»   » 'ഇതായിരുന്നു ആ കാരണം..!' പ്രണയം തകര്‍ന്നതിനേക്കുറിച്ച് ഗായത്രി!!! ഒപ്പം ഒരു ഉപദേശവും!!!

'ഇതായിരുന്നു ആ കാരണം..!' പ്രണയം തകര്‍ന്നതിനേക്കുറിച്ച് ഗായത്രി!!! ഒപ്പം ഒരു ഉപദേശവും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തൃശൂര്‍ ശൈലി പിന്തുടര്‍ന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ നായികയാണ് ഗായത്രി സുരേഷ്. പ്രണയയത്തേക്കുറിച്ച് ഗായത്രിക്ക് ചില കാഴ്ചപ്പാടുകളൊക്കെയുണ്ട്. വിവാഹത്തിന് മാത്രമല്ല പ്രണയത്തിലും നക്ഷത്ര പൊരുത്തമുണ്ടെന്നാണ് ഗായത്രിയുടെ പക്ഷം. ഇത് വെറുതെ അങ്ങ് പറയുന്നതല്ല, ഇതിനായി ഗവേഷണം പോലും നടത്തിയിട്ടുണ്ട് ഗായത്രി.

തന്റെ പ്രണയവും വേര്‍പിരിഞ്ഞിട്ടുണ്ട്. അതില്‍ താന്‍ ഏറെ തകര്‍ന്നു പോയിരുന്നു. എന്നാല്‍ ആ പ്രണയം വേര്‍പിരിയാനുണ്ടായ കാരണം കണ്ടെത്തി. അതോടെ തന്റെ നിരാശ മാറിയെന്നാണ് ഗായത്രി പറയുന്നത്. സ്വാനുഭവത്തില്‍ നിന്നും പ്രണയം ബ്രേക്കപ്പ് ആയവര്‍ക്ക് നല്‍ക്കാന്‍ ഒരു ഉപദേശവും ഉണ്ട് താരത്തിന്. ഗൃഹലക്ഷ്മി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഗായത്രി വ്യക്തമാക്കിയത്.

പ്രണയം തകര്‍ന്നപ്പോള്‍ താന്‍ വളരെ സങ്കടത്തിലായിരുന്നു. പിന്നീട് പ്രണയം തകരാനുള്ള കാരണത്തേക്കുറിച്ച് അന്വേഷിച്ചു. തങ്ങളുടെ സ്റ്റാര്‍ സൈനുകള്‍ തമ്മില്‍ ചേരാത്തതായിരുന്നു പ്രണയം തകരാനുള്ള കാരണം.

തന്റെ സ്റ്റാര്‍ സൈന്‍ വെര്‍ഗോയാണ്. തനിക്കേറ്റവും യോജിച്ച പങ്കാളി കാപ്രിക്കോണ്‍ ആണെന്നും ഗായത്രി പറയുന്നു. കാപ്രിക്കോണിലുള്ള ഒരാളെ കാണുമ്പോള്‍ തനിക്ക് അത്തരത്തിലൊരു ഫീല്‍ ഉണ്ടാകാറുണ്ടെന്നുമാണ് താരത്തിന്റെ പക്ഷം.

വെറുതേ തനിക്കുണ്ടായ ഒരു തോന്നല്‍ പങ്കുവയ്ക്കുകയല്ല ഗായത്രി ചെയ്തത്. ഇംഗ്ലീഷ് സ്റ്റാര്‍ സൈന്‍സില്‍ താരം ഈയിടെയായി കുറച്ച് ഗവേഷണങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ദൈവത്തില്‍ നല്ല വിശ്വാസമുള്ള ആളാണ് താനെന്നും ഗായത്രി വെളിപ്പെടുത്തുന്നു.

ആദ്യത്തെ പ്രണയം തകര്‍ന്നപ്പോള്‍ തനിക്ക് താങ്ങായത് അമ്മയും സുഹൃത്തുക്കളുമാണെന്ന് ഗായത്രി പറയുന്നു. ബ്രേക്കപ്പിന് ശേഷം എട്ട് മാസത്തോളം ഇതിനേക്കുറിച്ചായിരുന്നു അമ്മയോട് ചോദിച്ചുകൊണ്ടിരുന്നത്. അമ്മയും സൂഹൃത്തുക്കളും മുടങ്ങാതെ തനിക്ക് മറുപടി തന്നു.

യോഗ ചെയ്യാന്‍ തുടങ്ങിയതോടെ മനശാന്തി കിട്ടി. അതോടെയാണെ അയാളെ മറക്കാന്‍ കഴിഞ്ഞതെന്നും ഗായത്രി പറയുന്നു. തന്റെ ചോദ്യങ്ങള്‍ നിരന്തരമായപ്പോല്‍ കൂട്ടുകാര്‍ തിരിച്ചും ചോദിക്കാന്‍ തുടങ്ങി. നിനക്ക് വെറേ നല്ല ആള്‍ക്കാരെ കിട്ടില്ലേ, അയാളുടെ പിന്നാലെ പോകണോ? നിനക്ക് പ്രാന്തുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടതോടെ താന്‍ മാറിയെന്നും ഗായത്രി പറയുന്നു.

ബ്രേക്കപ്പ് ആയാലും ഫേസ്ബുക്കിലോ വാട്‌സ് ആപ്പിലോ ബ്ലോക്ക് ചെയ്യരുതെന്നാണ് ഗായത്രിയുടെ പക്ഷം. നമ്മള്‍ പതുക്കെ സഹിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മറക്കണം. എന്നാലെ ഒരിക്കലും പഴയതിലേക്ക് തിരിച്ച് പോകാതിരിക്കൂ. ഇതു തന്നെയാണ് ബ്രേക്കപ്പായവര്‍ക്കുള്ള ഗായത്രിയുടെ ഉപദേശവും.

English summary
Gayathri Suresh disclosing the reason behind her love failure. The Star sign was not matching. Now she is doing research on English star signs.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam