»   » വേര്‍പിരിഞ്ഞു എന്ന് പറഞ്ഞപ്പോള്‍, തമ്മില്‍ തല്ലി പിരിഞ്ഞു എന്നാണ് പലരും വിശ്വസിച്ചത്,ചാര്‍മിള

വേര്‍പിരിഞ്ഞു എന്ന് പറഞ്ഞപ്പോള്‍, തമ്മില്‍ തല്ലി പിരിഞ്ഞു എന്നാണ് പലരും വിശ്വസിച്ചത്,ചാര്‍മിള

Posted By:
Subscribe to Filmibeat Malayalam

വിവാഹമോചിതരായി എന്ന് കരുതി ഞങ്ങള്‍ ശത്രുക്കളല്ലെന്ന് നടി ചാര്‍മിള. ഇപ്പോഴും സുഹൃത്തുക്കളെ പോലെയാണ്. പക്ഷേ അടിച്ചു പിരിഞ്ഞതാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നതെന്നും ചാര്‍മിള പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരക്കുകയാണ് നടി. അതിനിടെ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിള വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്.

ഒരു വര്‍ഷം

ഭര്‍ത്താവുമായി പിരിഞ്ഞിട്ട് ഒരു വര്‍ഷമായി. ഒരു മകനുണ്ട്. അഡോണിസ്, എട്ടു വയസുണ്ട്. ചെന്നൈയില്‍ തന്റെ ഒപ്പമാണ് മകനും.

അമ്മയോടൊപ്പം എന്ന് മകന്‍

കോടതിയില്‍ വച്ച് മോന് ആരുടെ കൂടെ പോകാനാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അമ്മയുടെ കൂടെ എന്നാണ് പറഞ്ഞത്. അതിന് ശേഷം അവന്‍ പൊട്ടിക്കരഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഇനി അപ്പയെ കാണാന്‍ പറ്റില്ലെ എന്നാണ് ചോദിച്ചത്. മോന് എപ്പോള്‍ വേണേലും അപ്പയെ കാണാമെന്നാണ് ഞാന്‍ പറഞ്ഞത്.

വിവാഹമോചനത്തിന് ശേഷം

വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവ് വിളിച്ചു. മകനെ കാണണം എനിക്ക്. വന്നോളൂ എന്ന് ഞാന്‍ പറഞ്ഞു. വീട്ടില്‍ വന്ന് മകനെ കണ്ട് ഭക്ഷണം കഴിച്ചിട്ടാണ് അദ്ദേഹം പോയത്.

അടിച്ച് പിരിഞ്ഞോ

പലരും കരുതിയിരിക്കുന്നത് ഞങ്ങള്‍ അടിച്ചു പിരിഞ്ഞു എന്നാണ്. പക്ഷേ അങ്ങനെയല്ല. വിവാഹമോചനം നേടുന്ന അന്ന് എനിക്ക് നല്ല ചുമയായിരുന്നു. ഒന്ന് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അദ്ദേഹമാണ് നിനക്ക് വയ്യേ എന്ന് ചോദിച്ച് വെള്ളം വാങ്ങി തന്നത്.

വക്കീലന്മാര്‍ക്ക് പേടി

അവസാനം വക്കീലന്മാര്‍ക്ക് ഒരു പേടിയുണ്ടായിരുന്നു. ഇനി ഞങ്ങള്‍ പിരിയില്ലേ എന്ന് ഓര്‍ത്ത്. ചാര്‍മിള പറയുന്നു.

English summary
Actress Charmila about Divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam