»   » വിവാഹം കഴിക്കാന്‍ പേടിക്കണോ? കാഴ്ച്ചപാട് വ്യക്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി!!!

വിവാഹം കഴിക്കാന്‍ പേടിക്കണോ? കാഴ്ച്ചപാട് വ്യക്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി!!!

By: Teresa John
Subscribe to Filmibeat Malayalam

ഒറ്റ സിനിമയിലുടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നടിയാണ് അന്ന രാജന്‍. അങ്കമാലി ഡയറീസിലുടെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അന്ന ഹിറ്റായത്. സിനിമയ്ക്ക ശേഷം നടി മോഹന്‍ലാലിന്റെ നായികയായി വെളിപ്പാടിന്റെ പുസ്തകം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ശിവകാമി ദേവിയ്ക്ക് നേരെയും സൈബര്‍ ആക്രമണം! ആരും വഞ്ചിക്കപ്പെടാതിരിക്കാന്‍ നടി പറയുന്നതിങ്ങനെ!!!

അതിനിടെ തന്റെ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലിച്ചി. തനിക്ക് വിവാഹം കഴിക്കാന്‍ പേടി ഒന്നുമില്ലെന്നും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ തനിക്ക് നിറയെ പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിരുന്നെന്നും എന്നാല്‍ അവയെല്ലാം ഒഴിവാക്കിയാണ് താന്‍ ഇവിടെ എത്തിയതെന്നുമാണ് ലിച്ചി പറയുന്നത്.

anna-rajan

സ്വന്തം കാലില്‍ നിന്നതിന് ശേഷം മാത്രം വിവാഹം എന്നാണ് ലിച്ചിയുടെ കാഴ്ചപ്പാട്. അടുത്ത കാലത്ത് ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് നടി വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുറന്ന് പറഞ്ഞത്. സിനിമയിലെത്തിയതിന് ശേഷം തനിക്ക് മാറ്റം ഒന്നുമുണ്ടായിട്ടില്ലെന്നും അങ്ങനെ ഒരിക്കലും തനിക്ക് മാറാന്‍ കഴിയില്ലെന്നാണ് അന്ന പറയുന്നത്.

പ്രമുഖനടന്റെ ഭാര്യയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു!രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല!

ലിച്ചി എന്ന സിനിമയിലെ പോലെ കരുത്തുറ്റ കഥാപാത്രത്തെയാണ് മോഹന്‍ലാലിന്റെ ചിത്രത്തിലും അവതരിപ്പിക്കുന്നത്. മേരി മിസ് എന്ന കഥാപാത്രമാണ് വെളിപ്പാടിന്റെ പുസ്തകത്തിലെ അന്നയുടെത്.

English summary
Actress Anna Rajan Saying about her concept of Marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam