»   » പ്രണയിച്ചവരെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമില്ല; ഭാവന

പ്രണയിച്ചവരെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമില്ല; ഭാവന

By: Sanviya
Subscribe to Filmibeat Malayalam

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്ന് നടി ഭാവന. പ്രണയിക്കാത്തവരായി ആരുമില്ല. പക്ഷേ പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കണമെന്ന കാര്യത്തില്‍ തനിക്കൊരു നിര്‍ബന്ധവുമില്ലെന്ന് ഭാവന പറയുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്.

വര്‍ഷങ്ങളോളം പ്രണയിച്ചിട്ട് വിവാഹം കഴിച്ചിട്ടും തകരുന്ന ബന്ധങ്ങളില്ലേ? ഭാര്യയുടെയും സമൂഹത്തിനും മുന്നില്‍ ആത്മാര്‍ത്ഥതയുള്ള ഭര്‍ത്താവായും അതേസമയം മറ്റ് പ്രണയബന്ധങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നവരെ നാം കാണാറുണ്ട്. ജീവിതം ഒന്നേയുള്ളൂ. ഭാവന പറയുന്നു. തുടര്‍ന്ന് വായിക്കൂ...

നിബന്ധനകളില്ലാത്ത പ്രണയം

യാതൊരു നിബന്ധനകളുമില്ലാത്ത പ്രണയമാണ് സത്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ മാതൃക ദമ്പതികള്‍ ചമയുകെയും വീട്ടിനകത്ത് പരസ്പരം പോരടിക്കുകയും ചെയ്യുന്നത് ആര്‍ക്ക് വേണ്ടിയാണ്. ഭാവന ചോദിക്കുന്നു

വിവാഹത്തെ കുറിച്ച്

ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ പറഞ്ഞാല്‍ നടക്കാറില്ല. അതുക്കൊണ്ട് തന്നെ വിവാഹത്തെ കുറിച്ചുള്ള വലിയ കാര്യത്തെ കുറിച്ച് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും ഭാവന പറയുന്നു.

വിവാഹത്തിന് ശേഷം സിനിമയിലേക്ക്

വിവാഹത്തിന് ശേഷം എന്തായാലും സിനിമയില്‍ തന്നെയുണ്ടാകും. കല്യാണം കഴിഞ്ഞയുടന്‍ വേണ്ടെന്ന് വയ്ക്കാന്‍ സിനിമ എന്ന് പറയുന്നത് ഒരു മോശം തൊഴിലല്ലോ. ഭാവന പറയുന്നു.

പേടിച്ചിട്ട് കാര്യമില്ല

വിവാഹം കഴിഞ്ഞാല്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടില്ലേ എന്ന് ഓര്‍ത്ത് പേടിച്ചിട്ട് കാര്യമില്ല. കല്യാണം നടിമാര്‍ക്കുണ്ടോ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍. വരും കാലത്ത് സിനിമയാണ് താരം. അല്ലാതെ ഒരു നടനോ നടിക്കോ വേണ്ടി ഒരു ഗംഭീര കഥാപാത്രം ജനിക്കുമെന്ന് തോന്നുന്നില്ല-ഭാവന പറയുന്നു.

English summary
Actress Bhavana about film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam