For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണ്ടത്തെ അവസ്ഥയല്ല ഇപ്പോൾ, ആത്മഹത്യ ചെയ്യാൻ കഴിയില്ല!! ദുരിത ചിത്രമായി ചാർമിള

  |

  ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു നടി ചാർമിള. ഒരു പിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ചാർമിള കത്തി നിൽക്കുന്ന സമയത്താണ് താരത്തെ സ്ക്രീനിൽ നിന്ന് പെട്ടെന്ന് കാണതായത്. പിന്നീട് താരത്തിനെകുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടയിൽ താരത്തിന്റെ ജീവിതത്തിൽ പല സംഭവങ്ങളും ഉണ്ടായിരുന്നു.

  ആ രംഗം കണ്ടപ്പോൾ തൊലിയുരിഞ്ഞ് പോയി!! വീരെ ദി വെഡ്ഡിങിനെ വിമർശിച്ച് യുവാവ്, നടിയുടെ ഉഗ്രൻ മറുപടി

  സിനിമ കഥയേക്കാൾ സംഭവ ബഹുലമായിരുന്നു താരത്തിന്റെ ജീവിതം. ജീവിതം തന്നെ ഇതിനോടകം തന്നെ പലതും പഠിപ്പിച്ചുവെന്നും താരം പറഞ്ഞു. ഒരു മലയാളം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് മനസ് തുറന്നത്.

  ട്രോളന്മാരോട് തനിയ്ക്ക് ഒന്നും പറയാനുല്ല!! സഹതാപം മാത്രം, വിമർശകർക്ക് സോനത്തിന്റെ മറുപടി

   എല്ലാം നഷ്ടപ്പെട്ടു

  എല്ലാം നഷ്ടപ്പെട്ടു

  ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കൈപ്പിടിയിൽ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തകർച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞു. ഒരു തരത്തിലാണ് ജീവിച്ച് പോകുന്നതെന്നും താരം പറഞ്ഞു.

  ആത്മഹത്യ ചെയ്യാൻ കഴിയില്ല

  ആത്മഹത്യ ചെയ്യാൻ കഴിയില്ല

  മുൻപത്തെ അവസ്ഥ പോലെയല്ല. മുൻപത്തെ അവസ്ഥയായിരുന്നെങ്കിൽ ജീവിതം തന്നെ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. കിടപ്പിലായ അമ്മയും ഒരു മകനുമുണ്ട് തന്റെ കൂടെ. അവരെ തനിയ്ക്ക് ഒരിക്കലും പട്ടിണിക്കിടാൻ കഴിയില്ല. ഈ അവസ്ഥയിൽ തനിയ്ക്ക് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും തരം പറഞ്ഞു.

   കൂട്ടായ് തമിഴ് സിനിമ ലോകം

  കൂട്ടായ് തമിഴ് സിനിമ ലോകം

  തന്റെ മോശമായ സമയത്ത് തനിയ്ക്കൊപ്പമുണ്ടായിരുന്നത് തമിഴ് ചലച്ചിത്ര ലോകവും സംഘടനയുമായിരുന്നു. തന്റെ മകനെ പഠിപ്പിക്കുന്നത് തമിഴ് സിനിമ സംഘടനയാണ്. അതിനാൽ തന്നെ ജീവിക്കാൻ സിനിമയിൽ അവസരം ലഭിച്ചേ മതിയാവുകയുള്ളുവെന്നും ചാർ‌മിള പറയുന്നുണ്ട്. സിനിമയിലൂടെ താൻ ഒന്നും സമ്പാദിച്ചിട്ടില്ല. സിനിമയിൽ നിന്ന് കിട്ടുന്ന പണം മുഴുവനും വിദേശത്ത് പോയിയും മറ്റും ദൂർത്തടിച്ച് തർക്കുമായിരുന്നു.

   രജേഷ് ജീവിതം തകർത്തു

  രജേഷ് ജീവിതം തകർത്തു

  നിരവധി വെല്ലുവിളികൾ വിവാഹത്തിനു മുൻപ് നേരിട്ടിട്ടുണ്ട്. അതിൽ നിന്ന് താൻ തിരിച്ചു വന്നതുമായിരുന്നു. എന്നാൽ രാജേഷുമായിട്ടുള്ള ദാമ്പത്യബന്ധം തന്നെ വല്ലാതെ തകർത്തു കളഞ്ഞിരുന്നു. അയാൾക്ക് വേണ്ടി സ്വന്തം വീടും സ്ഥലവും വരെ വിൽക്കേണ്ടി വന്നു. അതെനിയ്ക്ക് ജീവിതത്തിൽ ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. അതെന്നെ വിഷാദത്തിലേയ്ക്ക തള്ളി വിട്ടു. ആ ആഘാതം തന്റെ മനസിനെ മാത്പമല്ല ജീവിതത്തേയും വല്ലാതെ തളർത്തിയിരുന്നു. എന്റെ ശരീരം ക്ഷീമിക്കാനും മുടി കൊഴിയാൻ വരെ തുടങ്ങി.

   മകനെ എല്ലാം ശീലിപ്പിച്ചു

  മകനെ എല്ലാം ശീലിപ്പിച്ചു

  ഒരുകാലത്ത് ജീവിതം ആഘോഷം പൂർവ്വം ജീവിച്ച വ്യക്തിയായിരുന്നു. കോണ്ടിനെന്റൽ ആഹാരം മാത്രമായിരുന്നു കഴിച്ച് ശീലിച്ചത്. എന്നാൽ ഇപ്പോൾ അരി ആഹാരത്തോട് പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. തന്റെ മകനെ എല്ലാ കഷ്ടപ്പാടും അറിയിച്ചാണ് താൻ വളർത്തുന്നത്. അതിനാൽ തന്നെ രാത്രികളിൽ അവന് അരി ഭക്ഷണമാണ് നൽകുന്നത്. എനിയ്ക്ക് സംഭവിച്ചത് അവന് ഉണ്ടാകരുത്. എല്ലാ കഷ്ടപ്പാടും അറിഞ്ഞ് വളരട്ടെ. അവന്റെ വിദ്യാഭ്യാസം ഒരിക്കലും മുടക്കാൻ കഴിയില്ലെന്നും ചാർമിള പറഞ്ഞു.

   അവസരങ്ങൾ താൻ പാഴക്കി

  അവസരങ്ങൾ താൻ പാഴക്കി

  ഒരു കാലത്ത് തനിയ്ക്ക് ലഭിച്ച മികച്ച അവസരങ്ങൾ‌ താൻ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല. അത് പാഴാക്കി കളഴഞ്ഞു. എന്നാൽ ഇന്ന് ജോലിയിൽ മാത്രം ശ്രദ്ധിക്കുന്നുണ്ട്. ഈ അവസരത്തിൽ തന്നെ നേടി ആരും എത്തുന്നില്ലയെന്നും താരം പറഞ്ഞു. ഒരു മുതിർന്ന സംവിധായകർക്ക് പോലും അറിയില്ല തന്റെ ഇപ്പോഴത്തെ അവസ്ഥ. എല്ലാവരോടും ഒരേയൊരു അഭ്യർത്ഥന മാത്രമേയുള്ളൂ. ദയവായി തനിയ്ക്ക് സിനിമയി അവസരം നൽകു.

  English summary
  actress charmila talk about her present condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X