»   » മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്, അനുമോള്‍ പറയുന്നു

മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്, അനുമോള്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് പ്രമുഖ ഐടി കമ്പിനിയായ വിപ്രോയില്‍ ജോലി കിട്ടി. പക്ഷേ മറ്റൊന്നും ചിന്തിക്കാതെ തന്നെ ആ ജോലി വേണ്ടന്നു വച്ചു. ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങി ഇരുന്ന് പണി എടുക്കാന്‍ ഇഷ്ടമല്ല. അതും മറ്റൊരാളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ജോലി ചെയ്യാനാണെങ്കിലോ, തനിയ്ക്ക് തീരെ താല്പര്യമില്ലെന്ന് അനുമോള്‍ പറയുന്നു. എന്നാല്‍ സിനിമ എന്ന മോഹം തന്റെ മനസില്‍ ഉണ്ടായത് പെട്ടന്നായിരുന്നു. നേരത്തെ ഒരു സിനിമ പോലും കാണാന്‍ ഇഷ്ടമല്ലാത്ത ഒരാളായിരുന്നു ഞാന്‍. കൈരളി ടിവിയില്‍ ഒരു ലൈവ് പ്രോഗ്രം ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്നു സിനിമയിലേക്ക് അവസരം വരുന്നത്. പിന്നെ ഒന്നും നോക്കിയില്ല, അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്ന് വന്ന ആ വഴി തന്നെ ഞാന്‍ തിരഞ്ഞെടുത്തു. അനുമോള്‍ പറയുന്നു.

അച്ഛന്‍ മരിച്ചിട്ട് 20 വര്‍ഷം കഴിയുന്നു.ശരിക്കും തന്റെ ജീവിതത്തില്‍ ഇത്രയുമൊക്കെ മുന്നേറാന്‍ കഴിഞ്ഞത് അമ്മ തരുന്ന ധൈര്യം തന്നെയാണ്. ഒരു കാര്യത്തിലും അമ്മ എന്നെ തടഞ്ഞിട്ടില്ല, ഒന്നും പറഞ്ഞ് ഇതുവരെ പേടിപ്പെടുത്തിയിട്ടുമില്ല. എനിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യം അമ്മ എനിക്ക് തന്നിട്ടുണ്ട്. കുറച്ച് നാള്‍ മുമ്പ് ഒരു സംഭവുമുണ്ടായി. അന്ന് ശരിക്കും ഞാന്‍ പേടിച്ച് പോയി.. മരണത്തെ മുഖാമുഖം നിമിഷമായിരുന്നു അത്.. അനുമോള്‍ പറയുന്നു.. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.. തുടര്‍ന്ന് വായിക്കൂ..

മരണത്തെ മുഖാമുഖം കണ്ട ഒരു നിമിഷമായിരുന്നു അത്, അനുമോള്‍ പറയുന്നു

അമ്മ ഒരു കാര്യത്തിനെയും ഭയക്കാറില്ല. ഷൂട്ടിങിന് പോകുമ്പോള്‍ പോലും എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഒരു കാര്യത്തിനും എന്നെ തടയാറില്ല. നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക എന്ന് മാത്രം പറയും. അനുമോള്‍ പറയുന്നു.

മരണത്തെ മുഖാമുഖം കണ്ട ഒരു നിമിഷമായിരുന്നു അത്, അനുമോള്‍ പറയുന്നു

ഷൂട്ടിങിന് പോകുമ്പോള്‍ അമ്മ എപ്പോഴും കൂടെ ഉണ്ടാകും. പക്ഷേ അമ്മ അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് അഭിനയിക്കാന്‍ മടി തോന്നാറുണ്ട്. അതുക്കൊണ്ട് തന്നെ ഞാന്‍ അഭിനയിക്കുന്ന സമയത്ത് അമ്മ അവിടുന്ന് മാറി നില്‍ക്കും.

മരണത്തെ മുഖാമുഖം കണ്ട ഒരു നിമിഷമായിരുന്നു അത്, അനുമോള്‍ പറയുന്നു

തമിഴില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഒരു സംഭവം ഉണ്ടായി. അന്ന് ഞാന്‍ ശരിക്കും പേടിച്ചു പോയി. തന്നെ കടലിലേക്ക് എടുത്ത് എറിയുന്ന ഒരു സീനുണ്ടായിരുന്നു. അങ്ങനെ എന്നെ കടലിലേക്ക് എടുത്ത് എറിഞ്ഞു. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ്. അന്ന് ഞാന്‍ ഒരുപാട് വെള്ളം കുടിച്ചു. കണ്ണില്‍ നിറയെ മണല്‍ കയറിയിട്ട് തുറക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ശരിക്കും അന്ന് ഞാന്‍ പേടിച്ച് പോയി. മരണത്തെ വരെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. എല്ലവരും കൂടെ പെട്ടന്ന് തന്നെ എന്നെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി.

മരണത്തെ മുഖാമുഖം കണ്ട ഒരു നിമിഷമായിരുന്നു അത്, അനുമോള്‍ പറയുന്നു

പക്ഷേ ഈ സംഭവങ്ങള്‍ ഉണ്ടായിട്ടൊന്നും അമ്മ പേടിച്ചില്ല. ഒരുമിച്ച് ഞങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അമ്മ പറയും കുറച്ച് കൂടി സ്പീഡില്‍ പോകൂ, അവരെ ഓവര്‍ടേക്ക് ചെയ്യൂ എന്നൊക്കെ. അനുമോള്‍ പറയുന്നു.

English summary
Actress Anumol about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam