ്ങ്

    കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ഷൂട്ട് നടന്നത്. ഒരുപാട് പ്രോട്ടോകോൾ ഉണ്ടായിരുന്നു ഞങ്ങൾക്ക്. അതൊക്കെ പലിച്ചാണ് ഷൂട്ടിങ്ങ് നടന്നത്. അതിന്റേതായ ടെൻഷനും കാര്യങ്ങളും ഉണ്ടായിരുന്നു. ഷൂട്ട് മുടങ്ങാതിരിക്കാൻ മാക്സിമം നോക്കിയിരുന്നു. പൊതുവെ സിനിമ ചെയ്യാൻ ഒരു ടൈം ഫ്രെയിമുണ്ട്. ആ സമയത്ത് സിനിമ തീർക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് . അതിനോടൊപ്പം കൊവിഡും കൂടി വന്നപ്പോൾ ടെൻഷൻ ഇരട്ടിക്കുകയായിരുന്നു. വളരെ മികച്ച ടീം ആയിരുന്നു ഞങ്ങളുടേത്. നല്ല രീതിയിൽ മുന്നോട്ട് പോയത് കൊണ്ട് തന്നെ സിനിമ നല്ലരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു.

    അച്ഛനോടൊപ്പമുള്ള സിനിമ

    അച്ഛനോടൊപ്പമുള്ള സിനിമ

    പപ്പ അഭിനയിക്കുമെന്ന് പറഞ്ഞ് കേട്ടിട്ട് മാത്രമാണുള്ളത്. അല്ലാതെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. എന്നാൽ ഈ സിനിമയിലൂടെ ഒരു അവസരം ലഭിച്ചു. വളരെ സന്തോഷമുള്ള കാര്യമാണ് അച്ഛന്റെ മകളായി തന്നെ സിനിമയിൽ അഭിനയിക്കാൻ കഴിയുക എന്നത്. നല്ലൊരു അനുഭവമായിരുന്നു അത്. വീട്ടിൽ വന്ന് അച്ഛനോടും എന്നോടും ജൂഡ് ഏട്ടൻ കഥ പറയുകയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായി.ചെയ്യാം എന്നൊരു പ്ലാനിൽ തന്നെയായിരുന്നു

    Recommended Video

    ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

    ചിത്രം; കടപ്പാട്: അന്ന ബെൻ ഇൻസ്റ്റഗ്രാം

    Read more about: anna ben
    English summary
    Actress Anna Ben Open Up Why She Choose Sara's Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X