വിവാഹത്തിന് ശേഷം എന്തുക്കൊണ്ട് സിനിമയിലേക്ക് ഇല്ല, ആനി പറയുന്നു
വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ ഇനിയും കാണാന്‍ ആഗ്രഹിക്കുന്ന നടിയാണ് ആനി. പക്ഷേ വിവാഹ ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ അഭിനയരംഗത്തേക്ക് വീണ്ടുമൊരു തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് തന്നെ ആനി ഉറപ്പിച്ച് പറയുന്നുണ്ട്. സിനിമയാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന് ബോധ്യമുണ്ട്. എന്നാല്‍ വിവാഹത്തിന് മുമ്പേ ഇനി അഭിനയരംഗത്തേക്ക് തിരിച്ച് വരില്ലെന്ന് തീരുമാനിച്ചിരുന്നതായും ആനി പറയുന്നു.
വിവാഹത്തിന് മുന്പ് തന്നോട് കെഎപിഎസി ലളിത ചേച്ചി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്. തന്റെ കുടുംബം തന്നെയാണ് എനിയ്ക്ക് വലുത്. എന്നും ഷാജിയേട്ടന്റെ ഭാര്യയായി അറിയപ്പെടാന്‍ മാത്രമാണ് ഇപ്പോള്‍ താന്‍ ആഗ്രഹിക്കുന്നതെന്നും ആനി പറയുന്നു. ഇനി ഷാജിയേട്ടന്‍ തന്നെ സിനിമയിലേക്ക് വിളിച്ചാലും അഭിനയിക്കാന്‍ ആഗ്രഹമില്ല- ആനി.

1993ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി സിനിമയിലെത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ആനി. അമ്മയാണേ സത്യം എന്ന ചിത്രത്തിന് ശേഷം ആ വര്‍ഷം പിന്നീട് വേറെ ചിത്രത്തില്‍ ഒന്നും ആനി അഭിനയിച്ചിരുന്നില്ല. എന്നാല്‍ 1994ല്‍ പുറത്തിറങ്ങിയ രുദ്രാക്ഷം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായി വീണ്ടുമെത്തി.
മൂന്ന് വര്‍ഷം മാത്രമേ സിനിമയില്‍ നിന്നുള്ളുവെങ്കിലും 16ഓളം ചിത്രങ്ങളില്‍ ആനി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ഇപ്പോള്‍ ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ ഷോയിലെ അവതാരകയാണ് ആനി.


Click it and Unblock the Notifications











