»   » മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പേടിയായിരുന്നു അന്ന്.. ആ പേടിക്ക് പിന്നിലൊരു കാരണവുമുണ്ടായിരുന്നു!

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പേടിയായിരുന്നു അന്ന്.. ആ പേടിക്ക് പിന്നിലൊരു കാരണവുമുണ്ടായിരുന്നു!

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ശ്രദ്ധേയമായ ചിത്രത്തിലെ നായികമാരെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതവുമായി മുന്നേറുന്നതിനിടയില്‍ ചില താരങ്ങള്‍ ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ച് വരാറുണ്ട്. റഹ്മാനും മമ്മൂട്ടിക്കുമൊപ്പം തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഭാഗ്യശ്രീ. ഭാഗ്യലക്ഷ്മിയെന്നും താരത്തെ വിശേഷിപ്പിക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് താരം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ആദ്യകാല നായിക കാര്യങ്ങള്‍ വിശദീകരിച്ചത്.

മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

നാളെ ഈ ഗതി വരാതിരിക്കാന്‍ വേണ്ടിയാണ് ദിലീപ് അത് ചെയ്തത്... ദിലീപിന്റെ ആവശ്യം?

മലയാളത്തില്‍ മാത്രമല്ല തമിഴിലും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, മനസ്സറിയാതെ , എങ്ങനെ നീ മറക്കും, ഉയരും ഞാന്‍ നാടാകെ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അക്കാലത്തെ മുന്നും താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ വിവാഹത്തോടെ ഭാഗ്യശ്രീ സിനിമയോട് ബൈ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയ്യെറെടുപ്പിലാണ് താരം ഇപ്പോള്‍.

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ്

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് ഭാഗ്യലക്ഷ്മി. വര്‍ഷങ്ങള്‍ നീണ്ട ബ്രേക്കിന് ശേഷം തിരിച്ച് വരുന്നതിനിടയില്‍ ടെന്‍ഷനുണ്ടെന്നും താരം പറയുന്നു. പഴയത് പോലെ സിനിമാരംഗത്ത് സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് ആദ്യകാല നായിക.

വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു

വിവാഹത്തോടെയാണ് അഭിനത്രികള്‍ സിനിമയില്‍ നിന്നും അകലുന്നത്. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നവരില്‍ പലരും വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുന്നത്. അക്കൂട്ടത്തിലൊരാളായിരുന്നു ഭാഗ്യലക്ഷ്മിയും. ചിലര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാറുണ്ട്. എന്നാല്‍ മറ്റ് ചിലരാവട്ടെ അങ്ങനെയും വരാറില്ല.

മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പേടിയായിരുന്നു

മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ഭാഗ്യലക്ഷ്മിക്ക് ലഭിച്ചിരുന്നു. മലയാളം നന്നായി സംസാരിക്കാന്‍ അറിയാത്തതിനാല്‍ ഇവരോടൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നുവെന്ന് താരം പറയുന്നു.

മോഹന്‍ലാലിന്റെ പിന്തുണ

ഇന്നത്തെപ്പോലെയുള്ള കാരവാന്‍ സംസ്‌കാരമായിരുന്നില്ല അന്ന്. സഹതാരങ്ങളെല്ലാം തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. മോഹന്‍ലാല്‍ തന്‍രെ ഷെഡ്യൂള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്നും താരം പറയുന്നു. മികച്ച പിന്തുണയാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്.

രജനികാന്തിനോടൊപ്പമുള്ള അനുഭവം

ഭാരതി രാജ സംവിധാനം ചെയ്ത ചിത്രത്തിലാണ് രജനീകാന്തിനൊപ്പം അഭിനയിച്ചത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ ആദ്യം നല്ല പേടിയായിരുന്നു. ഗാനരംഗത്താണ് ആദ്യം അഭിനയിച്ചത്. പിന്നീട് ആ പേടി മാറിയെന്നും താരം വ്യക്തമാക്കി.

English summary
Actress Bhagyalakshmi is talking about her comeback to cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam