»   » സന്തോഷവും ഒപ്പം ആശ്വാസവും, വിവാഹ നിശ്ചയത്തിനു ശേഷം ഭാവന മനസ്സു തുറക്കുന്നു

സന്തോഷവും ഒപ്പം ആശ്വാസവും, വിവാഹ നിശ്ചയത്തിനു ശേഷം ഭാവന മനസ്സു തുറക്കുന്നു

By: Nihara
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്കെത്തിയത്. തമിഴ് പെണ്‍കൊടിയായി വേഷമിട്ട ചിത്രത്തില്‍ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ . ഇടയ്ക്ക് ഒരു മേക്കോവര്‍. പിന്നെ തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ചു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഭാവനയുടെ കരിയര്‍ ഗ്രാഫ് ഇങ്ങനെയാണ് തുടങ്ങുന്നത്. ദീര്‍ഘ നാളായി പ്രണയത്തിലായിരുന്ന ഭാവനയും നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് സമീപ കാലത്താണ്.

ബന്ധുക്കളെ മാത്രം ക്ഷണിച്ച് വളരെ രഹസ്യമായാണ് വിവാഹനിശ്ചയം നടത്തിയത്. കന്നഡ നിര്‍മ്മാതാവ് നവീനും ഭാവനയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയം ലളിതമായി നടത്തി കല്ല്യാണത്തിന് എല്ലാവരെയും ക്ഷണിക്കാനാണ് പദ്ധതിയെന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അഭിനേത്രി വ്യക്തമാക്കിയിരുന്നു.ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നു കരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാന്‍. വീട്ടില്‍ വെച്ച് ലളിതമായ ചടങ്ങാണ് നടത്തിയതെന്നും ഭാവന പറഞ്ഞു.

ഇപ്പോള്‍ സന്തോഷത്തിലാണ്

ജീവിതത്തില്‍ ഏറെ സന്തോഷവും ആശ്വാസവുമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വിവാഹ നിശ്ചയത്തിനു ശേഷമുള്ള അഭിമുഖത്തില്‍ ഭാവന പ്രതികരിച്ചത് ഇങ്ങനെയാണ്. മനോരമയോട് സംസാരിക്കുന്നതിനിടെയാണ് ഭാവന കാര്യങ്ങള്‍ പങ്കുവെച്ചത്.

വിവാഹ ശേഷം ബംഗളുരുവിലേക്ക്

വിവാഹത്തിനു മുന്‍പ് ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കാനുണ്ട്. തെലുങ്കിലും ഒരു സിനിമ ചെയ്യുന്നുണ്ട്. വിവാഹ ശേഷം ബംഗളുരുവില്‍ സെറ്റില്‍ ചെയ്യാനാണ് തീരുമാനം. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

സിനിമാ മേഖലയില്‍ നിന്ന് രണ്ടു പേര്‍

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായാണ് വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യരും സംയുക്താ വര്‍മ്മയുമാണ് സിനിമേ മേഖലയില്‍ നിന്നും എത്തിയ രണ്ടു പേര്‍.

അഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ ബന്ധം

5 വര്‍ഷം മുമ്പാണ് നവീനെ പരിചയപ്പെട്ടത്. നായികയായി അഭിനയിച്ച റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും മാറുകയായിരുന്നു.

വരനെക്കുറിച്ച് ഭാവന

കന്നഡ സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായാണ് ഭാവനയുടെ വിവാഹ നിശ്ചയം നടത്തിയത്. നവീനുമായി അഞ്ചു വര്‍ഷമുണ്ട്. തന്റെ ആദ്യ ചിത്രമായ റോമിയോ നിര്‍മ്മിച്ചത് നവീനാണെന്നും ഭാവന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഗോസിപ്പുകളോട് വിട

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സില്‍ ഇടെ പിടിച്ച നായികയാണ് ഭാവന. പാപ്പരാസികള്‍ ഭാവനയെയും വെറുതെ വിട്ടിരുന്നില്ല. പുതിയ സിനിമ ഇറങ്ങുന്നതിന് മുന്നോടിയായുള്ള പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. നവീനുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.

ആദ്യ സിനിമ

ക്യംപസ് പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്കെത്തിയത്. ചിത്രത്തില്‍ പരിമളമെന്ന തമിഴത്തിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രം കണ്ട പ്രേക്ഷകരാരും ഈ കഥാപാത്രത്തെ മറന്നു കാണുകയില്ല. ചിത്രത്തിലെ നായികയായ രേഉകാ മേനോനെ പിന്നീട് അധിക സിനിമയിലൊന്നും കണ്ടിട്ടില്ല. എന്നാല്‍ സഹനായികയായി രംഗത്തെത്തിയ ഭാവനയാവട്ടെ പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.

സിനിമാലോകത്തു നിന്നും ആശംസ

വളരെ രഹസ്യമായി അധികമാരെയും ക്ഷണിക്കാതെ നടത്തിയ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അടുത്ത കൂട്ടുകാരെയൊക്കെ അറിയിച്ചു നടത്തിയ ചടങ്ങില്‍ സിനിമാ ലോകത്തു നിന്നും മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, രമ്യാ നമ്പീശന്‍ എന്നിവരാണ് പങ്കെടുത്തത്. സഹപ്രവര്‍ത്തകയ്ക്ക് ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. അനൂപ് മേനോന്‍, ഇന്ദ്രജിത്ത്, ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങിയവര്‍ ഭാവനയുടെ ചിത്രം സഹിതമാണ് ആശംസ നേര്‍ന്നിട്ടുള്ളത്.

മുന്‍പേ തീരുമാനിച്ചിരുന്നു

ദീര്‍ഘനാളായി അടുത്ത സുഹൃത്തുക്കളായിരുന്ന നവീനും ഭാവനയും വിവാഹിതരാവാന്‍ തീരുമാനിച്ചിട്ട് കാലം കുറച്ചായി. എന്നാല്‍ കുടുംബത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങള്‍ കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.

സിനിമാ തിരക്കുകള്‍

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയ ഹണിബീയുടെ രണ്ടാം ഭാഗമാണ് ഭാവനയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Actress Bhavan got engaged today to Kannada producer and businessman Naveen at a private function in Kochi. As per reports, the actress is not planning to get married soon as she is busy with her projects in various South Indian languages. Her upcoming film in Malayalam is Honey Bee 2, which has Asif Ali as the male lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam