»   » എന്തും എനിക്ക് മറക്കാന്‍ കഴിയും, ഞാന്‍ കാരണം അച്ഛന്‍ വിഷമിച്ചത് മാത്രം താങ്ങാനാവില്ല!

എന്തും എനിക്ക് മറക്കാന്‍ കഴിയും, ഞാന്‍ കാരണം അച്ഛന്‍ വിഷമിച്ചത് മാത്രം താങ്ങാനാവില്ല!

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം നടി ചാര്‍മിള മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അമ്മ വേഷങ്ങളാണ് അധികവും ചെയ്യുന്നത്. അമ്മ വേഷങ്ങള്‍ ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണെന്നാണ് ചാര്‍മിള പറയുന്നത്. ഇത്തരം വേഷങ്ങള്‍ ചെയ്യുന്നത് എന്തുക്കൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ട്. സഹോദരി വേഷങ്ങള്‍ ചെയ്തു കൂടെ എന്ന്. എന്നാല്‍ അമ്മ വേഷങ്ങളോട് തോന്നുന്ന പ്രത്യേക സ്‌നേഹം സഹോദരി വേഷങ്ങള്‍ക്ക് കിട്ടില്ലെന്ന് ചാര്‍മിള.

Read Also: ജയസൂര്യയുടെ കരിയര്‍ രക്ഷപ്പെട്ടത് ദിലീപ് കാരണം, ആ തിരക്കില്‍ സംഭവിച്ചത്!

നല്ല നടിയും നല്ല അമ്മയുമായി ജീവിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കുറെ തെറ്റുകള്‍ സംഭവിച്ചു. സിനിമയിലും ജീവിതത്തലും. തിരുത്താന്‍ ആഗ്രഹിച്ചപ്പോഴേക്കും എല്ലാം കൈവിട്ട് പോയി. ഒരുപാട് പ്രാവശ്യം തോറ്റു പോയി. പ്രായം അതായിരുന്നുവല്ലോ. ചാര്‍മിള പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍മിള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും പറഞ്ഞത്.

ചെറുപ്രായത്തില്‍

ചെറുപ്രായത്തിലാണ് സിനിമയിലെത്തുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ലാത്ത പ്രായം. പണത്തിന്റെ വില അറിയില്ല. ഭ്രമങ്ങള്‍ക്ക് പിറകെയായിരുന്നു ഞാന്‍. വില കൂടിയ ഡ്രസ്, ലിപ്സ്റ്റിക് ഇതൊക്കെയായിരുന്നു എന്റെ ജീവിതം.

അനുഭവക്കുറവ്

ജീവിതത്തിലെ അനുഭവക്കുറവായിരുന്നു എന്റെ പ്രശ്‌നം. തെറ്റ് തിരുത്താന്‍ വരുന്നവരെ ശത്രുവായി കാണും. അതായിരുന്നു പ്രായം. ഞാന്‍ കാരണം ഏറ്റവും കൂടുതല്‍ വിഷമിച്ചത് എന്റെ അച്ഛനാണ്.

എനിക്ക് മറക്കാന്‍ കഴിയില്ല

മറ്റെന്തും എനിക്ക് മറക്കാന്‍ കഴിയും. പക്ഷേ അച്ഛന്റെ മരണം ഇന്നും എനിക്ക് താങ്ങാനാവാത്ത വേദനയാണെന്നും നടി പറഞ്ഞു. അച്ഛന്‍ ഒന്ന് തിരിച്ച് വന്ന് വഴക്ക് പറഞ്ഞിട്ട് പോയെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

പുതുതലമുറയോട്

പുതുതലമുറയോട് പറയാനുള്ളതും ഇത് തന്നെയാണെന്ന് നടി പറയുന്നു. അച്ഛനും അമ്മയുമാണ് ഭൂമിയിലെ ആദ്യ ദൈവങ്ങള്‍. അവര്‍ പറയുന്നത് അനുസരിക്കുകയാണെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല.

സിനിമ പോലെയല്ല ജീവിതം

സിനിമ പോലെയാണ് ജീവിതം എന്നൊരു ധാരണയാണ് പലര്‍ക്കും. പക്ഷേ സിനിമകള്‍ക്കും അപ്പുറത്തുള്ള അത്ഭുതമാണ് ജീവിതമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചാര്‍മിള പറയുന്നു.

English summary
Actress Charmila about her career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam