»   » പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു, മഹേഷിന്റെ പ്രതികാരത്തിലെ ജിംസി പറയുന്നു

പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു, മഹേഷിന്റെ പ്രതികാരത്തിലെ ജിംസി പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോള്‍ ചെയ്തുകൊണ്ടായിരുന്നു അപര്‍ണ ബാലമുരളി അഭിനയംരഗത്ത് എത്തുന്നത്. എന്നാല്‍ ആ ചിത്രത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടുമില്ല. ഇപ്പോഴിതാ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിലൂടെ അപര്‍ണ വീണ്ടും എത്തിയിരിക്കുന്നു. ജിംസി എന്ന കഥപാത്രത്തെയാണ് അപര്‍ണ ചിത്രത്തില്‍ അവതരിപ്പിച്ചത്.

അപ്രതീക്ഷിതമായാണ് ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചതെന്ന് അപര്‍ണ പറയുന്നു. തിരക്കഥാകൃത്ത് ശ്യം പുഷ്‌കരനും ഭാര്യ ഉണ്ണിമായയുമാണ് ചിത്രത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. ഫഹദിന്റെ ചിത്രത്തില്‍ ഒരു വേഷം കിട്ടുക എന്നാല്‍, എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ അങ്ങനെയൊരു ക്ഷണം എനിക്ക് സന്തോഷം നല്‍കുന്നതായിരുന്നു. അപര്‍ണ ബാലമുരളി പറയുന്നു.

പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു, മഹേഷിന്റെ പ്രതികാരത്തിലെ ജിംസി പറയുന്നു

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ തന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്. അപര്‍ണ ബാലമുരളി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യം പറയുന്നത്.

പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു, മഹേഷിന്റെ പ്രതികാരത്തിലെ ജിംസി പറയുന്നു

ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു, അതിലുപരി തനിക്ക് ചിത്രത്തിന് വേണ്ടി പാടാനും കഴിഞ്ഞു. ഓഡിഷനില്‍ എത്തുമ്പോഴും എന്നെ കൊണ്ട് പാടിപ്പിച്ച് നോക്കിയിരുന്നു. പിന്നെ ഇടയ്ക്ക് സെറ്റില്‍ വെറുതെ ഇരിക്കുമ്പോഴൊക്കെ എല്ലാവരും പാടാന്‍ പറയുമായിരുന്നു. അപര്‍ണ പറയുന്നു.

പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു, മഹേഷിന്റെ പ്രതികാരത്തിലെ ജിംസി പറയുന്നു

ചിത്രത്തില്‍ മേക്കപ്പ് താന്‍ ഉപയോഗിച്ചിരുന്നില്ല. ക്യാമറ ചെയ്ത ഷിജി ഖാലിദ് പറയുമായിരുന്നു. ഈ വേഷം കലക്കുമെന്ന്. യഥാര്‍ത്ഥത്തില്‍ അവരുടെയൊക്കെ സപ്പോര്‍ട്ടാണ് എന്റെ കഥപാത്രത്തെ ഇത്രയേറെ വിജയമാക്കിയത്.

പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു, മഹേഷിന്റെ പ്രതികാരത്തിലെ ജിംസി പറയുന്നു

അതേ ഡയലോഗ് സൂപ്പറായിട്ടുണ്ടെന്ന് പലരും പറഞ്ഞു. ചേട്ടന്‍ സൂപ്പര്‍ ആയിട്ടുണ്ട്, മഹേഷിനോട് ജിംസി പറയുന്ന ഒരു ഡയലോഗായിരുന്നു.

English summary
Actress Aparna Balamurali about Maheshinte Prathikaram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam