»   » മേക്കോവര്‍ നടത്തിയപ്പോള്‍ ചിലര്‍ക്ക് ഞാന്‍ വഷളായി എന്നൊരു തോന്നല്‍, പ്രതികാരം ചെയ്യുമെന്ന് അപര്‍ണ

മേക്കോവര്‍ നടത്തിയപ്പോള്‍ ചിലര്‍ക്ക് ഞാന്‍ വഷളായി എന്നൊരു തോന്നല്‍, പ്രതികാരം ചെയ്യുമെന്ന് അപര്‍ണ

Posted By: Sanviya
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അപര്‍ണ ബാലമുരളി. ഇപ്പോള്‍ ഒന്നിന് പിറകെ ഒന്നായി ഒത്തിരി ചിത്രങ്ങള്‍ അപര്‍ണയെ തേടിയെത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ഭാഗ്യമുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ലെന്ന് അപര്‍ണ പറയുന്നു.

താനിപ്പോള്‍ ഹാപ്പിയാണെങ്കിലും ചിലതൊക്കെ തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അപര്‍ണ പറയുന്നത്. സിനിമയില്‍ എത്തിയതോടെ വഷളായി പോയെന്നാണ് പലരുടെയും വിചാരം. പെണ്‍കുട്ടികള്‍ സിനിമയില്‍ അഭിനയിച്ചാല്‍ മോശമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. അവരാണ് തന്നെ കുറിച്ചും പറയുന്നതെന്ന് അപര്‍ണ പറയുന്നു.

Read Also: ഒപ്പത്തില്‍ ലാല്‍ കാണിച്ച അത്ഭുതം, മാമുക്കോയ പറയുന്നു

മേക്കോവര്‍ നടത്തിയതോ

അടുത്തിടെ എടുത്ത മേക്കോവര്‍ ഫോട്ടോ ഷൂട്ട് പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നാണ് നടി പറയുന്നത്. വനിത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യം തുറന്ന് പറയുന്നത്.

ഞാന്‍ വഷളായെന്ന് പറയുന്നു

ഒരു സിനിമ ചെയ്തപ്പോഴേക്കും ഞാന്‍ വഷളായെന്നാണ് പലരും പറയുന്നത്. വാസ്തവത്തില്‍ മനസുകളെ സ്വാധീനിക്കാന്‍ കഴിയുന്ന കലയായി സിനിമയെ കാണുന്നവര്‍ കുറവാണെന്നും അപര്‍ണ പറഞ്ഞു.

പ്രതികാരം ചെയ്യുന്നത് ഇങ്ങനെയായിരിക്കും

ഇടുങ്ങിയ ചിന്താഗതിയുള്ളവരോട് നല്ല സിനിമകള്‍ ചെയ്ത് പ്രതികാരം തീര്‍ക്കുമെന്നും അപര്‍ണ പറഞ്ഞു.

ഒരു മുത്തശ്ശി ഗദ

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക വേഷം ചെയ്യുന്നത്. കൂടാതെ ചുംബന സമരത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലും അപര്‍ണ നായികയായി എത്തുന്നുണ്ട്.

English summary
Actress Aparna Balamurali about film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam